വിവാഹത്തിന് മമ്മൂട്ടിയെ ക്ഷണിക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് ശ്രീനിവാസന്‍
സിനിമയുടെ വിവിധ മേഖലകളിലായി മലയാളത്തില്‍ തിളങ്ങിയ ബഹുമുഖ പ്രതിഭയാണ് ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ നടന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള ശ്രീനിവാസന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. തിരക്കഥാകൃത്തായും അഭിനേതാവായും മലയാളത്തില്‍ സജീവമായിരുന്നു അദ്ദേഹം സംവിധായകനായും തിളങ്ങിയിരുന്നു.
ശ്രീനിവാസനൊപ്പം തന്നെ അദ്ദേഹത്തിന്‌റെ കുടുംബത്തിലുളളവരും എല്ലാവര്‍ക്കും സുപരിചിതരാണ്. ഭാര്യ വിമല, മക്കളായ വിനീത്, ധ്യാന്‍ തുടങ്ങിയവരെല്ലാം ശ്രീനിവാസനൊപ്പം വാര്‍ത്തകളില്‍ നിറയാറുണ്ട്. അച്ഛനെ പോലെ തന്നെ സിനിമയില്‍ തിളങ്ങിയവരാണ് വിനീതും ധ്യാനും. രണ്ട് പേരും അഭിനേതാക്കളായും സംവിധായകരായുമെല്ലം മലയാളത്തില്‍ തുടക്കം കുറിച്ചിരുന്നു.

ശ്രീനിവാസന്റെ കഴിവുകള്‍ അതേ പോലെ ഇവര്‍ക്കും കിട്ടിയിട്ടുണ്ട്. അതേസമയം പ്രണയിച്ച് വിവാഹിതരായവരാണ് ശ്രീനിവാസനും ഭാര്യയും. വിവാഹത്തെ കുറിച്ച് മുന്‍പ് അഭിമുഖങ്ങളിലെല്ലാം ശ്രീനിവാസന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമ താരമാണെങ്കിലും അന്ന് പണത്തിന് വേണ്ടി ബുദ്ധിമുട്ടിയിരുന്നു നടന്‍. അന്ന് രജിസ്ട്രാഫീസില്‍ വെച്ചുളള കല്യാണമായതിനാല്‍ അധികമാരെയും വിളിച്ചിരുന്നില്ല.

ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടുമെല്ലാം വിവാഹകാര്യം പറയുക മാത്രമാണ് ചെയ്തത്. അങ്ങനെ വൈകുന്നേരം അമ്മ എന്നോട് പറഞ്ഞു രജിസ്ട്രാഫീസില്‍ വെച്ചായാലും എവിടെ വെച്ചായാലും ശരി സ്വര്‍ണം കൊണ്ടുളള ഒരു താലി കെട്ടിയേ പറ്റൂവെന്ന്. കൈയ്യില്‍ പണമില്ലാത്തതുകൊണ്ട് ഞാന്‍ ആ ആവശ്യം നഖശിതാന്തം ഏതിര്‍ത്തു.

അമ്മ സമ്മതിച്ചതേയില്ല. ഭയങ്കര വാശിയായി. അപ്പോ ഞാനിങ്ങനെ ആലോചിച്ചു. എന്ത് ചെയ്യുമെന്ന്. അപ്പോഴാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. നമ്മുടെ മമ്മൂട്ടി അതിരാത്രം സിനിമയില്‍ അഭിനയിക്കാന്‍ കണ്ണൂരിലെ ഒരു ഹോട്ടലില്‍ വന്ന് താമസിക്കുന്നുണ്ട്. അങ്ങനെ കണ്ണൂരിലെ സഫയര്‍ ഹോട്ടലില്‍ ചെന്നു. മമ്മൂട്ടിയെ കണ്ടു, കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.

താലിയുടെ പൈസയായ രണ്ടായിരം രൂപ അദ്ദേഹം എടുത്തുതന്നു. എന്നിട്ട് എന്നോട് പറഞ്ഞു നാളെ രജിസ്ട്രാഫീസില്‍ കല്യാണത്തിന്റെ സമയമാകുമ്പോ ഞാന്‍ എത്തിക്കോളാം എന്ന് പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു അങ്ങോട്ട് വരണ്ട. അദ്ദേഹം അങ്ങോട്ട് വരികയാണെങ്കില്‍ ആളുകളെല്ലാം തടിച്ചുകൂടും, പിന്നെ രജിസ്റ്ററും ഉണ്ടാവില്ല. കല്യാണവുമുണ്ടാവില്ല.
Recommended Video

മമ്മൂട്ടിയെ പോലൊരു സ്റ്റാര്‍ വന്നാല്‍ ഒരു നാട് മുഴുവന്‍ അവിടെ ഇളകും. കല്യാണം കലങ്ങും. അപ്പോ അതുകൊണ്ട് ഞാന്‍ പറഞ്ഞു. വരണ്ട നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞു. അപ്പോ തന്നെ അവിടെ വെച്ച് നമ്മുടെ സുഹൃത്തുക്കളായ കുഞ്ചന്‍, മണിയന്‍പിളള രാജു അവരോടൊക്കെ ഞാന്‍ വിവരം പറഞ്ഞു. പിന്നെ മടങ്ങിവന്നു ശ്രീനിവാസന്‍ പറഞ്ഞു.


Click it and Unblock the Notifications