For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണം കുറെ കയ്യിൽ നിന്ന് പോയി, ലക്ഷങ്ങൾ നഷ്ടമായി, മോഹലാലിന്റെ ആ സമയത്തെ കുറിച്ച് ശ്രീനിവാസൻ

  |

  മലയാളി പ്രേക്ഷകർ ഒന്നിച്ച് സ്ക്രീനിൽ കാണാൻ ആഗ്രിക്കുന്ന താരങ്ങളാണ് മോഹൻലാലും ശ്രീനിവാസനും. തലമുറ വ്യത്യാസമില്ലാതെയാണ് മോഹൻലാൽ -ശ്രീനിവാസൻ കോമ്പോ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇന്നും താരങ്ങളുടെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സിനിമയിൽ എത്ര കണ്ടാലും മടുക്കാത്ത കൂട്ടുകെട്ടാണ് ഇവരുടേത്.

  മരുമകളുടെ പാട്ട് കേട്ടതിന് ശേഷം ശ്രീനിവാസൻ പറഞ്ഞത്, അച്ഛന്റെ വാക്കുകളെ കുറിച്ച് വിനീത്..

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മോഹൻലാലനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ്. നിര്‍മ്മാതാവായ മോഹന്‍ലാലിനെ കുറിച്ചായിരുന്നു ശ്രീനിവാസൻ പറയുന്നത്. കൈരളി ടി.വിയില്‍ സംപ്രേഷണം ചെയ്ത വലിയ ലോകവും ചെറിയ ശ്രീനിയും എന്ന പരിപാടിയിൽ പറഞ്ഞത്.

  ഒരുമിച്ചു ജോലി ചെയ്തിട്ടും തനിക്കു മനസ്സിലായിട്ടില്ല, പ്രണവിന്റെ സ്വഭാവത്തെ കുറിച്ച് വിനീത്

  ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ... '' സത്യന്‍ അന്തിക്കാടും ഞാനും മോഹന്‍ലാലും നിര്‍മ്മിച്ചിരുന്ന സിനിമകള്‍ സാമ്പത്തികമായി വിജയിച്ചിരുന്ന കാലഘട്ടത്തില്‍ നിര്‍മ്മാതാവ് കെ.ടി കുഞ്ഞുമോന്‍ ഇന്നസെന്റ് മുഖാന്തരം ഞങ്ങളോട് കാര്യം പറയാന്‍ പറഞ്ഞു. ഒരു സിനിമ, മോഹന്‍ലാലും ഞാനും സത്യന്‍ അന്തിക്കാടും ചേര്‍ന്ന് ഒരു പടം നിര്‍മ്മിക്കാനുള്ള പണവും ഞങ്ങളുടെ പ്രതിഫലവും അദ്ദേഹം തരാമെന്നും അതിന് നേതൃത്വം നല്‍കണമെന്നും പറഞ്ഞു.

  സ്വഭാവികമായിട്ടും ഞാനും സത്യനും ആ ഓഫര്‍ വേണ്ടെന്ന് വെച്ചു. കാരണം അങ്ങനെയൊരു ലാഭ-നഷ്ടത്തിന്റെ ബിസിനസ് പോലെ സിനിമ ചെയ്യാന്‍ വന്നവരല്ല ഞങ്ങള്‍. അപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്ത് ലാഭമുണ്ടാക്കിയാല്‍ പിന്നെ നമ്മുടെ ചിന്ത മുഴുവന്‍ പണത്തിന്റെ പിന്നാലെയായിരിക്കും. അതറിയാവുന്നത് കൊണ്ടുതന്നെയാണ് ഈ ഒരു തീരുമാനം അറിയിച്ചത്.

  എന്നാല്‍ പില്‍ക്കാലത്ത് മോഹന്‍ലാല്‍ സ്വന്തം നിലയില്‍ നിര്‍മ്മാതാവായി. അത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഒരു അഭിനേതാവ് നിര്‍മ്മാതാവായി. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ചോദിച്ചാല്‍ നല്ല സിനിമകള്‍ തന്നെയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്‍. എന്നാല്‍ സ്വന്തമായി സിനിമ നിര്‍മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹത്തിന് നഷ്ടം വന്നത്. പണം ഒരുപാട് നഷ്ടപ്പെട്ട്, ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ ലാല്‍ ഒരു ഫിലോസഫറെ പോലെയായിരുന്നു. പണം കുറെ പോയിക്കഴിയുമ്പോള്‍ ഫിലോസഫി വരും. ജീവിതം നിരര്‍ത്ഥകമാണ് എന്നൊക്കെ തോന്നും. ശ്രീനിവാസന്‍ പറഞ്ഞു.

  സൂപ്പർ ഹിറ്റ് സിനിമകൾ സൃഷ്ടിച്ച ഇവർ നല്ല സ്വരച്ചേർച്ചയിൽ അല്ലെന്നും ഒരിക്കൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള വാർത്തകൾ ശക്തമാകാൻ തുടങ്ങിയത്. ശ്രീനിവാസന്‌റെ പഴയ അഭിമുഖം വീണ്ടു പുറത്ത് വന്നതിന് പിന്നാലെയാണ് ലാൽ ശ്രീനിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറൽ ആകുന്നത്. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്നെയായിരുന്നു ശ്രീനിവാസന കുറിച്ചും പ്രചരിച്ച പിണക്ക വാർത്തകളെപ്പറ്റിയും ലാൽ മനസ് തുറന്നത്. സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

  Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam

  ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ല. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്.പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല. തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പ്രതികരിക്കാന്‍ പോയില്ലെന്നും മോഹന്‍ലാല്‍ ജെബി ജംഗ്ലഷനിൽ പറയുന്നു,.

  Read more about: mohanlal sreenivasan
  English summary
  Sreenivasan Opens Up Mohanlal's Financial Loss Time, Throwback Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X