സുശാന്ത് രാജ്പുത്തിനൊപ്പം ലഭിച്ച അവസരം നിഷേധിക്കാന്‍ കാരണം, ശ്രീനാഥ് ഭാസി പറയുന്നു
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണമായിരുന്നു സുശാന്ത് സിംഗ് രാജ്പുത്തിന്റേത്. ബോളിവുഡ് സിനിമാ ലോകത്ത് സുശാന്തിനെ പോലൊരു നടന് വലിയൊരു ഭാവി ആരാധകര്‍ കണ്ടിരുന്നു. പക്ഷെ കാരണങ്ങളൊന്നും പറയാതെയുള്ള സുശാന്തിന്റെ വിടവാങ്ങല്‍ ബോളിവുഡ് സിനിമാ ലോകത്തെ മാത്രമല്ല, ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ വിഷമത്തിലാഴ്ത്തുന്നു. നെപ്പോട്ടിസമാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.
അതേ സമയം സുശാന്ത് രാജ്പുത്തിനൊപ്പം അഭിനയിക്കാന്‍ തനിക്കൊരു അവസരം ലഭിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് മലയാളത്തിന്റെ യുവ നടന്‍ ശ്രീനാഥ് ഭാസി. ചിച്ചോരി എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. എന്നാല്‍ ഹിന്ദി സിനിമയില്‍ സ്ഥിരം കൊണ്ടുവരുന്ന വെറുമൊരു ദക്ഷിണേന്ത്യന്‍ കഥാപാത്രം മാത്രമായതിനാലാണ് ആ സിനിമ ഉപേക്ഷിച്ചത് എന്ന് ശ്രീനാഥ് ഭാസി പറയുന്നു.

ഈ ചിത്രത്തിലേക്ക് നീരജ് മാധവിനും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഫാമിലി മാന്‍ എന്ന വെബ് സീരീസില്‍ അഭിനയിക്കുന്നതിനാല്‍ നീരജിനും അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാം, അതുകൊണ്ട് തന്നെ ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും, നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ചെയ്യുമെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി. തമിഴിലും സിനിമ ചെയ്യാന്‍ ഭാസിയ്ക്ക് താത്പര്യമുണ്ടത്രെ.
Recommended Video
മോഹന്‍ലാല്‍ നായകനായി എത്തിയ പ്രണയം എന്ന ചിത്രത്തിലൂടെ അഭിമുഖമായ ശ്രീനാഥ് ഭാസി മലയാളത്തിലെ ന്യൂ ജനറേഷന്‍ നായകന്മാരുടെ കൂട്ടത്തിലേക്ക് കടന്ന് കൂടിയത് വളരെ പെട്ടന്നാണ്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, റാസ്പുടിന്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പറവ, ബിടെക് തുടങ്ങിയ സിനിമകളിലൊക്കെ ശ്രദ്ധേയമായ വേഷം ചെയ്തു. ഏറ്റവുമൊടുവില്‍ ചെയ്ത കപ്പേള എന്ന സിനിമയിലെ അഭിനയവും നടന് പ്രശംസകള്‍ നേടിക്കൊടുത്തു.


Click it and Unblock the Notifications











