Don't Miss!
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മൂട്ടിയോട് അന്ന് വരരുതെന്ന് പറഞ്ഞു, അദ്ദേഹം വന്നിരുന്നേല്‍ കഥ മറ്റൊന്നായേനെയെന്ന് ശ്രീനിവാസന്!
മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് ശ്രീനിവാസന്. നല്ലൊരു അഭിനേതാവ് മാത്രമല്ല തിരക്കഥാകൃത്തും കൂടിയാണെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്. അദ്ദേഹത്തിന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കായി ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് ശ്രീനിവാസനും വിമലയും. വിവാഹത്തെക്കുറിച്ചുള്ള രസകരമായ കഥ ശ്രീനിവാസന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
മമ്മൂട്ടി നെഗറ്റീവായെത്തിയ സിനിമകളുടെ അവസ്ഥയെന്തായിരുന്നു? അങ്കിളിന് മുന്‍പും ഇത് സംഭവിച്ചിട്ടുണ്ട്!
സംഭവ ബഹുലമായ വിവാഹമായിരുന്നു ശ്രീനിവാസന്റേത്. നേരത്തെ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പൊതുവേദിയില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എന്തായിരുന്നു ആ രസകരമായ സംഭവമെന്ന് ഒന്നുകൂടെ ഓര്‍ത്താലോ? രസകരമായ ആ സംഭവത്തിലൂടെ തുടര്‍ന്നുവായിക്കൂ.
ജാമീ ഞാന്‍ നിന്നെ വിവാഹം ചെയ്യാം, ആര്യയോട് വരലക്ഷ്മി, പൊതുവേദിയിലെ തുറന്നുപറച്ചില്‍ വൈറലാവുന്നു!
രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു
ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിനിടയില്‍ വെച്ചാണ് ശ്രീനിവാസന് രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ച് ഇന്നസെന്റിനോട് സൂചിപ്പിച്ചത്. ആരേയും ക്ഷണിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇറങ്ങാന്‍ നേരം കൈയ്യിലൊരു പൊതി തന്നാണ് അദ്ദേഹം തന്നെ ഞെട്ടിച്ചത്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടിയും ഏറെ രസകരമായിരുന്നു.
പൈസ എങ്ങനെ സംഘടിപ്പിച്ചു
എങ്ങനെയാണ് ഈ പൈസ സംഘടിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ ആലീസിന്റെ രണ്ട് വള കൂടി വിറ്റുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം തന്ന പണം ഉപയോഗിച്ചാണ് സാരിയൊക്കെ വാങ്ങിയത്. മമ്മൂട്ടിയോടാണ് ബാക്കി പൈസ കടം വാങ്ങിയത്. വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ താനും വരാമെന്നായി അദ്ദേഹം.
മമ്മൂട്ടിയോട് പറഞ്ഞത്
അതിരാത്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു മമ്മൂട്ടിയോട് വിവരം പറഞ്ഞത്. കണ്ണൂരില്‍ വെച്ചായിരുന്നു ചിത്രീകരണം നടക്കുന്നത്. രണ്ടായിരം രൂപ വേണമെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം തന്നു. രജിസ്റ്റര്‍ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ലെന്ന് അദ്ദേഹത്തോടും പറഞ്ഞിരുന്നു.
വരാമെന്ന് പറഞ്ഞപ്പോള്‍
വിവാഹത്തിന് വരാമെന്ന് പറഞ്ഞ അദ്ദേഹത്തോട് നിങ്ങള്‍ വന്നാല്‍ കല്യാണം കലങ്ങുമെന്ന് പറഞ്ഞു. ആരും അറിയാതെ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ നിങ്ങള്‍ വന്നാല്‍ കഥ മാറും. അറിയപ്പെടുന്ന താരമായ നിങ്ങള്‍ വന്നാല്‍ പിന്നെ പരിപാടി നടക്കില്ലെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോഴാണ് അദ്ദേഹം വരുന്നില്ലെന്ന് തീരുമാനിച്ചത്.
അമ്മയുടെ നിര്‍ബന്ധം
രജിസ്റ്റര്‍ വിവാഹമാണെങ്കിലും താലി വാങ്ങിക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. അതിനുള്ള കാശ് കൈയ്യിലിലെന്ന് പറഞ്ഞ് അമ്മയെ നിരുത്സാഹപ്പെടുത്തിയിരുന്നു. പിന്നീട് മമ്മൂട്ടി തന്ന പൈസ ഉപയോഗിച്ച് താലി വാങ്ങുകയായിരുന്നുവെന്നും ശ്രീനിവാസന് പറയുന്നു.
വീണ്ടും വൈറലാവുന്നു
പഴയ വീഡിയോയാണെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സംഭവം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. മതസൗഹാര്‍ദ്ദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. മുസ്സീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റും സഹായിച്ചപ്പോഴാണ് വിവാഹം നടന്നത്.
വീഡിയോ കാണൂ
ഇതാണ് ആ വീഡിയോ, കാണൂ.
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ