twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയദര്‍ശന്‌റെ അസിസ്റ്റന്റ് ആകാന്‍ വന്നയാള്‍ക്ക് കിട്ടിയ പണി, വെളിപ്പെടുത്തി ശ്രീനിവാസന്‍

    By Midhun Raj
    |

    മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്‍. നടനായും തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ സിനിമയുടെ വിവിധ മേഖലകളില്‍ അദ്ദേഹം തിളങ്ങിയിരുന്നു. ഒരുകാലത്ത് ശ്രീനിവാസന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമുളള ശ്രീനിവാസന്‍ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അഭിനയത്തിന് പുറമെ നടന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമകളും വലിയ വിജയം നേടി.

    സംവിധായകന്‍ പ്രിയദര്‍ശനൊപ്പവും നിരവധി ചിത്രങ്ങളില്‍ ശ്രീനിവാസന്‍ പ്രവര്‍ത്തിച്ചു. മോഹന്‍ലാലും ഇവര്‍ക്കൊപ്പം മിക്ക സിനിമകളിലും ഉണ്ടായിരുന്നു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശന്‌റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആകാന്‍ വന്ന ആളിനെ കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൈരളിയുടെ ഒരു പരിപാടിയിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

    ഞാനൊരാളെ അങ്ങോട്ട് അയക്കാം

    കോഴിക്കോടുളള സമയത്ത് ഒരു സുഹൃത്ത് തന്നോട് പറഞ്ഞു, ഞാനൊരാളെ അങ്ങോട്ട് അയക്കാം. അയാള്‍ക്ക് പ്രിയദര്‍ശന്‌റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കാന്‍ വലിയ മോഹമുണ്ട്. കുറെ നാളായി എന്നോട് പറയാന്‍ തുടങ്ങീട്ട്. ശ്രീനി ഒന്ന് അയാള്‍ക്ക് വേണ്ടി പ്രിയദര്‍ശനോട് റെക്കമെന്‍ഡ് ചെയ്യണമെന്ന് പറഞ്ഞു. അപ്പോ ഈ സുഹൃത്ത് എനിക്ക് വളരെ വേണ്ടപ്പെട്ട ആളായതുകൊണ്ടും അദ്ദേഹം പറഞ്ഞത് കഴിവുളള ഒരാളെ കുറിച്ചാകും എന്ന വിശ്വാസത്തിലു അയാളോട് എന്റെയടുത്തേക്ക് വരാന്‍ പറഞ്ഞു.

    അപ്പോ അയാള് എന്റെ മുറിയിലേക്ക്

    പിന്നെ അയാള് എന്റെ മുറിയിലേക്ക് വന്നു. ഒരു 22 വയസുളള ചെറുപ്പക്കാരന്‍. അന്ന് ഞാന്‍ ചോദിച്ചു നാടകം, നാടകസംവിധാനം, അഭിനയം അങ്ങനെയൊക്കെയുളള കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകാണും ഇല്ലെ എന്ന് ചോദിച്ചു. അപ്പോ പുളളി പറഞ്ഞു ഇല്ല, നാടകവുമായൊന്നും ബന്ധപ്പെട്ടിട്ടില്ല. പിന്നെ കഥകളൊക്കെ എഴുതാറുണ്ടോ എന്ന് ചോദിച്ചു. ഇല്ല കഥകളൊന്നും ഞാന്‍ എഴുതാറില്ല എന്ന് പറഞ്ഞു.

    കഥകള് വായിക്കാറുണ്ടോ

    കഥകള് വായിക്കാറുണ്ടോ? അപ്പോ രണ്ട് ഇല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇത് ഉണ്ട് എന്ന് പറയാനുളള മട്ടിലോ എന്തോ കഥകള് വായിക്കാറുണ്ടെന്ന് പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു ഖസാക്കിന്‌റെ ഇതിഹാസം വായിച്ചിട്ടുണ്ടോ. ഇല്ല ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ല. അപ്പോ പറയുന്നത് കേട്ടാ വെറൊന്തൊക്കെയോ വായിച്ചിട്ടുണ്ടെന്ന് നമുക്ക് തോന്നും. എന്നാല്‍ ഒന്നും വായിച്ചിട്ടില്ല.

    അപ്പോ ഞാന്‍ പറഞ്ഞു

    അപ്പോ ഞാന്‍ പറഞ്ഞു ശരി, പിന്നെ ഖസാക്കിന്റെ ഇതിഹാസം ആരാണ് എഴുതിയെന്ന് ഞാന്‍ ചോദിച്ചു. എപ്പോ അയാള് പറഞ്ഞു എംടി വാസുദേവന്‍ നായരാണെന്ന്. സംഭവം എംടി വാസുദേവന്‍ നായരാണെന്ന് പുളളി എവിടെയോ കേട്ടിട്ടുണ്ട്. കാരണം ഈ സിനിമകളുടെ പിന്നാലെ നടക്കുന്നത് കൊണ്ട് എംടി തിരക്കഥകള്‍ എഴുതുന്ന ആളാണല്ലോ. അത് വെച്ചിട്ട് എംടി എന്ന് പറയുന്നതാകും നല്ലതെന്ന് തോന്നി, ഖസാക്കിന്റെ ഇതിഹാസത്തിന്റെ കര്‍ത്താവ് എംടി ആയിക്കോട്ട് എന്ന് അയാള് തീരുമാനിച്ചു.

    ഇത്രയും ആയപ്പോള്‍

    ഇത്രയും ആയപ്പോള്‍ ഇയാളെ പറ്റി പ്രിയന്റെ അടുത്ത് പറയണ്ടാ എന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ പറഞ്ഞു മോന്‍ പോയിക്കോളൂ എന്ന്. ശരിക്കും പറഞ്ഞാല്‍ എന്താണ് സംഭവിക്കുന്നത് ഇങ്ങനെ യാതൊരു ടേസ്സും ഇല്ലാത്ത ഒരാളെ അസിസ്റ്റന്റ് ഡയറക്ടറായി സംവിധായകര്‍ നിയമിക്കുന്നു. സാധാരണ പല സംവിധായകരും ഇതേ കുറിച്ച് സീരിയസായിട്ട് ആലോചിക്കാറില്ല.

    ഒരാളെ അസിസ്റ്റന്റായിട്ട്

    ഒരാളെ അസിസ്റ്റന്റായിട്ട് നിയമിക്കുമ്പോള്‍ അയാളില്‍ ഉണ്ടാവേണ്ട ഗുണവിശേഷങ്ങള്, വിനയം സാറ് സാറ് എന്ന് പത്ത് പ്രാവശ്യം വിളിച്ചാല് അവനെ പിടിച്ച് അസിസ്റ്റന്റ് ആക്കും. ഇവന് വേറെ വല്ല ടേസ്റ്റും ഉണ്ടോയെന്ന് ആലോചിക്കാറേയില്ല. ഇങ്ങനെ ആലോചിക്കാതെ ഒരാളെ അസിസ്റ്റന്റ് ആക്കുമ്പോള്‍ അയാള് മലയാള സിനിമയ്ക്ക് പിന്നീട് ചെയ്യുന്ന ദോഷങ്ങള്‍ ചില്ലറയല്ല. കാരണം രണ്ട് സിനിമകളില്‍ അസിസ്റ്റന്റായി കഴിയുമ്പോ സംവിധാനത്തിന് അയാള് എങ്ങനെയെങ്കിലുമൊക്കെ ശ്രമിക്കും.

    Recommended Video

    32 years of vellanakalude nadu | FilmiBeat Malayalam
    ഇങ്ങനെ നാടകം

    നാടകം അഭിനയം, കല, സാഹിത്യം ഇങ്ങനെ യാതൊരു ബന്ധവുമില്ലാത്ത ഒരു സംവിധായകന് ഇങ്ങനെ ഉണ്ടാക്കപ്പെടുകയാണ്. സത്യജിത്ത് റേ, മൃണാള്‍ സെന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, എംടി വാസുദേവന്‍ നായര്‍, ഫാസില്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍, സിദ്ധിഖ് എന്നിവരെല്ലാം സ്വന്തം സിനിമകള്‍ക്ക് വേണ്ടി തിരക്കഥ എഴുതിയിട്ടുളള സംവിധായകരാണ്. അപ്പോ ഞാന് പറഞ്ഞുവരുന്നത് ഇനിയുളള കാലം സ്വന്തമായി കഥ, തിരക്കഥ ഒകെ വിഭാവനം ചെയ്യാത്ത സംവിധായകര്‍ക്ക് നിലനില്‍ക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. ശ്രീനിവാസന്‍ പറഞ്ഞു

    Read more about: sreenivasan priyadarshan
    English summary
    sreenivasan reveals about the person who intrested to work with priyadarshan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X