സിനിമയെ വെല്ലുന്ന കാസറ്റിംഗ് കോൾ, മുത്തം നൂറുവിധം കാസറ്റിംഗ് കോൾ ടീസർ പുറത്ത്

നീ കോ ഞ ചാ, ലവകുശ എന്നിവയ്ക്കു ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുത്തം നൂറു വിധം. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹക്കുന്നത്. ഇപ്പോഴിത വ്യത്യസ്ത കാസ്റ്റിംഗ് കോളുമായി മുത്തം നൂറുവിധം ടീം എത്തിയിരിക്കുകയാണ്. സിനിമയുടെ കാസ്റ്റിംഗ് കോളിനു വേണ്ടി വ്യത്യസ്തമായ ടീസറാണ് ഗിരീഷ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ സോഷ്യൽ വൈറലായിട്ടുണ്ട്. നായികയുടെ അഭിനയ സാധ്യതയും സിനിമയുടെ സ്വഭാവത്തെയും വ്യക്തമാക്കുന്നതാണ് ടീസർ. 25 നും 30 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് തേടുന്നത്. സ്കൈ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

mutham nooruvitham

ശ്രീനാഥ് ഭാസി നായകനാവുന്ന ഒരു പ്രണയകഥയാണ് മുത്തം നൂറ്വിധം. മാസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തു വന്നത്. പൃഥ്വിരാജ്, ആസിഫ് അലി, അജു വർഗ്ഗീസ്, മിഥുൻ മാനുവൽ തോമസ് എന്നിവര്‍ ചേർന്നാണ് ടൈറ്റിൽ ടീസർ പുറത്തിറക്കിയത്. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗൗതം വസുദേവ് മേനോന്‍ ഉള്‍പ്പെടെ തമിഴിലെ നിരവധി പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഡാനി റെയ്‍മണ്ട് ആണ് ഛായാഗ്രാഹകന്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ മുന്ന പി എസ് ആണ്. കൗതുകകരമായ ടൈറ്റിൽ ടീസർ സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്‍മി മരക്കാർ ആണ്. ടൈറ്റിൽ ടീസറിന്‍റെ എഡിറ്റിംഗ് സംഗീത് പ്രതാപും ഛായാഗ്രഹണം നീരജ് രവിയുമാണ്. ഇപ്പോള്‍ പ്രീ-പ്രൊഡക്ഷനിലുള്ള ചിത്രം ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും. എറണാകുളം, വർക്കല, അസം, ലെ ലഡാക് എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രീകരണം.

കാസ്റ്റിംഗ് കോൾ ടീസർ കാണാം

Read more about: sreenath bhasi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X