For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിറന്നാള്‍ ദിനത്തില്‍ പേളിക്ക് സര്‍പ്രൈസുമായി ശ്രീനിഷ് അരവിന്ദ്! വൈറലായി വീഡിയോ! കാണൂ

  |

  അവതാരകയായും നടിയായും മോട്ടിവേഷണല്‍ സ്പീക്കറായുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് പേളി മാണി. ചാനല്‍ പരിപാടികളിലൂടെയായിരുന്നു പേളി എല്ലാവര്‍ക്കും സുപരിചിതയായി മാറിയിരുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുളള ആരാധകവൃന്ദമാണ് നടിക്കുളളത്. ബിഗ് ബോസിലൂടെയുളള പേളി ശ്രീനിഷ് പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നിരുന്നത്.

  ക്രിസ്ത്യന്‍ ആചാര പ്രകാരവും ഹിന്ദു രീതിയിലുമുളള വിവാഹത്തില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. പേളി ശ്രീനിഷ് വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് ഇരുവരും. തിരക്കുകളില്‍നിന്നും മാറി ഹണിമൂണിന്റെ തിരക്കുകളിലാണ് താരജോഡികളുളളത്. അതിനിടെ പേളി മാണിയുടെ മറ്റൊരു പിറന്നാള്‍ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. പേളിയുടെ പിറന്നാളിന് ശ്രീനിഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

  പേളിഷ്

  പേളിഷ്

  പേളി മാണി-ശ്രീനിഷ് അരവിന്ദ് വിവാഹം ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്നൊരു കാര്യമായിരുന്നു. ബിഗ് ബോസ് ഷോ സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായിരുന്നത്. തുടര്‍ന്ന് ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് പേളിഷ് എന്ന പദപ്രയോഗം കൂടി ആരാധകര്‍ക്കിടയിലുണ്ടായി. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ടായിരുന്നു ഇരുവരും വിവാഹിതരായത്. ബിഗ് ബോസ് ഷോയില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഈ പ്രണയമെന്ന് പറഞ്ഞവര്‍ക്കെല്ലാമുളള കിടിലന്‍ മറുപടിയായിരുന്നു ഇരുവരും നല്‍കിയത്.

  പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍

  പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍

  വിവാഹശേഷം പേളിഷിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. പേളിയും ശ്രീനിഷും തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ആരാധക പിന്തുണയുടെ കാര്യത്തില്‍ പേളിയും ശ്രീനിഷും ഇപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്. പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ ബിഗ് ബോസിന് ശേഷവും സജീവമാണ്. പേളിഷ് വിവാഹം ഇവരും ആഘോഷിച്ചിരുന്നു.

  ഹണി മൂണ്‍ തിരക്കുകളില്‍

  ഹണി മൂണ്‍ തിരക്കുകളില്‍

  വിവാഹ ശേഷം ഹണിമൂണ്‍ തിരക്കുകളിലാണ് താരദമ്പതികളുളളത്. ഹിമാചല്‍ പ്രദേശിലേക്കാണ് ഇത്തവണ ഇരുവരും ഹണിമൂണിനായി പോയിരിക്കുന്നത്. ഇവിടെ നിന്നുളള ചിത്രങ്ങളും വീഡിയോകളും ഇരുവരും പങ്കുവെച്ചിരുന്നു. ശ്രീനിക്കൊപ്പം ഹിമാലയന്‍ യാത്ര നടത്തണമെന്ന പേളിയുടെ ആഗ്രഹമാണ് നടന്‍ സാധിച്ചുകൊടുത്തിരിക്കുന്നത്.

  പേളിയുടെ പിറന്നാള്‍

  പേളിയുടെ പിറന്നാള്‍

  അതേസമയം പേളിയുടെ ഇത്തവണത്തെ പിറന്നാള്‍ ഇവിടെ വെച്ചാണ് താരദമ്പതികള്‍ ആഘോഷിക്കുന്നത്. പേളിക്ക് ആശംസകള്‍ അറിയിച്ച് ശ്രീനിഷ് അരവിന്ദ് ഇന്‍സ്‌ററഗ്രാമില്‍ കുറിച്ച വാക്കുകള്‍ വൈറലായി മാറിയിരുന്നു. ഹിമാലയന്‍ ട്രിപ്പിനിടെ എടുത്ത പേളിയുടെ ഒരു വീഡിയോ കൂടി പങ്കുവെച്ച് കൊണ്ടായിരുന്നു ശ്രീനി എത്തിയിരുന്നത്. വീഡിയോയില്‍ പേളി ഹിമാലയന്‍ ട്രിപ്പ് ആഘോഷിക്കുന്നതും കാണാം.

  പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്
  ശ്രീനിഷിന്റെ പോസ്റ്റ്

  ശ്രീനിഷിന്റെ പോസ്റ്റ്

  ഹാപ്പി ബെര്‍ത്ത്‌ഡേ ചുരുളമ്മേ എന്നു കുറിച്ചുകൊണ്ടായിരുന്നു ശ്രീനി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നത്. നമ്മള്‍ ഒരുമിച്ച് സെലിബ്രേറ്റ് ചെയ്യുന്ന ആദ്യത്തെ ബെര്‍ത്ത് ഡേ ആണിത്. ഇതു പോലെ എപ്പോഴും ചിരിച്ചും കുറുമ്പു കാണിച്ചും ജീവിതം മുഴുവന്‍ ഉണ്ടാവണം. നീ എന്റെ ജീവിതത്തില്‍ വന്നതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. ശ്രീനിഷ് അരവിന്ദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  വീഡിയോ കാണൂ

  പഴയ പാട്ടുകള്‍ എടുക്കുന്നത് കഴിവ് ഇല്ലാത്തതുകൊണ്ട്! 96ല്‍ തന്റെ ഗാനം ഉള്‍പ്പെടുത്തിയതിനെതിരെ ഇളയരാജ

  ദംഗല്‍ സംവിധായകന്റെ ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നതായി ഷെയിന്‍ നിഗം! നടന്‍ പറഞ്ഞത് കാണൂ

  English summary
  sreenish aravind instagram post about pearle maaney
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X