Just In
- 5 min ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 52 min ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 1 hr ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
Don't Miss!
- News
മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു, കേന്ദ്രത്തിന് കനത്ത താക്കീതാണ് കർഷക മുന്നേറ്റമെന്നും ജയരാജൻ
- Sports
IND vs ENG: ടെസ്റ്റിലെ കിങ് ജോ റൂട്ടാവും! സച്ചിന് വൈകാതെ തെറിക്കും- ഞെട്ടിക്കുന്ന പ്രവചനം
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാല്‍ സിനിമകള്‍ നിര്‍മ്മിച്ചത് പണത്തോടുളള മോഹം കൊണ്ടോ? ശ്രീനിവാസന്റെ മറുപടി വൈറല്‍
അഭിനേതാവ് എന്നതിലുപരി നിര്‍മ്മാതാവായും മലയാളത്തില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. നിരവധി വിജയ സിനിമകള്‍ തന്റെ പ്രൊഡക്ഷന്‍ ബാനറില്‍ നടന് നിര്‍മ്മിച്ചിരുന്നു. പ്രണവം ആര്‍ട്സ് എന്ന ബാനറിലായിരുന്നു നടന് സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. നിര്‍മ്മാണത്തിന് പുറമെ സിനിമകളുടെ ഡിസ്ട്രിബ്യൂഷനും ചെയ്തിരുന്നു നടന്. ഹിസ് ഹൈനസ് അബ്ദുളള മുതല്‍ കാണ്ഡഹാര്‍ വരെയുളള പതിനൊന്ന് സിനിമകള്‍ മോഹന്‍ലാല്‍ നിര്‍മ്മിച്ചിരുന്നു. ഒപ്പം പതിലധികം സിനിമകള്‍ വിതരണം ചെയ്യുകയും ചെയ്തു നടന്.
മോഹന്‍ലാല്‍ സിനിമകള്‍ പിന്നീട് ആന്റണി പെരുമ്പാവൂരാണ് കൂടുതലും നിര്‍മ്മിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറിലുളള മിക്ക സിനിമകളിലും ലാലേട്ടന് തന്നെയായിരുന്നു നായകന്. അതേസമയം മോഹന്‍ലാല്‍ എന്ന നിര്‍മ്മാതാവിനെ കുറിച്ച് നടന് ശ്രീനിവാസന് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് സൂപ്പര്‍താരത്തെ കുറിച്ച് നടന് മനസുതുറന്നത്. മോഹന്‍ലാലിനൊപ്പം മുന്‍പ് നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച താരമാണ് ശ്രീനിവാസന്. നടനൊപ്പം അഭിനയിച്ചും തിരക്കഥ എഴുതിയുമൊക്കെ ശ്രീനിവാസന് എത്തിയിരുന്നു. മോഹന്‍ലാല്‍ ശ്രീനിവാസന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം ഒരുകാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടില്‍ കൂടുതലായും പുറത്തിറങ്ങിയത്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്മനസുളളവര്ക്ക് സമാധാനം, മിഥുനം പോലുളള ഇവരുടെ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. മോഹന്‍ലാലിനൊപ്പം പ്രാധാന്യമുളള കഥാപാത്രങ്ങളെയാണ് ഈ ചിത്രങ്ങളിലെല്ലാം ശ്രീനിവാസന് അവതരിപ്പിച്ചത്. രണ്ട് പേരും തമ്മിലുളള കോമ്പിനേഷന്‍ മിക്ക സിനിമകളിലും ശ്രദ്ധേയമാവാറുണ്ട്.

ഒരുനാള്‍ വരും ആണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശ്രീനിവാസന്റെ തന്നെ തിരക്കഥയിലായിരുന്നു സംവിധായകന് ടികെ രാജീവ് കുമാര്‍ സിനിമ അണിയിച്ചൊരുക്കിയത്. അതേസമയം മോഹന്‍ലാല്‍ ശ്രീനിവാസന് കൂട്ടുകെട്ടിന്റെ പുതിയൊരു ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം നടനില്‍ നിന്ന് മോഹന്‍ലാല്‍ നിര്‍മ്മാതാവായത് പണത്തോടുളള മോഹം കൊണ്ടാണോ എന്ന് തനിക്കറിയില്ലെന്ന് ശ്രീനിവാസന് പറയുന്നു. ചിലപ്പോള്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന മോഹം കൊണ്ടുതന്നെയായിരിക്കാം ലാല്‍ നിര്‍മ്മാതാവായത്. എന്നാല്‍ സിനിമ നിര്‍മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഈയിനത്തില്‍ അദ്ദേഹത്തിന് നഷ്ടമായതെന്നും അഭിമുഖത്തില്‍ ശ്രീനിവാസന് പറഞ്ഞു.

അതേസമയം മലയാളത്തിലെ എറ്റവും വിലപിടിപ്പുളള താരമാണ് മോഹന്‍ലാല്‍. നടന്റെ സിനിമകളിലൂടെ വലിയ വളര്‍ച്ചയാണ് മലയാള സിനിമയ്ക്കുണ്ടായത്. നൂറ് കോടി, ഇരുനൂറ് കോടി എന്നീ നേട്ടങ്ങളിലേക്ക് മലയാളത്തില്‍ ആദ്യം എത്തിയത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മലയാളി താരങ്ങളില്‍ ആരാധക പിന്തുണയുടെ കാര്യത്തിലും മുന്നിലാണ് അദ്ദേഹം. കുടുംബ പ്രേക്ഷകര്‍ വരെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. കൈനിറയെ ചിത്രങ്ങളാണ് ലാലേട്ടന്റെതായി നിലവില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അഭിനയത്തിന് പുറമെ ബറോസ് എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായും എത്തുന്നുണ്ട് ലാലേട്ടന്.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം