For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജിജിനാണ് പ്രണയം തുറന്നുപറ‍ഞ്ഞത്! വീട്ടലറിഞ്ഞപ്പോള്‍ പൊട്ടിത്തെറിയുണ്ടായെന്നും ശ്രീലക്ഷ്മി!

  |

  ബിഗ് ബോസ് മലയാളത്തിലേക്കെത്തിയതിന് ശേഷമാണ് ശ്രീലക്ഷ്മി ശ്രീകുമാറിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. അഭിനേത്രിയും അവതാരകയുമായി സജീവമായിരുന്നു ഈ താരപുത്രി. ബിഗ് ബോസില്‍ നിന്നും പുറത്തായതിന് പിന്നാലെയായി വിദേശത്തേക്ക് പോവുകയായിരുന്നു ശ്രീലക്ഷ്മി. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ച് താരം എത്തിയിരുന്നു. പ്രണയവിവാഹമാണ് തങ്ങളുടേതെന്നും താരപുത്രി പറഞ്ഞിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്.

  അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് കൊച്ചിയിലെ വിവാഹത്തില്‍ പങ്കെടുക്കുന്നത്. ഇതിന് പിന്നാലെയായി തിരുവനന്തപുരത്ത് വെച്ച് വിരുന്ന് നടത്തുമെന്നും ശ്രീലക്ഷ്മി പറയുന്നു. തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുവീട്ടുകാരും വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടിലെ മൂത്ത മരുമകളായാണ് ശ്രീലക്ഷ്മി എത്തുന്നതെന്ന് ജിജിന്‍ പറയുന്നു. ഇവരുടെ പ്രണയവിശേഷങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കോളേജിലായിരുന്നു ശ്രീലക്ഷ്മി പഠിച്ചത്. ആ സമയത്താണ് സൗകര്യത്തിനായി കൊച്ചിയില്‍ വീടെടുത്ത് താമസിച്ചത്. അയല്‍വട്ടത്തായിരുന്നു ജിജിനും കുടുംബവും. അമ്മമാരാണ് ആദ്യം സുഹൃത്തുക്കളായി മാറിയത്. അമ്മയില്‍ നിന്നുമാണ് താന്‍ ആദ്യമായി ശ്രീലക്ഷ്മിയെക്കുറിച്ച് കേട്ടതെന്ന് ജിജിന്‍ പറയുന്നു. അതിന് ശേഷമാണ് പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.

  കൊച്ചിയില്‍ ഇരുവര്‍ക്കും അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല. ജിജിന്‍ ജനിച്ച് വളര്‍ന്നത് ദുബായിലായിരുന്നു. സുഹൃത്തുക്കളോടൊപ്പം കറങ്ങുന്നതിലൊക്കെ അമ്മ നിയന്ത്രണം വെച്ചിരുന്നു ജിജിന് . കൃത്യസമയത്ത് വീട്ടില്‍ കയറിയിരിക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. പരിചയപ്പെട്ടതിന് ശേഷമാണ് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളില്‍ സാമ്യമുണ്ടെന്ന് ഇരുവരും മനസ്സിലാക്കിയത്. ഈ സൗഹൃദത്തില്‍ വീട്ടുകാര്‍ക്കും പരാതിയില്ലായിരുന്നു. ഭക്ഷണം ഏറെയിഷ്ടപ്പെടുന്നവരായതിനാല്‍ കുറേ സ്ഥലങ്ങളില്‍ കറങ്ങിയിരുന്നു.

  ഫഹദിനൊപ്പമുള്ള റൊമാന്‍റിക് നിമിഷങ്ങള്‍ പങ്കുവെച്ച് നസ്രിയ! ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍!

  സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതിനെക്കുറിച്ച് ശ്രീലക്ഷ്മി ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ജിജിന്‍ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോഴേ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോള്‍ പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തിരുന്നില്ല. ഇതോടെ ജിജിന് കൂടുതല്‍ ടെന്‍ഷനാവുകയായിരുന്നു. ശ്രീയുമായുള്ള സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു അലട്ടിയത്. പ്രണയത്തിലായി മാറിയതോടെ അത് രഹസ്യമായി സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. 5 വര്‍ഷമാണ് പ്രണയം രഹസ്യമാക്കി കൊണ്ടുനടന്നത്.

  പൂര്‍ണിമയ്ക്ക് പിന്നാലെ പേളി മാണിയും തുടങ്ങി! മിന്നിച്ചേക്കണേയെന്ന് താരം! ഏറ്റെടുത്ത് ആരാധകരും!

  ഭക്ഷണത്തില്‍ മാത്രമല്ല ഡ്രൈവിംഗിലും ഇരുവര്‍ക്കും ഒരേ പോലെ താല്‍പര്യമാണ്. എന്നാല്‍ ശ്രീലക്ഷ്മി സ്പീഡില്‍ ഡ്രൈവ് ചെയ്യുന്നത് തനിക്കിഷ്ടമല്ലെന്നും ഇതേക്കുറിച്ച് ഇടക്ക് പറയാറുണ്ടെന്നും ജിജിന്‍ പറയുന്നു. ജിജിന്റെ വീട്ടിലും തനിക്ക് പരമാവധി സ്വാതന്ത്ര്യമുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു. ആദ്യത്തെ ദുബായ് യാത്ര ജിജിന്‍റെ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു. അന്ന നല്ല ഭക്ഷണം കിട്ടുന്ന സ്ഥലത്തൊക്കെ കൊണ്ടുപോയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇരുവരും അന്യോന്യം താങ്ങായി നിന്നിരുന്നു. ജോലി നഷ്ടമായപ്പോള്‍ ശ്രീയായിരുന്നു പിന്തുണ. പിന്നീട് മികച്ച ജോലി തേടിയെത്തുകയായിരുന്നു.

  ഭാവനയുടെ തുറന്നുപറച്ചിലില്‍ വിങ്ങലോടെ വേദി! പുണ്യയെ ചേര്‍ത്തുപിടിച്ച് താരം! വീഡിയോ വൈറല്‍!

  പ്രണയത്തെക്കുറിച്ച് വീട്ടിലറിഞ്ഞപ്പോള്‍ എതിര്‍പ്പുകളുണ്ടായിരുന്നു. പിന്നീട് ഇതിനെ പിന്തുണയ്ക്കുകയായിരുന്നു അവര്‍. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടത്തുന്നത്. വിവാഹത്തിന് മുന്‍പ് തനിക്ക് പപ്പയെ കാണണം. ആഗ്രഹിച്ചത് പോലെ നല്ലൊരു കുടുംബത്തിലേക്കാണ് പോവുന്നതെന്ന് പപ്പയെ അറിയിക്കണമെന്നുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.

  English summary
  Sreelakshmi Sreekumar Talking About Her Love.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X