സൂപ്പര്‍താരങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാതെയാണ് പല സിനിമകളും ചെയ്യാറുളളത്! തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

By Prashant V R

സിനിമയുടെ വിവിധ മേഖലകളിലായി മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് ശ്രീനിവാസന്‍. അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ അദ്ദേഹം മോളിവുഡില്‍ സജീവമായിരുന്നു. ശ്രീനീവാസന്‍ ചിത്രങ്ങള്‍ക്കെല്ലാം ഒരുകാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അദ്ദേഹം സിനിമകള്‍ ചെയ്തിരുന്നു. തിരക്കഥ എഴുതിയ സിനിമകളിലും ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. സത്യന്‍ അന്തിക്കാടായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. സത്യന്‍ അന്തിക്കാടിനൊപ്പം മലയാളത്തില്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുളള താരമാണ് ശ്രീനിവാസന്‍. മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച നാടോടിക്കാറ്റ് പോലുളള സിനിമകളെല്ലാം സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലായിരുന്നു പുറത്തിറങ്ങിയത്.

മോഹന്‍ലാലിന് പുറമെ മമ്മൂട്ടിക്കൊപ്പവും

മോഹന്‍ലാലിന് പുറമെ മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മകന്‍ ധ്യാന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലാണ് ശ്രീനിവാസന്‍ ഒടുവില്‍ അഭിനയിച്ചത്. ധ്യാന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു.

അതേസമയം മലയാളത്തിലെ

അതേസമയം മലയാളത്തിലെ സൂപ്പര്‍താരങ്ങളെ കുറിച്ചും തിരക്കഥാ എഴുത്തിനെ കുറിച്ചും ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളത്തില്‍ എല്ലായ്‌പ്പോഴും ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് തീരുമാനിച്ചിട്ടാണ് ആ സിനിമയുടെ കഥയുണ്ടാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഭൂരിഭാഗം സിനിമകളും അങ്ങനെ തന്നെയാണ് സംഭവിക്കുന്നതെന്നും നടന്‍ പറയുന്നു.

Recommended Video

Dulquer Salman is not only an actor but business man too
ശ്രീനിവാസന്റെ വാക്കുകളിലേക്ക്

ശ്രീനിവാസന്റെ വാക്കുകളിലേക്ക്: ഇപ്പോഴെന്നല്ല പണ്ട് മുതലെ ആരൊക്കെയാണ് പ്രധാനപ്പെട്ട റോളുകളില്‍ വരുന്നത് അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് കഥകള്‍ ഉണ്ടാക്കിയിരുന്നത്. അന്നും അങ്ങനെ തന്നെയാണ്. തിരക്കഥ എഴുതുമ്പോള്‍ ചില നടന്മാര്‍ എന്റെ മനസ്സില്‍ വരാറുണ്ട്. ചിലപ്പോഴൊക്കെ അത് നടക്കില്ല.

സംവിധായകനും ഞാനും

സംവിധായകനും ഞാനും ഒരു കഥ ആലോചിക്കുമ്പോള്‍ ഈ നടന്‍ ആയിരിക്കും പ്രധാന റോളില്‍ അഭിനയിക്കുന്നതെന്ന് ഏകദേശം ഒരു ധാരണയായിട്ടുണ്ടാകും. മിക്കവാറും സിനിമകള്‍ നടക്കുന്നത് അങ്ങനെ തന്നെയാണ്. സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന പല സിനിമകളും മാശമാണെന്ന് തോന്നാറുണ്ട്. വേണ്ടത്ര ശ്രദ്ധിക്കാതെയാണ് പല സിനിമകളും ചെയ്യാറുളളതെന്ന് എനിക്ക് തോന്നാറാുണ്ട്,. ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം

അതേസമയം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മലയാളത്തില്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച താരമാണ് ശ്രീനിവാസന്‍. തിരക്കഥ എഴുതിയും അഭിനയിച്ചുമെല്ലാം നടന്‍ ഇവര്‍ക്കൊപ്പം തിളങ്ങിയിരുന്നു. മമ്മൂട്ടി. മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം ശ്രീനിവാസന്‍ എത്തിയാല്‍ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും ശ്രീനിവാസന്‍ സിനിമകള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് ലഭിക്കാറുളളത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമുളള ശ്രീനിവാസന്റെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഞാന്‍ പ്രകാശന്‍ വിജയമായതിന് പിന്നാലെ ശ്രീനിവാസന്റെ രചനയില്‍ പുതിയ സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X