മമ്മൂട്ടിയും പിണറായിയും ചിരിക്കില്ല, ബലം പിടിക്കും, ചാനൽ അഭിമുഖത്തെ കുറിച്ച് ശ്രീനിവാസന്‍

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചായാകുന്നത് താരങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചാണ്.പലരും തങ്ങളുടെ രാഷ്ട്രീയം വെളിപ്പെടുത്താറുമുണ്ട്. ഇപ്പോഴിത കൈരളി ചാനലിന് വേണ്ടി പിണറായി വിജയന്റെ അഭിമുഖം ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ ശ്രീനിവാസന്‍. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഇക്കാര്യ വെളിപ്പെടുത്തിയത്.

mammootty-srinivasan

നടന്റെ വാക്കുകൾ ഇങ്ങനെ...അന്ന് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം ജനങ്ങളെ കാണിക്കണമെന്ന ആഗ്രഹവുമായാണ് കൈരളിക്കാർ അഭിമുഖം നടത്താനായി എന്നെ സമീപിക്കുന്നത്. പിണറായിയെ ചിരിപ്പിക്കണം, അതാണ് എന്റെ ദൗത്യം.

ആദ്യം അവര്‍ തീരുമാനിച്ചിരുന്നത് കൈരളി ചാനല്‍ ചെയര്‍മാനായ മമ്മൂട്ടിയെയാണ്. എന്നാൽ രണ്ട് പേരും ഭയങ്കരമായി ബലം പിടിക്കുമെന്നും ചിരി വരില്ലെന്നും മനസ്സിലായി. കാഴ്ചക്കാര്‍ അതുകണ്ട് ചിരിച്ചേക്കുമെന്നും ചാനലുകാര്‍ക്ക് തോന്നി. അതുകൊണ്ടാണ് എന്നെ ഏര്‍പ്പാട് ചെയ്യുന്നത്,' ശ്രീനിവാസന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ പ്രസ്മീറ്റിൽ ഈ സംഭവത്തെ കുറിച്ച് മമ്മൂട്ടിയോട് മാധ്യമ പ്രവർത്തകർ ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് രസകരമായ മറുപടിയായിരുന്നു മമ്മൂട്ടി നൽകിയത്. താനും ശ്രീനിവാസനും നല്ല സുഹൃത്തുക്കളാണ്. വളരെ കാലം പണ്ടോ... എന്നായിരുന്നു മെഗാസ്റ്റാർ നൽകിയ ഉത്തരം. മമ്മൂട്ടിയും മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ റിലീസുമായി നടന്ന പ്രസ്മീറ്റിലായിരുന്നു മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. സെക്കൻഡ് ഷോ അനുവദിച്ച ശേഷമുള്ള ആദ്യം തിയേറ്റർ റിലീസിനെത്തുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാരിയർ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർച്ച് 11 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

Read more about: mammootty sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X