വിനീതിന് വേണ്ടി ലിസിയോട് ശുപാര്‍ശ ചെയ്തിരുന്നോ, മറുപടിയുമായി ശ്രീനിവാസന്റെ ഭാര്യ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. പിന്നണി ഗായകനായിട്ടാണ് സിനിമയിൽ ചുവട് വയ്ക്കുന്നത്. 2003 ൽ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കൊണ്ടാണ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. 2003 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിലെ ഈ ഗാനം ഇന്നും പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.
ആദ്യ സിനിമയിലൂടെ തന്നെ വിനീത് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങൾ ഇതിനോടകം തന്നെ ആലപിച്ചിട്ടുണ്ട്. ഗായകൻ മാത്രമല്ല സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലയിലും വിനീത് തന്റ കഴിവ് തെളിയിച്ചിട്ടുണ്ട്. സൈക്കിൾ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയമാണ് ഇനി പുറത്ത് വരാനുള്ള വിനീത് ചിത്രം.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശ്രീനിവാസന്റെ കുടുംബത്തിന്‌റെ ഒരു പഴയ അഭിമുഖമാണ്. വിനീതിന്റെ സിനിമ പ്രവേശനത്തെ കുറിച്ച് പറയുകയാണ് അമ്മ വിമല. വിനീതും ആദ്യമായി ആലപിച്ച ഗാനത്തെ കുറിച്ച് പറയുന്നുണ്ട്. കൈരളി ടിവിയ്ക്ക് നൽകിയ ആ ഒരു പഴയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിനീതിനെ സിനിമയിലെത്തിക്കാന്‍ ആരോടെങ്കിലും ശുപാര്‍ശ ചെയ്തിരുന്നോ എന്ന ചോദ്യത്തിനാണ് ശ്രീനിവാസനും ഭാര്യ വിമലയും മറുപടി നൽകുന്നത്. താരപത്നിയുടെ വാക്കുകൾ വൈറലായിട്ടുണ്ട്.

വിനീതിന് വേണ്ടി നടിയും പ്രിയദര്‍ശന്റെ മുന്‍ഭാര്യയുമായ ലിസിയോട് അന്ന് ശുപാര്‍ശ ചെയ്തിരുന്നു എന്ന തരത്തിലുള്ള കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്നാണ് വിമല പറയുന്നത്.. താരപത്നിയുടെ വാക്കുകൾ ഇങ്ങനെ"ആ സംസാരത്തിലൊന്നും ഒരു സത്യവുമില്ല. സംഗീതകാര്യത്തില്‍ വിനീതിന് വേണ്ടി ശ്രീനിയേട്ടന്‍ ഒന്നും ചെയ്തിട്ടില്ല. ഞാനാണ്, വിനീത് നന്നായി പാടും, പഠിപ്പിക്കാന്‍ അധ്യാപകനെ ഏര്‍പ്പെടുത്തണം എന്നൊക്കെ പറയാറ്. അല്ലാതെ ആരോടും ശുപാര്‍ശ ചെയ്തിട്ടില്ല, വിമല പറയുന്നു.

വിനീതും തന്റെ ആദ്യത്തെ ഗാനത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ പാടാന്‍ പോകുന്ന സമയത്ത് ഗായകനാകണമെന്നുള്ള ഭയങ്കര ആഗ്രഹത്തോടെയായിരുന്നോ പോയത് എന്ന അവതാരകന്റെ ചോദ്യത്തിന് "അല്ല, കാരണം അച്ഛനും പ്രിയനങ്കിളും (പ്രിയദര്‍ശന്‍) ഏതാണ്ട് ഒരേ പോലെയുള്ളവരാണ്. അച്ഛന്‍ ഒരു കാര്യം പറഞ്ഞാല്‍ ചിലപ്പൊ അത് ആ സമയത്തൊന്നും ചെയ്തില്ല എന്നും വരും. ഇവരൊക്കെ ഏതാണ്ട് ഒരേ വേവ്‌ലെങ്ത് ഉള്ള ആള്‍ക്കാരാണല്ലോ," എന്നായിരുന്നു വിനീതിന്റെ മറുപടി.

ദിവസങ്ങൾക്ക് മുൻപ് അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. തന്റേയും ചേട്ടന്റേയും ഇഷ്ടതാരങ്ങളെ കുറിച്ചായിരുന്നു പറഞ്ഞത്. ഇഷ്ടനടി ആരാണെന്ന് ചോദിച്ചപ്പോള്‍ പണ്ട് ശോഭനയെ ആയിരുന്നെന്നും നവ്യ നായരെ ഇഷ്ടമായിരുന്നെങ്കിലും ആ ഇഷ്ടം ഇപ്പോള്‍ ഇല്ലെന്നുമായിരുന്നു ധ്യാനിന്റെ മറുപടി. കൂടാതെ ചേട്ടന് മീരാ ജാസ്മിനെ ഇഷ്ടമായിരുന്നു എന്നും ധ്യാൻ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വൈറലായിരുന്നു
Recommended Video

ഈ അഭിമുഖത്തിൽ അച്ഛന്റെ ചില രീതികളെ വിനീത് വിമർശിക്കുന്നുണ്ട്. മലയാളത്തിലെ ഒരു സൂപ്പർ താരത്തിന് അച്ഛന്‍ ഇടയ്ക്കിടയ്ക്ക് പണിയാറുണ്ട്. ഒരു നല്ല നടനെന്ന നിലയില്‍ അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനിട്ട് പണിയുന്നത് എനിക്ക് അത്ര സഹിക്കാന്‍ പറ്റില്ലെന്നായിരുന്നു വിനീത് പറഞ്ഞത്. ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു വിനീതിന്റെ മറുപടി. എന്തായിരുന്നു അതിനോടുള്ള അച്ഛന്റെ പ്രതികരണം എന്നും അവതാരകൻ ചോദിക്കുന്നുണ്ട്. കുറച്ച് പണിയിരിക്കുന്നത് നല്ലതാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്ന് വിനീത് പറയുന്നു. നീ ഇഷ്ടപ്പെടുന്ന അദ്ദേഹത്തെ ഞാന്‍ നുണ പറഞ്ഞ് തേജോവധം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നീ വിചാരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ഇപ്പോള്‍ എന്തു വിചാരിച്ചിട്ടും കാര്യമില്ലല്ലോയെന്നായിരുന്നു താരം സ്പോർട്ടിൽ ശ്രീനിവാസന് മറുപടി നൽകുന്നുണ്ട്.


Click it and Unblock the Notifications