വിവാഹശേഷം തന്റെ പ്രണയം വീണ്ടും പറഞ്ഞ് താരപുത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍! വീഡിയോ വൈറല്‍
താരപുത്രി ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ ആവുന്നതേയുള്ളു. മലയാളക്കര ഏറ്റവുമധികം സ്‌നേഹ വാത്സല്യങ്ങളോടെയാണ് ശ്രീലക്ഷ്മിയുടെ വിവാഹത്തെ അനുഗ്രഹിച്ചത്. നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ആണെന്നതിലുപരി നടിയായി അഭിനയിച്ചും ബിഗ് ബോസില്‍ മത്സരിക്കാനെത്തിയും ശ്രീലക്ഷ്മി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരുന്നു.

2019 ന്റെ അവസാനത്തോടെ ഡിസംബറിലായിരുന്നു ശ്രീലക്ഷ്മിയും സുഹൃത്ത് ജിജിന്‍ ജഹാംഗീറും വിവാഹിതാരവുന്നത്. ദുബായില്‍ പൈലറ്റായ ജിജിനും ശ്രീലക്ഷ്മിയും ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. സിനിമയില്‍ നിന്നും മാറി ദുബായില്‍ സെറ്റിലായിരിക്കുകയാണ് താരപുത്രി. ഇതിനിടെ ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീലക്ഷ്മി പങ്കുവെച്ച വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്.
ഫെബ്രുവരി പ്രണയത്തിന്റെ മാസമാണെന്ന് ക്യാപ്ഷനോടെ ഒരു ടിക് ടോക് വീഡിയോ ആണ് ശ്രീലക്ഷ്മി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 'ഐ തിങ്ക്, ഐ ആം ലവ് വിത്ത് യു' എന്ന പാട്ടിന് അഭിനയിച്ച് കൊണ്ടാണ് വീണ്ടും തന്റെ പ്രണയം താരപുത്രി പറഞ്ഞിരിക്കുന്നത്. വാലന്റ്റൈന്‍സ് ഡേ സ്‌പെഷ്യല്‍, ഐ ലവ് യൂ എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ശ്രീലക്ഷ്മി കൊടുത്തിട്ടുണ്ട്.
ശ്രീലക്ഷ്മിയുടെ പോസ്റ്റ്


Click it and Unblock the Notifications











