twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ഹിറ്റ് ചിത്രത്തിന് മമ്മൂട്ടി പറഞ്ഞ പേര് ശ്രീനിവാസൻ ഒഴിവാക്കി, കാരണം വെളിപ്പെടുത്തി നടൻ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ പഴയ സിനിമകൾ ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്. ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, സന്മനസ്സുള്ളവർക്ക്‌ സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്ദേശം തുടങ്ങിയ ചിത്രങ്ങൾ ഇന്നും കാഴ്ചക്കാരെ നേടുന്നുണ്ട്. സിനിമ പോലെ തന്നെ നടന്റെ പല നിലപാടുകളും തുറന്ന് പറച്ചിലുകളും വലിയ ചർച്ചയാവാറുണ്ട്. ഇത് പലപ്പോഴും സൗഹൃദങ്ങളെ പോലും ബാധിക്കാറുണ്ട്. ഭാര്യ വിമല ഒരിക്കൽ കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവിന്റെ ഇഷ്ടപ്പെടാത്ത സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

    ഫ്രീ ടൈം ആഘോഷമാക്കി ഇന്ദ്രജയും അനിരുദ്ധും, വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമാവുമ്പോൾ സെൽഫി വൈറലാവുന്നു...ഫ്രീ ടൈം ആഘോഷമാക്കി ഇന്ദ്രജയും അനിരുദ്ധും, വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമാവുമ്പോൾ സെൽഫി വൈറലാവുന്നു...

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടന്റെ ഒരു പഴയ അഭിമുഖമാണ്. മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവിന്റെ പേരുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് താരം പറയുന്നത്. എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ നോക്കുന്ന മമ്മൂട്ടിയുടെ വാക്ക് കേൾക്കാതെ സിനിമയ്ക്ക് പേരിട്ടതിനെ കുറിച്ചാണ് ശ്രീനിവാസൻ പറയുന്നത്. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി ഇട്ട പേര് ഒഴിവാക്കാനുള്ള കാരണവും ശ്രീനിവാസൻ പറയുന്നുണ്ട്.

    നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോൾ ആ ഒരു കാര്യത്തിൽ പേടിയുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സുരാജ്നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോൾ ആ ഒരു കാര്യത്തിൽ പേടിയുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സുരാജ്

    മമ്മൂട്ടി- ശ്രീനിവാസൻ

    മറവത്തൂർ കനവിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് ചിത്രത്തിന് പേര് ഇട്ടിരുന്നില്ലെന്ന് പറഞ്ഞ് കൊണ്ടാണ് സംഭവത്തെ കുറിച്ച് ശ്രീനിവാസൻ പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ... ''സിനിമയിലെ പല നായക നടന്മാർക്കും തങ്ങളുടെ കഥാപാത്രത്തിന്റെ പേര് ടൈറ്റിലായി വരുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. മറവത്തൂർ കനവിൽ മമ്മൂട്ടി അവതരിരപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ചാണ്ടി എന്നാണ്. ഒരിക്കൽ സെറ്റിൽ എത്തിയപ്പോൾ സിനിമയുടെ പേര് ആയോ എന്ന് മമ്മൂട്ടി ചോദിച്ചു. ഇല്ല ആലോചിക്കുകയാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ഒരു പേര് നിർദ്ദേശിക്കുകയായിരുന്നു. 'ചാണ്ടി കുഞ്ഞിന്റെ രണ്ടാം വരവ്' എന്നായിരുന്നു. ആ പേര് പ്രേക്ഷകരുടെ ഇടയിൽ തെറ്റായ സന്ദേശം ജനിപ്പിക്കുമെന്ന് മമ്മൂട്ടിയോട് പറഞ്ഞ് ഞാൻ പറഞ്ഞു. എങ്കിൽ മറ്റൊരു പേര് ആലോചിക്കാമെന്നായി അദ്ദേഹം.

    മമ്മൂട്ടിയുടെ  പേര്

    പിന്നീട് മറ്റൊരു ദിവസം ഞാൻ ലൊക്കേഷനിൽ എത്തിയപ്പോൾ അദ്ദേഹം മറ്റൊരു പേര് പറഞ്ഞു. 'പ്രിയമുള്ള ചാണ്ടി കുഞ്ഞേ' എന്ന്. ഇതിന് സമാനമായ പേരുകളിൽ മുൻപ് സിനിമ വന്നിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. പിന്നീട് ഒരു ദിവസം 'കുറ്റിയിൽ ചാണ്ടി' എന്നോരു പേര് നിർദ്ദേശിച്ചു . ആ പേരിനെ കുറിച്ച് ഞാൻ മമ്മൂട്ടിയോട് പിന്നെയൊന്നും പറഞ്ഞില്ല. ആ സിനിമയുടെ നിർമ്മാതാവും സംവിധായകൻ ലാൽ ജോസും പിന്നീട് എന്നോട് ഒരു പേര് ഇടാൻ പറഞ്ഞു.

    ജയറാമിന്റെ  നിർദ്ദേശം

    ഇത് പോലെ ജയറാമുമായി ബന്ധപ്പെട്ട ഒരു സംഭവം ശ്രീനിവാസൻ പറഞ്ഞു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ജയറാം ഒരു പേര് നിർദ്ദേശിച്ചിരുന്നു. അത് അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ പേരിനോട് സാമ്യമുള്ള പേരായിരുന്നു പറഞ്ഞത്. താൻ ആ പേരിനോട് അഭിപ്രായമെന്നും പറഞ്ഞില്ല.സെവിധായകൻ സത്യൻ അന്തിക്കാട് ആണ് ആ സിനിമയക്ക് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന് പേരിട്ടതെന്നും താരം പറയുന്നു.

    Recommended Video

    Mammootty about kk shailaja teacher, the newsmaker of the year
     സിനിമയുടെ പേര്

    ഒരു മറവത്തൂർ കനവ് എന്ന പേര് തുടക്കത്തിൽ തിയേറ്ററുകാർ അംഗീകരിച്ചിരുന്നില്ലെന്നും ശ്രീനിവാസൻ പറയുന്നു. ഈ പേര് ശരിയാകില്ലെന്ന് അവർ കടുപ്പിച്ചു പറഞ്ഞിരുന്നു. എന്നാൽ തിയേറ്ററുകാരുടെ സംഭവത്തിനോടൊന്നും തനിക്ക് വലിയ വിശ്വാസമിവല്ലായിരുന്നതായി ശ്രീനിവാസൻ പറയുന്നു. മറവത്തൂർ എന്നുളള സങ്കൽപികമായ സ്ഥലത്താണ് ഈ കഥ നടക്കുന്നത്. അതു കൊണ്ടാണ് ചിത്രത്തിന് അംങ്ങനെ ഒരു പേര് നൽകിയത് എന്നും താരം അഭിമുഖത്തിൽ പറയുന്നു. ലാൽ ജോസിന്റെ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി , കലാഭവൻ മണി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

    Read more about: mammootty sreenivasan
    English summary
    Sreenivasan Revealed Why He Rejected Mammootty's Name Proposal For Oru Maravathoor Kanavu Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X