ഹീറോയിസമൊക്കെ വലിയ മണ്ടത്തരം! അത് മനസിലാക്കിയാണ് ഫഹദ് മത്സരിക്കുന്നത്: ശ്രീനാഥ് ഭാസി
മലയാളത്തില്‍ സഹനടനായുളള വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ശ്രീനാഥ് ഭാസി. യുവതാര സിനിമകളിലാണ് ശ്രീനാഥ് ഭാസി കൂടുതലായും അഭിനയിച്ചിരുന്നത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ പ്രകടനം നടത്താന്‍ നടന് സാധിച്ചിരുന്നു. അടുത്തിടെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.
സിനിമയില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടന്‍ കാഴ്ചവെച്ചിരുന്നത്. കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളില്‍ ഒരാളായി ശ്രീനാഥ് ഭാസിയും തിളങ്ങി. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഹീറോയിസമൊക്ക വലിയ മണ്ടത്തരമാണെന്ന് ശ്രീനാഥ് ഭാസി തുറന്നുപറഞ്ഞിരുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനുമായുളള അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിലെ ബോണി
കുമ്പളങ്ങി നൈറ്റ്‌സില്‍ ബോണി എന്ന കഥാപാത്രമായിട്ടാണ് ശ്രീനാഥ് ഭാസി തിളങ്ങിയിരുന്നത്. ചിത്രത്തില്‍ ഊമയായിട്ടാണ് എത്തിയതെങ്കിലും തന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ നടന് സാധിച്ചിരുന്നു. മധു സി നാരായണന്‍ സംവിധാനം ചെയ്ത സിനിമയില്‍ വേറിട്ടൊരു ലുക്കിലായിരുന്നു നടന്‍ എത്തിയിരുന്നത്. ശ്രീനാഥ് ഭാസിക്കൊപ്പം സൗബിന്‍ ഷാഹിര്‍,ഷെയ്ന്‍ നിഗം,മാത്യൂ തോമസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ സഹോദരങ്ങളായി എത്തിയിരുന്നത്. കുമ്പളങ്ങിയുടെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ശ്രീനാഥ് ഭാസി.

ഹീറോയിസമൊക്കെ മണ്ടത്തരം
സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഹീറോയിസം എന്നത് മണ്ടത്തരമായ ഒരു സംഗതിയാണെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. സമയവും കാലവും മാറി കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സില്‍ വില്ലനായെത്തിയ ഫഹദ് ആ മാറ്റം ഉള്‍ക്കൊണ്ടാണ് മല്‍സരിക്കുന്നതെന്നും നടന്‍ പറയുന്നു.

അച്ഛന്‍ ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്.
അച്ഛന്‍ ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലൊരു സിനിമയ്ക്ക് ഫഹദ് എങ്ങനെയാണ് ഓകെ പറഞ്ഞതെന്ന്. ആ ചിന്താഗതിയില്‍ നിന്ന് ഫഹദ് ഒരുപാട് മുന്നാട്ട് പോയി കഴിഞ്ഞു. അതറിയണമെങ്കില്‍ നമ്മള്‍ പുറത്ത് പോകണം. ചെയ്ത സിനിമകളില്‍ എറ്റവും ഇഷ്ടപ്പെട്ട ചിത്രമൊന്ന് ഇല്ലെന്നും ശ്രീനാഥ് ഭാസി പറയുന്നു.

ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍
സത്യത്തില്‍ തന്റെ സിനിമകളെല്ലാം കത്തിച്ച് കളയണമെന്നാണ് തോന്നാറുളളത്. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ അതിനോട് കൂടുതല്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ഇല്ലാതിരിക്കുകയാണ് നല്ലത്. ഭയങ്കരമായി ഇഷ്ടപ്പെട്ട് ഒരു കഥാപാത്രമൊക്കെ ചെയ്ത ഒരാഴ്ചകൊണ്ട് അത് തിയ്യേറ്ററില്‍ നിന്നും എടുത്തുമാറ്റിയാല്‍ സഹിക്കാന്‍ പറ്റുമോ? അതുകൊണ്ട് കൂടുതല്‍ ഇമോഷന്‍ ഒന്നും വേണ്ട.ഒരു സിനിമ ചെയ്യുമ്പോള്‍ അത് സന്തോഷത്തോടെ ചെയ്യുക.അതു കഴിഞ്ഞാല്‍ ഞാന്‍ ആ കഥാപാത്രത്തെ ഉപേക്ഷിക്കും. എന്നാലും ചെറിയ വിഷമമുണ്ടാകുമെന്നും നടന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.


Click it and Unblock the Notifications