twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതി ശ്രീകുമാറിന്റെ കഥാപാത്രങ്ങളില്‍ മകള്‍ക്ക് ഏറെ പ്രിയപ്പെട്ടവ ഇവയാണ്, മനസുതുറന്ന് ശ്രീലക്ഷ്മി

    By Midhun Raj
    |

    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം ജഗതി ശ്രീകുമാറിന്റെ 70ാം പിറന്നാള്‍ ദിവസമാണിന്ന്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. മലയാള സിനിമയുടെ അഭിമാനമായി ഏറെക്കാലമാണ് ജഗതി ശ്രീകുമാര്‍ ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയത്. ഒരുകാലത്ത് മോളിവുഡിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. നായകനായും സഹനടനായും വില്ലനായും കോമഡി വേഷങ്ങളിലുമൊക്കെ അദ്ദേഹം സജീവമായിരുന്നു.

    കൂടാതെ സൂപ്പര്‍താര ചിത്രങ്ങളില്‍ എല്ലാം ഒഴിച്ചൂകൂടാനാവാത്ത ഘടകം കൂടിയായിരുന്നു ജഗതി. ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. അദ്ദേഹം വീണ്ടും സിനിമകളില്‍ അഭിനയിച്ച് പൊട്ടിച്ചിരിപ്പിക്കുന്നത് കാണാന്‍ കൊതിക്കുന്നവരാണ് മിക്കവരും. പ്രാര്‍ത്ഥനകളോടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി എല്ലാവരും കാത്തിരിക്കുന്നത്. പ്രിയപ്പെട്ട അമ്പിളിച്ചേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ന് സിനിമാ ലോകവും ആരാധകരുമെല്ലാം എത്തിയിരുന്നു.

    അതേസമയം ജഗതി ശ്രീകുമാറിന്റെ

    അതേസമയം ജഗതി ശ്രീകുമാറിന്റെ സിനിമകളില്‍ തനിക്ക് എറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് മകള്‍ ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു, ടൈംസ് ഓഫ് ഇന്ത്യയോട് ആണ് അച്ഛന്റെ കഥാപാത്രങ്ങളില്‍ തനിക്ക് ഏറെ ഇഷ്ടമുളളത് താരപുത്രി തുറന്നുപറഞ്ഞത്. അച്ഛന്റെ കഥാപാത്രങ്ങളില്‍ തനിക്ക് ഏറെ ഇഷ്ടമുളളതാണ് യോദ്ധയിലെ അപ്പുകുട്ടന്‍ എന്ന് ശ്രീലക്ഷ്മി പറയുന്നു.

    ആ കഥാപാത്രം തന്നെ

    ആ കഥാപാത്രം തന്നെ എപ്പോഴും ചിരിപ്പിക്കാറുണ്ട്. ഞാന്‍ ചെറിയ കുട്ടിയായിരുന്ന സമയത്ത് യോദ്ധ ആദ്യമായി കണ്ട സമയത്തെ കുറിച്ചും നടി പറഞ്ഞു. അന്ന് യോദ്ധയിലെ ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോ എന്ന അച്ഛന്റെ ഡയലോഗ് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് കൊളളാലോ എന്ന് പറഞ്ഞുവെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

    കിലുക്കത്തിലെ ഫോട്ടോഗ്രാഫര്‍

    കിലുക്കത്തിലെ ഫോട്ടോഗ്രാഫര്‍ നിശ്ചലും തന്റെ ഇഷ്ട അച്ഛന്‍ കഥാപാത്രമാണെന്നും ശ്രീലക്ഷ്മി പറയുന്നു. ചെറുപ്പത്തില്‍ ഞാന്‍ ഏറെ ആസ്വദിച്ചുകണ്ട ചിത്രമായിരുന്നു കിലുക്കം. ഇപ്പോഴും അച്ഛന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് കിലുക്കത്തിലെ നിശ്ചലെന്നും നടി പറഞ്ഞു. അച്ഛന്റെ അഭിനയം എങ്ങനെ വിലയിരുത്തണമെന്ന് തനിക്കറിയില്ല. പക്ഷേ എന്റെ അച്ഛന്‍ എത്ര മികച്ച നടനാണെന്ന് തിരിച്ചറിഞ്ഞതിനുശേഷവും ഇത് എല്ലായ്‌പ്പോഴും എന്റെ പ്രിയപ്പെട്ടതായിരുന്നു.

    പാസഞ്ചറിലെ ഹോം മിനിസ്റ്റര്‍ തോമസ്

    പാസഞ്ചറിലെ ഹോം മിനിസ്റ്റര്‍ തോമസ് ചാക്കോയും ശ്രീലക്ഷ്മിക്ക് ഏറെ ഇഷ്ടപ്പെട്ട അച്ഛന്‍ കഥാപാത്രമാണ്. നായകനേക്കാള്‍ വില്ലന്‍ റോളുകളില്‍ അച്ഛനെ കാണാനാണ് താന്‍ ഇഷ്ടപ്പെട്ടതെന്ന് നടി പറയുന്നു. അന്ന് പാസഞ്ചര്‍ കണ്ട് അച്ഛനോട് കൂടുതല്‍ നെഗറ്റീവ് റോള്‍ ചെയ്യാന്‍ താന്‍ പറഞ്ഞു. അപ്പോള്‍ ചിരിച്ചുകൊണ്ട് എന്റെ കഞ്ഞിയില്‍ പാറ്റയിടാനാണോ എന്നായിരുന്നു അദ്ദേഹത്തിന്‌റെ മറുപടി.

    ഉണ്ണിത്താന്‍ ആശാന്‍ വാസ്തവം

    വാസ്തവത്തിലെ ഉണ്ണിത്താന്‍ ആശാനും ശ്രീലക്ഷ്മിക്ക് ഇഷ്ടപ്പെട്ട ജഗതി കഥാപാത്രമാണ്. വളരെയധികം പ്രാധാന്യമുളള ഒരു റോളിലാണ് ജഗതി ചിത്രത്തില്‍ അഭിനയിച്ചത്. ബാലചന്ദ്രന്‍ അഡിഗ എന്ന പൃഥ്വിരാജ് കഥാപാത്രത്തിന് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്ന കഥാപാത്രം. അന്ന് ഉണ്ണിത്താന്‍ ആശാനെ അവതരിപ്പിക്കാന്‍ അച്ഛന്‍ തല മൊട്ടയടിച്ചപ്പോള്‍ തനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു. എന്തിനാണ് മുടി മുറിച്ചുകളഞ്ഞതെന്ന് അന്ന് അച്ഛനോട് ചോദിച്ചിരുന്നു.

    കന്നാസ് കാബൂളിവാല

    കാബൂളിവാലയിലെ കന്നാസ് എന്നെ കരിയിപ്പിച്ച അച്ഛന്‍ കഥാപാത്രമാണെന്ന് ശ്രീലക്ഷ്മി പറയുന്നു. ഇത്രയും കഴിവുള്ള നടന്റെ മകളായതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് ഇത് എന്നെ ഓര്‍മ്മപ്പെടുത്തുന്നു. സിനിമയില്‍ അച്ഛന്‌റെ കഥാപാത്രം കണ്ട് താന്‍ കുറെ കരഞ്ഞ കാര്യവും ശ്രീലക്ഷ്മി ഓര്‍ക്കുന്നു. സിദ്ധിഖ് ലാലിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ കാബൂളിവാലയില്‍ ജഗതിയും ഇന്നസെന്റുമായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്,.

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    Read more about: jagathy sreekumar
    English summary
    Sreelakshmi Sreekumar Reveals Her Favourite Movie Characters Of Dad Jagathy Sreekumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X