ലിസി വഴി പ്രിയനിലേക്ക് വിനീതിനെ എത്തിച്ചതോ! മകന്റെ വരവിന് അമ്മയുടെ ശുപാര്‍ശ? അന്ന് ശ്രീനിവാസന്‍ പറഞ്ഞത്
കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ പാട്ട് പാടിയായിരുന്നു വിനീത് ശ്രീനിവാസന്റെ സിനിമാപ്രവേശനം. മകന്‍ സിനിമയിലേക്ക് വരാനായി ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അവരുടെ ആഗ്രഹം പോലെ അവര്‍ കരിയര്‍ തിരഞ്ഞെടുക്കട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. പാട്ട് പാടാന്‍ വിനീത് വന്നില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞപ്പോഴും ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നില്ല. ലിസി വഴി വിമലയായിരുന്നോ അന്ന് വിനീതിന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തതെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമലയും ശ്രീനിവാസനും ഇതേക്കുറിച്ച് പ്രതികരിച്ചത്. വിനീതൂട്ടന് വേണ്ടി ശ്രീനിയേട്ടന്‍ അങ്ങനെയൊരു കാര്യവും ചെയ്തിട്ടില്ല. സിനിമയിലേക്ക് വരാനായി ഞാനും ഒന്നും ചെയ്തിട്ടില്ല. അവന്‍ നന്നായി പാടും, അവനെ സിനിമയില്‍ പാടിച്ചൂടേയെന്നൊക്കെ ഞാന്‍ ശ്രീനിയേട്ടനോട് ചോദിച്ചിട്ടുണ്ട്.
ലിസിയോട് ഞാന്‍ അങ്ങനെയൊരു കാര്യവും പറഞ്ഞിട്ടില്ലെന്ന് വിമല വ്യക്തമാക്കിയിരുന്നു. ഞാന്‍ എപ്പോള്‍ പറഞ്ഞു, ലിസി അങ്ങനെ വല്ലതും പറഞ്ഞോയെന്നും അവര്‍ ചോദിച്ചിരുന്നു. അച്ഛനും പ്രിയനങ്കിളുമൊക്കെ ഒരുപോലെയുള്ള ആള്‍ക്കാരാണ്. അതുകൊണ്ട് എനിക്കങ്ങനെ പ്രതീക്ഷയൊന്നുമില്ലായിരുന്നു എന്നാണ് വിനീത് പറഞ്ഞത്. ഇവരൊക്കെ നിര്‍ബന്ധിച്ചാണ് എന്നെ പാട്ട് ഠിപ്പിച്ചത്. എനിക്ക് അഭിനയിക്കാനാണ് ആഗ്രഹം എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. അച്ഛനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം പഠനം എന്നായിരുന്നു മറുപടി. ശ്രീനിയേട്ടനെ ആരെയെങ്കിലും കുറ്റം പറഞ്ഞ് കേള്‍ക്കുന്നത് എനിക്കിഷ്ടമല്ല. ശ്രീനിയേട്ടന്‍ പറയുന്നതും ഇഷ്ടമല്ല. എല്ലാ കാര്യവും അങ്ങനെ തുറന്ന് പറഞ്ഞ് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. മുക്കാല്‍ ഭാഗവും പറഞ്ഞോട്ടെ, കാല്‍ ഭാഗമെങ്കിലും മനസില്‍ വെക്കണമെന്നാണ് എന്റെ അഭിപ്രായം എന്നായിരുന്നു വിമല പറഞ്ഞത്. ഇവരുടെ ഫാമിലി മുക്കാല്‍ ഭാഗവും മനസില്‍ വെച്ച്, കാല്‍ ഭാഗമേ പറയാറുള്ളൂ എന്നായിരുന്നു ശ്രീനിവാസന്റെ കമന്റ്.

ചെറിയ ശ്രീനിയും വലിയ ലോകവും പരിപാടി ഞങ്ങള്‍ ഇരുന്ന് കാണാറുണ്ട്. സിനിമ അനുഭവങ്ങളൊക്കെ പറയുന്നത് കേള്‍ക്കാനിഷ്ടമാണ്. അച്ഛന്‍ ഇടയ്ക്ക് മലയാളത്തിലെ ഒരു പ്രമുഖ നടനിട്ട് ഇടയ്ക്ക് പണിയാറുണ്ട്. അഭിനേതാവെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അത് എനിക്ക് ഇഷ്ടമല്ല. അതേക്കുറിച്ച് ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു. കുറച്ച് പണി ഇരിക്കട്ടെ എന്നാണ് അച്ഛന്‍ പറയാറുള്ളത്. ഞാന്‍ അദ്ദേഹത്തെ മന:പൂര്‍വ്വം തേജോവധം ചെയ്യുകയാണെന്ന് നിനക്ക് തോന്നുന്നുണ്ടോയെന്ന് ശ്രീനിവാസന്‍ വിനീതിനോട് ചോദിച്ചിരുന്നു. അച്ഛന്‍ പറയുന്നതെല്ലാം സത്യമാണെന്ന് ഞാന്‍ എങ്ങനെ അറിയാനാണെന്നായിരുന്നു വിനീത് തിരിച്ച് ചോദിച്ചത്.
പുകവലി നിര്‍ത്തിയെന്നാണ് അച്ഛന്‍ പുറത്തെല്ലാവരോടും പറയാറുള്ളത്. ഞാന്‍ സ്‌ട്രോംഗ് ഡിസിഷന്‍ എടുത്തു എന്നൊക്കെ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ബാത്ത്‌റൂമില്‍ പോയപ്പോള്‍ സിഗരറ്റ് കുറ്റിയും തീപ്പെട്ടിക്കമ്പും ഞാന്‍ കണ്ടിരുന്നു. അച്ഛന്‍ കള്ളം പറയുമെന്ന് മനസിലാക്കാന്‍ ഇതിലും നല്ലൊരു ഉദാഹരണം ഇനി വേണോയെന്നായിരുന്നു വിനീത് ചോദിച്ചത്. ഏട്ടന് ഇഷ്ടപ്പെട്ട നടനെ കുറ്റം പറയുന്നു എന്ന് പറഞ്ഞില്ലേ, അത് ഏറ്റവും ആസ്വദിക്കുന്നതും ഏട്ടനാണെന്നായിരുന്നു ധ്യാനിന്റെ മറുപടി. മക്കള്‍ക്ക് അവരുടേതായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം അദ്ദേഹം അന്നേ കൊടുത്തിരുന്നു. അത് തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വവും. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയത്.


Click it and Unblock the Notifications











