അത് സ്വഭാവികമല്ലേ! വിനീതും ധ്യാനും പ്രണയം പരസ്യമാക്കിയപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞത്? വീണ്ടും വൈറലായി വീഡിയോ
അഭിമുഖങ്ങളിലെല്ലാം മക്കളെക്കുറിച്ച് വാചാലരാവാറുണ്ട് ശ്രീനിവാസനും വിമലയും. സ്വന്തമായി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ തിരക്കഥ മുതല്‍ എല്ലാ കാര്യങ്ങളും അച്ഛനോട് ചര്‍ച്ച ചെയ്തിരുന്നു വിനീത്. എന്നാല്‍ ലവ് ആക്ഷന്‍ ഡ്രാമ ചെയ്യുമ്പോള്‍ സ്‌ക്രിപ്‌റ്റൊന്നും ധ്യാന്‍ കാണിച്ചിരുന്നില്ലെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. അച്ഛനോടൊന്ന് ചോദിക്ക് മോനേയെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു. ആ കാണിക്കാം എന്നായിരുന്നു ധ്യാനുവിന്റെ മറുപടി. അവന് ഷോട്ടിനെക്കുറിച്ചൊക്കെ അറിവുണ്ടോയെന്നൊക്കെ സംശയിച്ചിരുന്നു. അവന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ അതൊക്കെ മാറി എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. അമ്മാവന്‍ കുറേ സിനിമകള്‍ ചെയ്തിരുന്നു. അതില്‍ ധ്യാനും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു. അങ്ങനെയാണെന്ന് തോന്നുന്നു, അതെല്ലാം മനസിലാക്കിയത്.
മക്കള്‍ രണ്ടുപേരുടെയും ലവ് മാര്യേജായിരുന്നു. തുടക്കം മുതലേ എനിക്ക് അറിയാമായിരുന്നു. ശ്രീനിയേട്ടന്‍ കുറേ കഴിഞ്ഞാണ് അറിയുന്നത്.
വിനീത് ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. ശ്രീനിയേട്ടന്‍ എവിടെയോ പോവുന്നതിനിടയിലായിരുന്നു ഫോണ്‍. അച്ഛാ, എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു വിനീത് പറഞ്ഞത്. അത് സ്വഭാവികമല്ലേ എന്നായിരുന്നു ശ്രീനിയേട്ടന്‍ പറഞ്ഞത്. അന്ന് വീട്ടില്‍ വന്ന പെണ്‍കുട്ടിയല്ലേ എന്നും ചോദിച്ചിരുന്നു. അതെങ്ങനെ മനസിലായി, ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്നായിരുന്നു വിനീതിന്റെ ചോദ്യം.അവള്‍ വന്ന സമയത്തെ വിനീതിന്റെ മുഖഭാവമായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്. പെണ്‍കുട്ടിയുടെ മുഖത്ത് ഭാവമാറ്റമൊന്നും കാണാനില്ലായിരുന്നു. വിവാഹ ശേഷമായി ദിവ്യയും വിനീതിനൊപ്പമായി ചെന്നൈയില്‍ സെറ്റിലാവുകയായിരുന്നു.

ധ്യാന്‍ നേരെ വന്ന് പ്രണയം പറയുകയായിരുന്നു. തിരുവല്ലയാണ് അവരുടെ വീട്. ഞങ്ങള്‍ നേരെ അവിടേക്ക് പോവുകയായിരുന്നു. അവരോട് കാര്യങ്ങളൊക്കെ സംസാരിക്കുകയായിരുന്നു. അവര്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. നല്ല ഹ്യൂമര്‍സെന്‍സുള്ള കുട്ടിയാണ്. കൊച്ചുമകളെ കാണാതിരിക്കാന്‍ പറ്റില്ല ഞങ്ങള്‍ക്ക്. മൂന്നാല് ദിവസം ഇവിടെയില്ലെങ്കിലും, അവളൊന്ന് വന്നാല്‍ വീട് മുഴുവനും ഉണരും എന്നായിരുന്നു കൊച്ചുമകളെക്കുറിച്ച് ഇരുവരും സംസാരിച്ചത്. ജീവിതത്തിലെ ഇപ്പോഴത്തെ എന്റര്‍ടൈന്‍മെന്റ് അവളാണ്. അവളോട് സംസാരിച്ചും, കളിച്ചും നേരം പോവുന്നതേ അറിയില്ലെന്നായിരുന്നു കൊച്ചുമകളെക്കുറിച്ച് ഇരുവരും പറഞ്ഞത്.
മക്കളില്‍ ആരെയാണ് ഇഷ്ടം എന്നൊന്നും ചോദിക്കരുത്. അത് പറയാനാവില്ല. അവര് രണ്ടുപേരും ശ്രീനിയേട്ടന്റെ അടുത്ത് ഒരുപോലെയാണ്. സിനിമയിലേക്ക് വരാന്‍ അവര്‍ ആഗ്രഹിച്ച കാര്യമൊന്നും ഞങ്ങള്‍ക്കറിയില്ല. ധ്യാന്‍ ഷോര്‍ട്ട് ഫിലിം ചെയ്തത് വിനീത് കണ്ടിരുന്നു. അവനെക്കൊണ്ട് പറ്റും എന്ന് കരുതിയാണ് എടുത്തത്. വിനീത് എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ട്. വീട്ടില്‍ വന്നാല്‍ സിനിമയെക്കുറിച്ചെല്ലാം അച്ഛനും മക്കളും സംസാരിക്കാറുണ്ട്. ധ്യാന്‍ നന്നായി ചെയ്യുന്നുണ്ട്, അവനെ തന്നെ ഫിക്‌സാക്കിയാലോ എന്ന് വിചാരിക്കുകയാണെന്നും വിനീത് പറഞ്ഞിരുന്നു. അവനെ എടുത്തതിന് ശേഷമാണ് ശ്രീനിയേട്ടന്‍ അറിഞ്ഞത്. ആ സിനിമ കണ്ടപ്പോള്‍ ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍, ആരോടാണെങ്കിലും അതേക്കുറിച്ച് തുറന്നുപറയും.
വിനീത് ആദ്യമായൊരു സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ അത് മാറ്റണമെന്നായിരുന്നു ശ്രീനിയേട്ടന്‍ പറഞ്ഞത്. എഴുതിയ രൂപത്തിലല്ല സിനിമ വന്നത്. ഞാന്‍ എഴുതിയത് ശരിയാണെന്ന് തോന്നുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു. അങ്ങനെയൊരു തോന്നലുണ്ടെങ്കില്‍ അത് നല്ലതാണ്, ഇനി അതേക്കുറിച്ച് ചര്‍ച്ച വേണ്ടെന്നും പറഞ്ഞിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളൊന്നിച്ച് വണ്‍ലൈനൊക്കെ സെറ്റാക്കുകയായിരുന്നു. ആദ്യം എഴുതിയതിനെക്കാളും ഡെപ്ത്തുള്ള ഡയലോഗുകളൊക്കെയായിരുന്നു രണ്ടാമതായി വന്നത്. ആദ്യം തളര്‍ത്തിയെങ്കിലും പിന്നീട് പോത്സാഹിപ്പിച്ചു എന്നായിരുന്നു വിമലയുടെ കമന്റ്.


Click it and Unblock the Notifications











