ഒരു കുഞ്ഞിനെപ്പോലെയാണ് നോക്കിയത്! ഫോണ്‍ വന്നാല്‍പ്പോലും മാറില്ല! മരിച്ചത് മനസിലായില്ല! വിമലയെക്കുറിച്ച് ആന്റണി

ശ്രീനിവാസന്‍ ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാനായിട്ടില്ല പ്രിയപ്പെട്ടവര്‍ക്ക്. 'ഉദയനാണ് താര'ത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് മുതല്‍ ശ്രീനിയുമായി പരിചയത്തിലായതാണ് ആന്റണി. പേഴ്‌സണല്‍ കാര്യങ്ങളിലായാലും, സിനിമകളില്‍ മാനേജരായുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. പുള്ളി നേരിട്ടാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഒഫീഷ്യലായി പുള്ളിക്ക് അങ്ങനെ മാനേജരൊന്നുമില്ല. നിങ്ങളുടെ മാനേജര്‍ എന്തിയേ, സെക്രട്ടറി എന്തിയേ എന്നൊക്കെ ചോദിക്കാറുണ്ട്. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് എല്ലാവരും എന്നെ കാണുന്നതെന്നും ആന്റണി പറയുന്നു. മെയ്ന്‍സ്ട്രീംവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ശ്രീനിവാസനെക്കുറിച്ച് വാചാലനായത്.

സ്‌ട്രോക്ക് വന്നതോടെയായിരുന്നു ആരോഗ്യം വഷളായത്. വീടുവിട്ട് അധിക ദൂരമൊന്നും പോവാറില്ലായിരുന്നു. അസുഖം വന്നതിന് ശേഷം 'കുറുക്കന്‍' എന്ന സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അസുഖമൊക്കെ വന്നെങ്കിലും ഇത്ര പെട്ടെന്ന് പോവുമെന്ന് കരുതിയിരുന്നില്ല. തലേദിവസം വരെ സംസാരിച്ചിരുന്നു. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബ്രീത്തിങ് പ്രോബ്ലം വന്നതോടെയാണ് തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓണ്‍റോഡ് ഡെത്ത് എന്നാണ് ഡെത്ത് സര്‍ട്ടിഫിക്കറ്റിലുള്ളത്.

Antony about Sreenivasan
Photo Credit: Antony Edakochi / Facebook

സംസാരിക്കുകയും, നല്ല ഓര്‍മ ശക്തിയൊക്കെയുണ്ടായിരുന്നു. എല്ലാത്തിനും പ്രതികരിക്കുകയൊക്കെ ചെയ്യുമായിരുന്നു. പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് വിചാരിച്ചില്ല. വിനീത് ഇവിടെയുണ്ടായിരുന്നു അന്ന്. ധ്യാന്‍ കോഴിക്കോടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരും, സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം ഇപ്പോഴും വരുന്നുണ്ട്. ഒരുപാട് ആളുകള്‍ വന്നുപോവുന്നുണ്ട്. മീഡിയക്കാര് ഇല്ലാത്തത് കൊണ്ട് ആരും അറിയുന്നില്ലെന്നേയുള്ളൂ. ജയറാമേട്ടനെ കണ്ടിട്ടില്ല. പുള്ളി എന്തോ ഷൂട്ടിംഗ് തിരക്കിലൊക്കെയാണെന്ന് തോന്നുന്നു. ഇവിടെയാരും ജയറാമേട്ടന്‍ വന്നോ എന്നൊന്നും ചോദിച്ചിട്ടില്ല. പുറമെയുള്ളവരാണ് ഇതേക്കുറിച്ച് ചോദിക്കുന്നത്. ചിലപ്പോള്‍ വരുമായിരിക്കും. ശ്രീനിയേട്ടന്‍ എല്ലാം തുറന്ന് പറയുന്ന ആളാണെങ്കിലും, ഒരാളുമായിട്ടും വഴക്കോ, പ്രശ്‌നങ്ങളോ ഇല്ല. ഇഷ്ടപ്പെടാത്തത് കണ്ടാല്‍ തുറന്നുപറയുന്നു എന്നേയുള്ളൂ. എല്ലാവരെയും വലിയ ഇഷ്ടമാണ്. അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളയാള്‍ സത്യന്‍ അന്തിക്കാടാണ്. മരിച്ചപ്പോള്‍ പോലും എല്ലാം നോക്കി നടത്തിയത് പുള്ളിയായിരുന്നു.

ശ്രീനിയേട്ടന് കര്‍മ്മങ്ങളിലൊന്നും താല്‍പര്യമില്ല. പക്ഷേ, വിമല ചേച്ചി അമ്പലത്തില്‍ പോവാറൊക്കെയുള്ള ആളാണ്. ചടങ്ങിനൊരു കര്‍മ്മി വേണമെന്ന ആഗ്രഹം പറഞ്ഞിരുന്നു. രഞ്ജിത് എന്ന് പറഞ്ഞ ശാന്തിയെ ഞാനാണ് ഏര്‍പ്പാടാക്കിയത്. ഈ സ്വാമിയെ എനിക്കറിയില്ല. അമൃത മഠത്തില്‍ നിന്ന് വന്നതാണോ എന്നായിരുന്നു വിചാരിച്ചത്. പുള്ളി പുറത്താണ് നിന്നത്. നമ്മള്‍ കൊണ്ട് വന്ന ശാന്തി കര്‍മങ്ങളെല്ലാം ചെയ്താണ് മടങ്ങിയത്. നല്ല തിക്കും തിരക്കും കാരണം പുറത്തേക്ക് പോവാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ധ്യാനും ഫാമിലിയും മിക്കപ്പോഴും ഇവിടെയുണ്ടാവാറുണ്ട്. സമയം കിട്ടുമ്പോഴെല്ലാം വിനീതും ഫാമിലിയും വരാറുണ്ട്. വെക്കേഷനില്‍ എല്ലാവരും ഒന്നിച്ചായിരുന്നു. കൊച്ചുമക്കളുമായി നല്ല അടുപ്പമായിരുന്നു.

സിനിമാക്കാരനായി മാത്രമല്ല അദ്ദേഹം ജീവിച്ചത്. സഹായങ്ങള്‍ ചെയ്തത് പലര്‍ക്കും അറിയില്ല. പറയരുതെന്നാണ് പറയാറുള്ളത്. എനിക്കങ്ങനെ ഹെല്‍പ് ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് ഇപ്പോള്‍ പലരും പറയുന്നുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിന് ദൈവാനുഗ്രഹം കിട്ടും എന്നാണ് പറയാറുള്ളത്. വീട് വെച്ച് നല്‍കിയെങ്കിലും ഷിനോജും കുടുംബവും ഇപ്പോഴും ഔട്ടഹൗസിലാണ് താമസിക്കുന്നത്. ചേച്ചിക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്ത് കൊടുക്കാറുണ്ട്. സ്വന്തമായൊരു വീടില്ലാത്തത് കൊണ്ടായിരിക്കും അവന്‍ കല്യാണം കഴിക്കാത്തതെന്നായിരുന്നു പറഞ്ഞത്. വീടുകള്‍ കുറേ നോക്കിയെങ്കിലും നല്ലതൊന്നും കിട്ടിയില്ല. അങ്ങനെയാണ് സ്ഥലം വാങ്ങി വീട് വെച്ച് കൊടുക്കുന്നത്. സാധാരണക്കാരെപ്പോലെയാണ് അവരെല്ലാം നില്‍ക്കുന്നത്.

സുഖമില്ലാതിരുന്ന സമയത്തെല്ലാം വിമല ചേച്ചി ഒരു കുഞ്ഞിനെപ്പോലെയാണ് നോക്കിയിരുന്നത്. കൃത്യസമയത്ത് ഫുഡും, മരുന്നുകളുമൊക്കെ കൊടുക്കും. ആ സമയത്ത് കോള്‍ വന്നാല്‍പ്പോലും എടുക്കില്ല. അദ്ദേഹം വീട്ടിലുണ്ടായാല്‍ മതി ഞാന്‍ നോക്കിക്കോളാം എന്നായിരുന്നു ചേച്ചിക്ക്. ഇങ്ങനെ കൂടെ നിന്ന് ചെയ്യുന്നൊരാളെ ഞാന്‍ കണ്ടിട്ടില്ല. അവസാനനിമിഷവും മരിച്ചുവെന്ന് അറിഞ്ഞിരുന്നില്ല ചേച്ചിക്ക്. പറഞ്ഞപ്പോഴാണ് അറിയുന്നത്. മരണ വിവരം അറിഞ്ഞപ്പോള്‍ തന്നെ സത്യന്‍ സാര്‍ എത്തിയിരുന്നു. ഭാര്യയും മക്കളുമെല്ലാം അവിടെയുണ്ടായിരുന്നു. അവര്‍ ഒരു കുടുംബം പോലെ കഴിഞ്ഞവരാണെന്നും ആന്റണി പറഞ്ഞിരുന്നു.

More from Filmibeat

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X