Just In
- 50 min ago
ഒന്നും അറിയാത്ത എന്റെ കുഞ്ഞിനെ കേസിലേക്ക് വിലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമേദിന് പറയാനുള്ളത്
- 1 hr ago
അന്ന് ഇടവേള വന്നതിന് കാരണം പാരകളായിരുന്നില്ല, വേറൊരു കാരണമായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്
- 1 hr ago
മമ്മൂട്ടിക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്തു, മോഹന്‍ലാലുമായി പ്രശ്നത്തിലാണോയെന്ന് ചോദിച്ചു: കലൂര്‍ ഡെന്നീസ്
- 2 hrs ago
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
Don't Miss!
- News
'അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണ'; ഇന്ത്യ ചൈന 9ാംഘട്ട ചര്‍ച്ച വിജയകരം
- Finance
രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിഞ്ഞു; ആശങ്ക ഉണര്‍ത്തി കൊറോണ വ്യാപനം
- Sports
ശ്രീലങ്ക നാണം കെട്ടു; രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ടിന് പരമ്പര
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Automobiles
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'മമ്മൂട്ടിയെ നിങ്ങള്‍ പലപ്പോഴും കളിയാക്കുന്നു', ആരാധകന്റെ ചോദ്യത്തിന് ശ്രീനിവാസന്റെ മറുപടി വൈറല്‍
മലയാള സിനിമയില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടിയും ശ്രീനിവാസനും. മമ്മൂക്കയ്ക്കൊപ്പം പ്രധാന വേഷങ്ങളില്‍ ശ്രീനിവാസനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ശ്രീനിവാസന്റെ തിരക്കഥകളില്‍ ഒരുങ്ങിയ ചിത്രങ്ങളില്‍ മെഗാസ്റ്റാര്‍ നായകനായി അഭിനയിക്കുകയും ചെയ്തു. സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. ജവാന് ഓഫ് വെളളിമല എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം ശ്രീനിവാസന് ഒടുവില്‍ അഭിനയിച്ചത്.
മിക്ക അഭിമുഖങ്ങളിലും മമ്മൂക്കയുമായുളള സൗഹൃദത്തെ കുറിച്ച് ശ്രീനിവാസന് തുറന്നുപറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഇരുവരും തമ്മിലുളളത്. മമ്മൂട്ടിയും ശ്രീനിവാസന് എന്ന സുഹൃത്തിനെ കുറിച്ച് മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അതേസമയം മമ്മൂട്ടിയെ പലപ്പോഴും ശ്രീനിവാസന് കളിയാക്കുകയാണെന്ന് പരാതി പറഞ്ഞ് ഒരു ആരാധകന് തനിക്ക് കത്തയച്ചിരുന്നതായി ശ്രീനിവാസന് തുറന്നുപറഞ്ഞിരുന്നു.

കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിലായിരുന്നു ഇതിന് ശ്രീനിവാസന് മറുപടി നല്‍കിയത്. മഹാനടനായ മമ്മൂട്ടിയെ താങ്കളുടെ പരിപാടിയില്‍ പലപ്പോഴും കളിയാക്കുന്നതായി കാണുന്നു. ഇതൊക്കെ ഒരു വലിയ ആളിനെ ആക്ഷേപിച്ച് അത് വഴി പ്രശസ്തനാവാനുളള പരിപാടിയാണോ?.

അല്ലെങ്കില്‍ അസൂയ എന്ന രോഗം താങ്കളെ പിടികൂടിയിരിക്കുന്നു എന്ന് പറയുന്നതല്ലേ ശരി എന്നായിരുന്നു ആരാധകന്റെ പരാതി. ഇതിന് ശ്രീനിവാസന് നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു. നിങ്ങളുടെ വികാരം ഞാന്‍ മനസിലാക്കുന്നു. മമ്മൂട്ടി ചെയര്‍മാനായിട്ടുളള കൈരളി ചാനലില്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടം പോലെ കളിയാക്കാന്‍ സാധിക്കും എന്നാണോ നിങ്ങളുടെ വിചാരം, നടന് ചോദിക്കുന്നു.

ഇന്ന് മമ്മൂട്ടിയെ പറ്റി ഇതുപോലെയുളള കാര്യങ്ങള്‍ പറയാന്‍ പോവുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് തന്നെ പറയാറുണ്ട്. മമ്മൂട്ടിയുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ കുറിച്ച് നിങ്ങളുടെ വിചാരമെന്താണ്. എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുളള ആളല്ല അദ്ദേഹം. ഒരു കലാകാരന്റെ ഹൃദയവും അതില്‍ നന്മയുമുണ്ട്. അത് മനസിലാക്കിക്കോ. ശ്രീനിവാസന് പരിപാടിയില്‍ പറഞ്ഞു.

അതേസമയം മമ്മൂട്ടി ശ്രീനിവാസന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു പത്തേമാരി. പത്തേമാരിയില്‍ മമ്മൂക്ക അവതരിപ്പിച്ച പളളിക്കല്‍ നാരായണന്റെ സുഹൃത്തായ മൊയ്തീനായിട്ടാണ് ശ്രീനിവാസന് അഭിനയിച്ചത്. ഈ കൂട്ടുകെട്ടില്‍ മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയ ചിത്രം കൂടിയായിരുന്നു പത്തേമാരി. ഈ കൂട്ടുകെട്ടില്‍ മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയ ചിത്രം കൂടിയായിരുന്നു പത്തേമാരി. കൂടാതെ ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മഴയെത്തുംമുന്‍പെ, ഗോളാന്തര വാര്‍ത്ത, അഴകിയ രാവണന്, കഥ പറയുമ്പോള്‍ തുടങ്ങിയവയും മമ്മൂട്ടി-ശ്രീനിവാസന് കൂട്ടുകെട്ടില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. കഥ പറയുമ്പോള്‍ എന്ന ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച ചിത്രം. സിനിമയില്‍ ശ്രീനിവാസന് നായകനായി എത്തിയപ്പോള്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍