അഞ്ച് വര്‍ഷത്തെ പ്രണയം, ശ്രീലക്ഷ്മിയുടെ വരന്‍ ഇദ്ദേഹമാണ്! വിവാഹത്തെ കുറിച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാവുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ദുബായില്‍ തമാസമാക്കിയ ശ്രീലക്ഷ്മി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ താന്‍ ഉടനെ കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണെന്നുള്ള കാര്യം പുറത്ത് വിട്ടത്. ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള ചിത്രവും താരപുത്രി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

വിവാഹമെന്നാണെന്നോ തന്റെ പ്രിയതമന്‍ ആരാണെന്നോ വെളിപ്പെടുത്താന്‍ നടി തയ്യാറായിരുന്നില്ല. എന്നാല്‍ അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താന്‍ വിവാഹിതയാവുന്നതെന്ന കാര്യം താരപുത്രി വെളിപ്പെടുത്തിയിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹ വിശേഷങ്ങളും പ്രണയവും ശ്രീലക്ഷ്മി തുറന്ന് പറഞ്ഞത്.

ശ്രീലക്ഷ്മിയുടെ വിവാഹം

ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ വരന്‍. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഇതുവരെ ശ്രീലക്ഷ്മിയുടെ പ്രണയകഥ ആരും അറിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഇത് നിറഞ്ഞുമില്ല. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ പതിപ്പില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് ശ്രീലക്ഷ്മിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറംലോകം അറിയുന്നത്.

 ശ്രീലക്ഷ്മിയുടെ വിവാഹം

'ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞ് ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുകയാണെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നുമാണ്' വിവാഹത്തെ കുറിച്ച് താരപുത്രി പറഞ്ഞത്. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വന്ന പോസ്റ്റ് അതിവേഗമായിരുന്നു വൈറലായി മാറിയത്.

ശ്രീലക്ഷ്മിയുടെ വിവാഹം

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതിയുടെ മൂന്നാം ഭാര്യ കലയില്‍ ഉള്ള മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ടിയും അവതാരകയുമായ ശ്രീലക്ഷ്മി 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ച് കൊണ്ട് സിനിമാലോകത്തേക്ക് എത്തിയിരുന്നു. അഭിനയ ജീവിതം അത്ര വിജയകരമായിരുന്നില്ലെങ്കിലും പല വേദികളിലും അവതാരകയായി തുടരുകയാണ് താരപുത്രിയിപ്പോള്‍. ചെറുപത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്.

ശ്രീലക്ഷ്മിയുടെ വിവാഹം

മസ്‌ക്കറ്റിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മിയിപ്പോള്‍. വരനും ദുബായില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം കേരളത്തില്‍ നിന്നാണോ അതോ ദുബായില്‍ വെച്ച് ആയിരിക്കുമോ എന്ന കാര്യങ്ങളെ കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങളില്ല. വിവാഹത്തെ കുറിച്ച് താരപുത്രി തന്നെ വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ നടി തന്നെ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ ജഗതിയുടെ മകള്‍ക്ക് ആശംസാ പ്രവാഹമാണ്.

 ശ്രീലക്ഷ്മിയുടെ വിവാഹം

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. അടുത്തിടെ അഭിനയ രംഗത്തേക്കും താരം എത്തിയിരുന്നു. 2012 ല്‍ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തിലാണ് ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റത്. എല്ലുകള്‍ക്കേറ്റ പൊട്ടലും തലക്കേറ്റ പരിക്കും ശരീരത്തെ തളര്‍ത്തി. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും ഇപ്പോള്‍ വീട്ടിലാണ്. പൂര്‍ണ ആരോഗ്യം ഇനിയും ആയില്ലെങ്കിലും താരത്തിന്റെ മടങ്ങി വരവിന് കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X