ശ്രീലക്ഷ്മിയെ സുന്ദരിയാക്കിയത് ഈ കൈകള്‍! വിവാഹ ശേഷമുള്ള ആദ്യ സന്തോഷം പങ്കുവെച്ച് താരപുത്രി

താരവിവാഹങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വൈറലായി മാറുന്നത്. മലയാളത്തിന്റെ എക്കാലത്തേയും മികച്ച അഭിനേതാക്കളിലൊരാളായ ജഗതി ശ്രീകുമാറിന്റെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. പപ്പ ആഗ്രഹിച്ചത് പോലെയുള്ളൊരു ജീവിതത്തിലേക്കാണ് താന്‍ കടക്കുന്നതെന്ന് വ്യക്തമാക്കി ശ്രീലക്ഷ്മി ശ്രീകുമാര്‍ എത്തിയിരുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്നും പ്രണയിച്ചാണ് വിവാഹമെന്നുമൊക്കെ ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ജിജിനുമായി പരിചയത്തിലായതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ താരപുത്രി തുറന്നുപറഞ്ഞിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്.

കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനായി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എത്തിയിരുന്നു. ബിഗ് ബോസ് താരങ്ങളും രാഷ്ട്രീയ നേതാക്കളുമൊക്കെയായി നവദമ്പതികളെ അനുഗ്രഹിക്കാന്‍ നിരവധി പേരാണ് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. അവതാരക, അഭിനേത്രി, നര്‍ത്തകി തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ് ബോസ് മലയാളത്തിലും മാറ്റുരച്ചിരുന്നു. ഇതിന് ശേഷമായിരുന്നു താരപുത്രിയുടെ സ്വീകാര്യത കൂടിയത്. വിവാഹത്തിനായി തന്നെ ഒരുക്കിയതിനെക്കുറിച്ചും വിവാഹ ശേഷമുള്ള സന്തോഷം പങ്കുവെച്ചും താരപുത്രി എത്തിയിരുന്നു. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സുന്ദരിയാക്കിയതിന് നന്ദി

താരങ്ങളുടെ ഇഷ്ടാനിഷ്ടമറിഞ്ഞ് മേക്കപ്പ് ചെയ്യുന്ന രഞ്ജുരഞ്ജി തന്നെയായിരുന്നു ശ്രീലക്ഷ്മിയേയും അണിയിച്ചൊരുക്കിയത്. ആറേഴ് വര്‍ഷമായിട്ടുള്ള പരിചയമാണ് തങ്ങളുടേത്. രഞ്ജുമായ്ക്ക് തന്നെ നന്നായി അറിയാം. തന്നെ സുന്ദരിയാക്കിയ രഞ്ജുമായ്ക്ക് നന്ദി പറയുന്നു. ഐലവ് യൂ, ഉമ്മയെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. രഞ്ജുരഞ്ജിമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു മേക്കപ്പ് വിശേഷങ്ങള്‍ പുറത്തുവന്നത്. ഭാവനയേയും വിവാഹത്തിനായി അണിയിച്ചൊരുക്കിയത് ഇതേ കരങ്ങളായിരുന്നു.

ബിഗ് ബോസ് സംഗമം

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ ശ്രീലക്ഷ്മിയും പങ്കെടുത്തിരുന്നു. ശക്തമായ പിന്തുണയായിരുന്നു ഈ താരപുത്രിക്ക് ലഭിച്ചത്. അപ്രതീക്ഷിതമായി പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. അര്‍ച്ചന സുശീലന്‍, രഞ്ജിനി ഹരിദാസ്, സാബുമോന്‍ അബ്ദുസമദ്, ദിയ സന, ബഷീര്‍ ബഷി തുടങ്ങിയവര്‍ എത്തിയിരുന്നു.

മിസ്സിസ് ജിജിന്‍

വിവാഹം കഴിഞ്ഞതിന് പിന്നാലെയായി സന്തോഷം പങ്കുവെച്ച് താരപുത്രി എത്തിയിരുന്നു. താലികെട്ടുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. മിസ്സില്‍ നിന്നും മിസ്സിസ്സിലേക്ക് മാറിയതിനെക്കുറിച്ചായിരുന്നു പോസ്റ്റ്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദിയും അറിയിച്ചിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്നുള്ള വിവരം പങ്കുവെച്ചതും ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

സ്‌നേഹാശംസ

താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ശ്രീലക്ഷ്മിക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ആര്യ ബഡായ്, ബഷീര്‍ ബഷി തുടങ്ങിയവരുടെ സ്‌നേഹാശംസയ്ക്ക് ആരാധകര്‍ ലൈക്ക് നല്‍കിയിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കട്ടെയെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. നിമിഷനേരം കൊണ്ടാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ് വൈറലായി മാറിയത്.

പ്രണയവിവാഹം

സുഹൃത്തുക്കളായി മാറിയതിന് പിന്നാലെയായാണ് ആ ബന്ധം പ്രണയമായി വഴിമാറിയത്. ജിജിനായിരുന്നു ആദ്യം ഇഷ്ടം അറിയിച്ചത്. പെട്ടെന്ന് മറുപടി നല്‍കാതിരുന്നതിനാല്‍ അദ്ദേഹം പരിഭ്രമിച്ചിരുന്നുവെന്നും പിന്നീട് താനും ഇഷ്ടം അറിയിക്കുകയായിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. 5 വര്‍ഷം പ്രണയം രഹസ്യമായി കൊണ്ടുനടക്കുകയായിരുന്നു. ഇതേക്കുറിച്ചറിഞ്ഞപ്പോള്‍ ആദ്യം പൊട്ടിത്തെറിയൊക്കെയുണ്ടായിരുന്നു. പിന്നീട് ഇരുവീട്ടുകാരും സമ്മതം അറിയിക്കുകയായിരുന്നു.

ചിത്രങ്ങളും വീഡിയോയും

ശ്രീലക്ഷ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള ബിഗ് ബോസ് സംഘത്തിന്റെ കൂടിച്ചേരലിനും നിമിത്തമായത് ഈ വിവാഹമായിരുന്നു. എല്ലാവരേയും കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു ശ്രീലക്ഷ്മി.

View this post on Instagram

Stories by Weva❤️ @wevaphotography

A post shared by Sreelakshmi Sreekumar (@sreelakshmi_sreekumar) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X