പപ്പയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു;ജഗതി ശ്രീകുമാറിന് ആശംസകളുമായി മകള്‍ ശ്രീലക്ഷ്മി, ഒരു ആഗ്രഹം മാത്രം ബാക്കി

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ എഴുപതാം ജന്മദിനമാണിന്ന്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരടക്കം പലരും ജഗതിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. കൂട്ടത്തില്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ പിറന്നാള്‍ ആശംസകള്‍ ഏറെ ശ്രദ്ധേയമാവുകയാണ്. ചെറിയ പ്രായത്തില്‍ പിതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് താരപുത്രി ആശംസകള്‍ അറിയിച്ചത്.

പപ്പക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഒപ്പം എനിക്ക് പപ്പയെ ഒരുപാട് ഇഷ്ടമാണ്. മിസ് ചെയ്യുന്നുണ്ടെന്നുമാണ് ശ്രീലക്ഷ്മി എഴുതിയിരിക്കുന്നത്. കൈ കുഞ്ഞ് ആയിരുന്ന സമയത്ത് ശ്രീലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന ജഗതിയുടെ ഫോട്ടോയായിരുന്നു മകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ശ്രീലക്ഷ്മിയുടെ ഈ ഫോട്ടോ വൈറലായി മാറിയിരിക്കുകയാണ്.

sreelakshmi-sreekumar

ഇത് മാത്രമല്ല വിവാഹസമയത്ത് ശ്രീലക്ഷ്മി നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങളും ചര്‍ച്ചയാവുകയാണ്. തന്റെ വിവാഹത്തിന് മുന്‍പ് പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് നല്ലൊരു വീട്ടിലേക്ക് പടി കയറി ചെല്ലുവെന്ന് ആ ചെവിയില്‍ പറയയണം. എന്റെ പപ്പയും അമ്മയും തന്ന സ്‌നേഹവും അനുഗ്രഹവും മാത്രമാണ് എന്നെ ഇവിടെ വരെ എത്തിച്ചതെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ ജഗതി വിവാഹത്തില്‍ പങ്കെടുക്കുകയോ ശ്രീലക്ഷ്മിയ്ക്ക് കാണാനോ സാധിച്ചിരുന്നില്ല.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

2012 ല്‍ തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ ചികിത്സയിലായിരുന്നു. സംസാരിക്കാനോ എഴുന്നേറ്റ് നടക്കാനോ സാധിക്കാത്ത അവസ്ഥയിലായ താരം ജീവിതത്തിലേക്ക് പതിയെ തിരികെ വരികയാണ്. ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്ത കൂടി ജഗതിയുടെ മകന്‍ അറിയിച്ചിരുന്നു. അനശ്വര നടനെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X