മോഹൻലാലിന്റെ മോന്തക്കിട്ട് കൊടുക്കാൻ തോന്നി, സ്വയം ഇല്ലാതായിപ്പോയ സമയത്തെ കുറിച്ച് ശ്രീനിവാസൻ
അക്ഷരാർത്ഥത്തിൽ മലയാള സിനിമക്കൊപ്പം വളർന്ന പ്രതിഭയാണ് ശ്രീനിവാസൻ. സിനിമയുടെ ഒരു കാലഘട്ടത്തെതന്നെ സ്വന്തം ജീവിതത്തിലൂടെ അടയാളപ്പെടുത്താനുള്ള അനുഭവങ്ങൾ അദ്ദേഹത്തിനുണ്ട്. തന്റെ സിനിമാജീവിതത്തിൽ ഉണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ച് അദ്ദേഹം തുറന്നു പറയാറുമുണ്ട്. സിനിമ പോലെ തന്നെ വ്യത്യസ്തമായാണ് അതൊക്കെ ശ്രീനിവാസൻ പങ്കുവക്കാറുള്ളതും. വർഷങ്ങൾക്ക് മുൻപ് കൈരളി ടി വിക്ക് നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോൾ ചിരി പടർത്തുന്നത്.
'സിനിമ പഠിക്കുന്ന സമയത്ത് ഡാൻസ് ക്ലാസ്സിന്റെ ഭാഗത്തേക്കെ പോകാറില്ല' എന്ന് പറഞ്ഞാണ് അദ്ദേഹം അനുഭവങ്ങളുടെ കെട്ടഴിക്കുന്നത്. സിനിമയിൽ ഡാൻസ് എന്നാൽ അനാവശ്യമായ ഒന്നായിരുന്നു എന്നാണ് അക്കാലത്തെ ചിന്ത. ഡാൻസ് പാടെ ഉപേക്ഷിച്ച് സ്വാഭാവികമായ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വായിച്ചെടുക്കാവുന്നത്. അതിനാലാവണം പഠിക്കുന്ന കാലത്ത് ബുദ്ധിജീവിയായി പലരും തെറ്റിദ്ധരിച്ചതെന്നും രസകരമായി പറയുകയാണ് ശ്രീനിവാസൻ.

അക്ഷരാർത്ഥത്തിൽ മലയാള സിനിമക്കൊപ്പം വളർന്ന പ്രതിഭയാണ് ശ്രീനിവാസൻ. സിനിമയുടെ ഒരു കാലഘട്ടത്തെതന്നെ സ്വന്തം ജീവിതത്തിലൂടെ അടയാളപ്പെടുത്താനുള്ള അനുഭവങ്ങൾ അദ്ദേഹത്തിനുണ്ട്. തന്റെ സിനിമാജീവിതത്തിൽ ഉണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ച് അദ്ദേഹം തുറന്നു പറയാറുമുണ്ട്. സിനിമ പോലെ തന്നെ വ്യത്യസ്തമായാണ് അതൊക്കെ ശ്രീനിവാസൻ പങ്കുവക്കാറുള്ളതും. വർഷങ്ങൾക്ക് മുൻപ് കൈരളി ടി വിക്ക് നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോൾ ചിരി പടർത്തുന്നത്.

'സിനിമ പഠിക്കുന്ന സമയത്ത് ഡാൻസ് ക്ലാസ്സിന്റെ ഭാഗത്തേക്കെ പോകാറില്ല' എന്ന് പറഞ്ഞാണ് അദ്ദേഹം പറഞ്ഞ് തുടങ്ങുന്നത്. സിനിമയിൽ ഡാൻസ് എന്നാൽ അനാവശ്യമായ ഒന്നായിരുന്നു എന്നാണ് അക്കാലത്തെ ചിന്ത. ഡാൻസ് പാടെ ഉപേക്ഷിച്ച് സ്വാഭാവികമായ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വായിച്ചെടുക്കാവുന്നത്. അതിനാലാവണം പഠിക്കുന്ന കാലത്ത് ബുദ്ധിജീവിയായി പലരും തെറ്റിദ്ധരിച്ചതെന്നും രസകരമായി പറയുകയാണ് ശ്രീനിവാസൻ.

അന്ന് ഉപേക്ഷിച്ച ഡാൻസ് ക്ലാസ്സിന്റെ വില സിനിമയിൽ എത്തിയപ്പോൾ അറിഞ്ഞ സന്ദർഭമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. നാടോടിക്കറ്റിലെ 'കരകാണാ കടലല മേലെ മോഹപ്പൂ കുരുവി പറന്നെ' എന്നപാട്ടിൽ ഡാൻസ് ചെയ്യേണ്ടി വന്ന സാഹചര്യമാണ് ധാരണകൾ എല്ലാം പൊളിച്ചു കളഞ്ഞത്. അതൊക്കെ ഇപ്പോഴും ഒരു ഞെട്ടലോടെ മാത്രമെ ഓർക്കാൻ പറ്റൂ എന്നാണ് അദ്ദേഹം പറയുന്നത്. മറീന ബീച്ചിലെ മറക്കാനാവാത്ത ആ സന്ധ്യയെ കുറിച്ചാണ് ശ്രീനിവാസൻ മനസുതുറന്നത്.

ദാസനും വിജയനും കാണുന്ന സ്വപ്നമായിരുന്നു ആ പാട്ടിലൂടെ അവതരിപ്പിക്കുന്നത്. കടപ്പുറത്ത് മോഹൻലാൽ ഉൾപ്പെടെ എല്ലാവരും തയ്യാറായിരുന്നു. തന്നെ ഡാൻസിൽ നിന്നും ഒഴിവാക്കണം എന്ന് പറഞ്ഞപ്പോൾ സംവിധായകനായ സത്യൻ അന്തിക്കാട് അതിന് തയ്യാറായിരുന്നില്ല. ഡാൻസ് ചെയ്തെ മതിയാവൂ എന്ന അവസ്ഥ വന്നു. ഭൂമി പിളർന്ന് താഴേക്ക് പോകുന്നത് പോലെയാണ് അപ്പോൾ അനുഭവപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. സത്യൻ അന്തിക്കാടിന്റെ ക്രൂരമുഖമായിരുന്നു അവിടെ കണ്ടതെന്ന് പറയുമ്പോൾ ചിരി പടർത്തുന്ന പ്രതികാരം അദ്ദേഹം വാക്കുകളിൽ ഒളിപ്പിച്ചിരുന്നു. യാതൊരു കാരുണ്യവുമില്ലാതെയാണ് ഡാൻസ് ചെയ്യാൻ നിർബന്ധിച്ചതെന്ന് പറയുമ്പോൾ ചുണ്ടിൽ ഒളുപ്പിച്ച ചിരി പ്രകടമായിരുന്നു.
Recommended Video

ബീച്ചിലെ ഇരുട്ടിൽ നിന്ന് ഡാൻസ് പ്രാക്ടീസ് ചെയ്യാൻ ശ്രമിച്ചപ്പോൾ ശരീരം ഇരുമ്പ് കമ്പിപോലെ നിന്നതും വല്ലാത്തൊരു ഓർമ്മയാണ്. അതേസമയം മോഹൻലാൽ പാൽപ്പായസം കുടിക്കുന്നത് പോലെ ഡാൻസ് ചെയ്യുന്നത് കണ്ടപ്പോൾ രോഷം അടക്കാനായില്ല എന്നും ശ്രീനിവാസൻ പറയുന്നു. ഇതെല്ലാം കണ്ടപ്പോൾ മോഹൻലാലിന്റെ മോന്തക്കിട്ട് കൊടുക്കാൻ തോന്നിയെന്നാണ് രസകരമായി ആ സംഭവത്തെ കുറിച്ച് പറയുന്നത്. ഇന്നും ആ പാട്ട് ടിവിയിൽ കാണുമ്പോൾ ചാനൽ മറ്റാറുണ്ട് എന്നും അതൊരു വല്ലാത്ത അനുഭവമായിരുന്നു എന്നുമാണ് ശ്രീനിവാസൻ ചിരി പടർത്തിക്കൊണ്ട് പറയുന്നത്. ശ്രീനിവാസന്റെ പഴയ അഭിമുഖം വീണ്ടും വൈറലായിട്ടുണ്ട്.


Click it and Unblock the Notifications