പേളി മാണിയെപ്പോലെ ശ്രീലക്ഷ്മിയും! കേരളത്തനിമയുള്ള വധുവായി താരപുത്രി! ചിത്രങ്ങള്‍ പുറത്ത്!

കഴിഞ്ഞ ദിവസമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്്. കൊച്ചിയില്‍ നടന്ന ചടങ്ങിന്‍രെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയതും വസ്ത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളും പുറത്തുവന്നിരുന്നു. പപ്പ ആഗ്രഹിച്ചത് പോലൊരു ജീവിതത്തിലേക്കാണ് താന്‍ പ്രവേശിക്കുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. വിവാഹ ദിനത്തില്‍ തനിക്ക് പപ്പയെ മിസ്സ് ചെയ്തുവെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു.

സിവില്‍ സര്‍വീസ് നേടുകയെന്ന സ്വപ്‌നം തനിക്കുണ്ടെന്ന് നേരത്തെ ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ഭര്‍ത്താവായ ജിജിന്‍ ജഗാംഗീറിന്റെ കുടുംബവും ഈ ആഗ്രഹത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. മകളുടെ വിവാഹം നടത്തിയതിന്റെ സന്തോഷം പങ്കുവെച്ച് കലയും എത്തിയിരുന്നു. ജഗതിയുടെ മനസ്സിലെ വലിയ ആഗ്രഹമായിരുന്നു മകളുടെ വിവാഹമെന്നും ഈ അവസ്ഥയില്‍ അല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയാവില്ല കാര്യങ്ങളെന്നും അവര്‍ പറഞ്ഞിരുന്നു. വിവാഹത്തിനായി ശ്രീലക്ഷ്മി മതംമാറിയോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് താരപുത്രിയുടെ പുതിയ ചിത്രങ്ങള്‍ എത്തിയത്.

മലയാളി വധു

ഉത്തരേന്ത്യന്‍ ശൈലിയിലുള്ള വസ്ത്രധാരണവും മേക്കപ്പുമൊക്കെയായാണ് നേരത്തെ ശ്രീലക്ഷ്മി എത്തിയത്. ആഭരണങ്ങളിലെ പ്രത്യേകതകളെക്കുറിച്ചുമൊക്കയുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. രഞ്ജുരഞ്ജിമാരായിരുന്നു ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. വേറിട്ട ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പട്ടുസാരിയണിഞ്ഞ് തുളസിക്കതിരും ചൂടി സര്‍വ്വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന ശ്രീലക്ഷ്മിയുടെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

മതം മാറിയോ?

വിവാഹത്തോടെ ശ്രീലക്ഷ്മി മതം മാറിയോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. മുസ്ലീം ശൈലിയിലായിരുന്നു വിവാഹ ചടങ്ങുകളൊന്നും ഇതോടെ ജഗതിയുടെ കുടുംബത്തിലെ മതമൈത്രി പൂര്‍ത്തിയായെന്ന തരത്തിലുമൊക്കെയുള്ള കമന്റുകളും ഉയര്‍ന്നുവന്നിരുന്നു. മതം മാറിയോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍. മഞ്ഞ കുര്‍ത്തിയണിഞ്ഞായിരുന്നു ജിജിന്‍ എത്തിയത്. മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഫേസ്ബുക്കിലൂടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

 പേളി മാണിയെപ്പോലെ

വ്യത്യസ്ത സ്റ്റൈലിലുള്ള നവവധുവായി നേരത്തെ പേളി മാണിയും എത്തിയിരുന്നു. ക്രിസ്ത്രീയ ആചാരപ്രകാരമായുള്ള ചടങ്ങുകള്‍ക്ക് പിന്നാലെയായാണ് ഹിന്ദു രീതിയിലും വിവാഹം നടത്തിയത്. ഗൗണണിഞ്ഞായിരുന്നു ആദ്യം താരമെത്തിയത്. പിന്നീടാണ് പട്ടുസാരിയും മുല്ലപ്പൂവും സ്വര്‍ണ്ണാഭരണവുമൊക്കെയായി കേരളത്തനിമയിലുള്ള വധുവായി താരമെത്തിയത്. പേൡയെപ്പോലെ ശ്രീലക്ഷ്മിയും കേരളത്തനിമയുള്ള വധുവായെന്നുള്ള കണ്ടെത്തലുമായി ആരാധകരാണ് എത്തിയിട്ടുള്ളത്.

പുതിയ ചിത്രങ്ങള്‍

താരങ്ങളുടെ വിവാഹ വിശേഷങ്ങളും കുഞ്ഞതിഥിയുടെ വരവുമൊക്കെ ഇന്നും ആഘോഷമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ശ്രീലക്ഷ്മിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമായിരുന്നു നേരത്തെ വൈറലായതെങ്കില്‍ ഇപ്പോഴത്തെ തരംഗം പുതിയ ചിത്രങ്ങളാണ്. നേരത്തെ രഞ്ജുരഞ്ജിമാരായിരുന്നു ഒരുക്കിയതെങ്കില്‍ ഇത്തവണ ഉണ്ണിയും താരപുത്രിക്കൊപ്പമുണ്ടായിരുന്നു. ഉണ്ണി തന്നെയായിരുന്നു ആ സന്തോഷം പങ്കുവെച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X