ഈ ഒരൊറ്റ കാര്യത്തില്‍ മാറ്റം വരുത്തൂ, ബിഗ് ബോസിന് മുന്നില്‍ താരപുത്രിയുടെ അഭ്യര്‍ത്ഥന!

ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സ് ഇപ്പോള്‍ ബിഗ് ബോസിനൊപ്പമാണ്. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം പതിപ്പ് ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. നാളുകള്‍ക്കൊടുവില്‍ മത്സരാര്‍ത്ഥികളായി ആരൊക്കെയെത്തുമെന്ന് അറിയിച്ചത്തോടെ തന്നെ വിവാദവും വിമര്‍ശനവും തുടങ്ങിയിരുന്നു. പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഇപ്പോഴും തുടരുകയാണ്.


ബിഗ് ബോസിന്റെ നിബന്ധനകള്‍ പലരെയും വെട്ടിലാക്കിയിട്ടുണ്ട്. ഫോണും സോഷ്യല്‍ മീഡിയയും സുഹൃത്തുക്കളും കുടുംബവുമൊന്നുമില്ലാതെ എങ്ങനെ നൂറ് ദിനരാത്രങ്ങള്‍ തള്ളിനീക്കുമെന്ന ആശങ്കയാണ് പലരെയും അലട്ടുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഗതി ശ്രീകുമാറിന്റെ മകള്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ഈ താരപുത്രിയും തുറന്നുപറഞ്ഞിരുന്നു. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാലിനൊപ്പം ശ്രീലക്ഷ്മിയും

മോഹന്‍ലാലിനൊപ്പം ശ്രീലക്ഷ്മിയും

മമ്മൂട്ടിയേയും സുരേഷ് ഗോപിയേയുമൊക്കെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ബിഗ് ബോസാവാനുള്ള ദൗത്യം ഏറ്റെടുത്തത് മോഹന്‍ലാലായിരുന്നു. അഭിനയവും ആലാപനവും മാത്രമല്ല നല്ലൊരു അവതാരകനും കൂടിയാണ് താനെന്ന് അദ്ദേഹം ഈ പരിപാടിയിലൂടെ തെളിയിക്കുമോയെന്നറിയണമെങ്കില്‍ ഇനിയും കാത്തിരിക്കണം. മോഹന്‍ലാലിനോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രീലക്ഷ്മിയും എത്തിയിട്ടുണ്ട്.

അച്ഛന്റെ സമ്മതപ്രകാരം

അച്ഛന്റെ സമ്മതപ്രകാരം

രണ്ട് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് ശ്രീലക്ഷ്മി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 60 ക്യാമറയും 16 മത്സരാര്‍ത്ഥികളും 100 ദിവസുമായി ബിഗ് ബോസ് എത്തുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. പുറംലോകവുമായുള്ള കമ്യൂണിക്കേഷനെല്ലാം ബ്ലോക്ക് ചെയ്തതിന് ശേഷമുള്ള അവസ്ഥ എന്താവുമെന്നതിനെക്കുറിച്ച് തനിക്ക് അറിയില്ല. രണ്ട് വര്‍ഷം ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നതിനാല്‍ ഹോം സിക്‌നെസ്സ് കുറഞ്ഞിട്ടുണ്ട്.

തമിഴ് പതിപ്പ് കണ്ടിരുന്നു

തമിഴ് പതിപ്പ് കണ്ടിരുന്നു

ഉലകനായകന്‍ കമല്‍ഹസന്‍ അവതാരകനായെത്തുന്ന തമിഴ് പതിപ്പ് കൃത്യമായി കണ്ടിരുന്നു. തമിഴിലെ സെക്കന്‍ഡ് സീസണ്‍ കണ്ടിരിക്കുന്നതിനിടയിലാണ് മലയാള പതിപ്പിനെക്കുറിച്ച് അറിഞ്ഞത്. അതില്‍ താന്‍ പങ്കെടുക്കുമെന്ന കാര്യത്തെക്കുറിച്ചൊന്നും നേരത്തെ ചിന്തിച്ചിരുന്നില്ല. ഈ പരിപാടി സംപ്രേഷണം ചെയ്ത് തുടങ്ങിയാല്‍ തന്നെക്കുറിച്ച് പുറംലോകം എന്താണ് പറയുന്നതെന്നറിയാന്‍ ആകാംക്ഷയുണ്ട്.

അമ്മയെ വിളിക്കാന്‍

അമ്മയെ വിളിക്കാന്‍

അമ്മയേയും മറ്റ് കുടുംബാംഗങ്ങളെയും മിസ്സ് ചെയ്യുന്നുണ്ട്. ഒരുപാട് സുഹൃത്തുക്കളൊന്നുമില്ലെങ്കിലും കുറച്ച് പേര്‍ എല്ലായ്‌പ്പോഴും ഒപ്പമുണ്ടാവാറുണ്ട്. അവരെ മിസ് ചെയ്യുന്ന കാര്യത്തില്‍ സങ്കടമുണ്ട്. വിദേശത്ത് ജോലി ചെയ്തപ്പോഴും എല്ലാ ദിവസവും അമ്മയെ വിളിക്കാറുണ്ട്. അമ്മയെ ഒരുദിവസം പോലും വിളിക്കാതിരിക്കാന്‍ കഴിയില്ല.ഇക്കാര്യത്തില്‍ ഇളവ് വരുത്തിയാല്‍ കൊള്ളാമെന്നുണ്ട്. അത് വരുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീലക്ഷ്മി പറയുന്നു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X