ശ്രീനിവാസന്റെ അമ്മ നമ്പ്യാരാണോ? മോഹന്‍ലാലിന്റെ ചോദ്യത്തിന് കുഴപ്പിക്കുന്ന മറുപടി നല്‍കിയതിനെ കുറിച്ച് താരം
മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം സ്‌ക്രീനിന് മുന്നില്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ പല സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതുപോലെ വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഇരുവരും. ഒന്നിച്ചഭിനയിച്ചതിന് പുറമേ ഒരു സിനിമ നിര്‍മ്മിക്കാനും ശ്രീനിവാസനും മോഹൻലാലുമടക്കമുള്ള ടീം നേരത്തെ തീരുമാനിച്ചിരുന്നു.
അങ്ങനെ സിനിമ നിര്‍മ്മിക്കാനെടുത്ത ചര്‍ച്ചയ്ക്ക് ശേഷം ഒരു പാർട്ടിയും നടത്തി. ഇതിനിടയില്‍ കടന്ന് വന്ന രസകരമായൊരു നിമിഷത്തെ കുറിച്ചാണ് ശ്രീനിവാസൻ തുറന്ന് പറഞ്ഞത്. കൈരളി ടിവിയിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിലൂടെ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്.

'ഒരിക്കല്‍ പ്രിയദര്‍ശനും മോഹന്‍ലാലും ശങ്കറും നിര്‍മാതാവ് ആനന്ദുമെല്ലാം ചേര്‍ന്ന് സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. അവരുടെ കൂടെ ഞാനും പങ്കുചേര്‍ന്നു. ചിദംബരം എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ കാശാണ് ഈ സിനിമയ്ക്ക് ചെലവിടാന്‍ എടുത്തത്. സിനിമ നിര്‍മ്മിക്കാനുള്ള കരാറില്‍ എല്ലാവരും ഒപ്പിട്ടതിനു ശേഷം ഒരു പാര്‍ട്ടി സംഘടിപ്പിച്ചു.
ആ പാര്‍ട്ടി നടക്കുന്നതിനിടയില്‍ ഗാന്ധിമതി ബാലന്‍ എന്ന സിനിമ വിതരണക്കാരന്‍ ചാടി എണീറ്റ് കൊണ്ട് ഒരു പരാമര്‍ശം നടത്തി. ഈ നായന്മാരുടെ സംരഭം വിജയിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ബാലന്‍ ചിയേര്‍സ് പറഞ്ഞത്. അപ്പോള്‍ പ്രിയദര്‍ശനും മണിയന്‍പിള്ള രാജുവും എന്നെ നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം പിടികിട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു' എന്റെ അച്ഛന്‍ തീയ്യനും അമ്മ നമ്പ്യാരുമാണ്'.
Recommended Video
അതുകേട്ടപ്പോള്‍ ബാലന് ആശ്വാസമായി. നമ്പ്യാര്‍ എന്നാല്‍ നായര്‍ തന്നെയാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും ചിയേര്‍സ് പറഞ്ഞു. എന്നാല്‍ മോഹന്‍ലാലിന് ഞാന്‍ പറഞ്ഞത് വിശ്വസിക്കാനായില്ല. എന്റെ അമ്മ നമ്പ്യാരാണോയെന്ന് അദ്ദേഹം പിന്നീടൊരിക്കല്‍ ചോദിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ തന്റെ അമ്മ നമ്പ്യാരല്ല എന്ന് ഇതുവരെ എവിടെയും ആരോടും പറഞ്ഞട്ടില്ലല്ലോ എന്നാണ് ഞാന്‍ അദ്ദേഹത്തിന് നല്‍കിയ മറുപടിയെന്നും ശ്രീനിവാസന്‍ പറയുന്നു.


Click it and Unblock the Notifications