‌സുഹൃത്തുക്കളായിരുന്നു, ഇഷ്ടമാണെന്ന് മകൾ പറഞ്ഞു; മകളുടെ വിവാഹത്തെക്കുറിച്ച് സംവിധായകൻ സേതു

ഏഷ്യാനെറ്റിലെ സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ​ഗായകനാണ് ശ്രീനാഥ് ശിവശങ്കർ. വിജയ് ആരാധകനായാണ് ഷോയിൽ അന്ന് ശ്രീനാഥ് ശ്രദ്ധ പിടിച്ച് പറ്റിയത്. ഷോയിൽ വൻ‌ ജനപ്രീതി നേടിയ ​ഗാകനും ശ്രീനാഥ് ആയിരുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷം ചില സിനിമകളിൽ പാടിയ ശ്രീനാഥ് മേം ഹൂ മൂസ, ഒരു കുട്ടനാടൻ ബ്ലോ​ഗ് തുടങ്ങിയ സിനിമകളിൽ സം​ഗീത സംവിധായകനായി പ്രവർത്തിച്ചു. ഇപ്പോഴിതാ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ശ്രീനാഥ്.

സിനിമാ, ടെലിവിഷൻ രം​ഗത്തെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു

സംവിധായകൻ സേതുവിന്റെ മകൾ അശ്വതി ആണ് ശ്രീനാഥിന്റെ ജീവിത പങ്കാളി ആയി കടന്ന് വന്നിരിക്കുന്നത്. കൊച്ചി ബാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. സിനിമാ, ടെലിവിഷൻ രം​ഗത്തെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. മംമ്ത മോഹൻദാസ്, ജയറാം, ടൊവിനോ തോമസ്, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു തുടങ്ങിയവ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.

സന്തോഷത്തോടെ ഒരു ഉത്തരവാദിത്വം കടമ ഇന്ന് നിറവേറ്റി

മെയ് 26 നായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ മകളുടെ വിവാഹത്തെക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തോട് സംസാരിച്ചിരിക്കുകയാണ് സേതു. 'വളരെയേറെ സന്തോഷത്തോടെ ഒരു ഉത്തരവാദിത്വം കടമ ഇന്ന് നിറവേറ്റി'

'ക്ഷണിച്ച എല്ലാവരും വന്നു. അവരുടെ പ്രാർത്ഥനയും ആശംസകളും അറിയിച്ചു. ശ്രീനാഥ് നേരത്തെ തൊട്ടെ ഇവളുടെ ഫ്രണ്ട് ആയിരുന്നു. എന്റെ കുട്ടനാടൻ ബ്ലോ​ഗ് എന്ന സിനിമയിലാണ് ശ്രീനാഥിനെ ആദ്യമായി ഇൻഡ്രഡ്യൂസ് ചെയ്യുന്നത്. സ്വാഭാവികമായും കുടുംബപരമായ ബന്ധം ഉണ്ടായിരുന്നു'

 ഫാഷൻ ഡിസൈനറാണ് ശ്രീനാഥിന്റെ ഭാര്യ അശ്വതി

മകൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. അങ്ങനെ കല്യാണം നടത്തി. അവർ നല്ലവരായി എല്ലാവരുടെ സ്നേഹത്തോടെയും മുന്നോട്ട് പോവണം, സേതു പറഞ്ഞു. ഐഡിയ സ്റ്റാർ സിം​ഗറിന്റെ നാലാം സീസണിലാണ് ശ്രീനാഥ് മത്സരാർത്ഥി ആയെത്തുന്നത്. കടുത്ത വിജയ് ആരാധകനായ ശ്രീനാഥ് വിജയ് സിനിമകളിലെ ​ഗാനം ആലപിച്ച് ഷോയിൽ ശ്രദ്ധ നേടി. ഫാഷൻ ഡിസൈനറാണ് ശ്രീനാഥിന്റെ ഭാര്യ അശ്വതി. സ്റ്റാർ സിം​ഗറിന് മുമ്പ് ​ഗന്ധർ‌വ സം​ഗീതം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് ശ്രീനാഥ് സ്റ്റാർ സിം​ഗറിലേക്ക് എത്തുന്നത്.

അവസരങ്ങൾ അന്വേഷിച്ചു. ഒന്നും ശരിയായില്ല

മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തന്റെ വിവാ​ഹത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ശ്രീനാഥ് സംസാരിച്ചിരുന്നു. അശ്വതിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് അത് അറേഞ്ച്ഡ് മാര്യേജിലേക്കെത്തി. സ്റ്റാർ സിം​ഗർ കഴിഞ്ഞ് പിന്നണി പാടാൻ അവസരങ്ങൾ അന്വേഷിച്ചു. ഒന്നും ശരിയായില്ല. അവസാനം മടുപ്പ് തോന്നി തുടങ്ങിയപ്പോഴാണ് മ്യൂസിക് ക്രാച്ചുകൾ ചെയ്യാൻ തുടങ്ങിയത്. അത് ഒരിക്കൽ ഉണ്ണി മുകുന്ദൻ കേൾക്കാൻ ഇടയായി.

 അത് കൊണ്ടാണ് തന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞത്

അങ്ങനെയാണ് കുട്ടനാടൻ വ്ലോ​ഗിലേക്ക് അവസരം ലഭിച്ചത്. സ്റ്റാർ സിം​ഗറിന്റെ ഭാ​ഗമായപ്പോൾ നടൻ വിജയ്നെ കാണാൻ അവസരം ലഭിച്ചു. അന്ന് ആ ചൂടിലും ബനിയനും അതിന് മുകളിൽ ഷർട്ടുമൊക്കെ ധരിച്ച് ഒരാളെ അവിടെ ഇരിക്കുന്നുണ്ടായിരുന്നുള്ളൂ. അത് കൊണ്ടാണ് തന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞത്.

പക്ഷെ അന്ന് അദ്ദേഹം ആവശ്യപ്പെട്ട പാട്ട് പാടിക്കൊടുക്കാൻ പറ്റിയില്ല. തനിക്ക് അറിയാത്ത പാട്ട് ആയിരുന്നു അതെന്നും ശ്രീനാഥ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീനാഥിന് നിരവധി പേർ ആശംസകൾ അറിയിക്കുന്നുണ്ട്.

More from Filmibeat

Read more about: sreenath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X