അവസാനം മനസ്സ് മാറും, മോഹന്‍ലാലിനൊപ്പം ശ്രീനിവാസന്‍ വില്ലനായെത്തുന്നതിന് പിന്നിലെ കാരണം

മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ചെത്തിയപ്പോഴെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. ഇവരുടെ കൂട്ടുകെട്ടിനായി എന്നും പ്രേക്ഷകര്‍ കാത്തിരിക്കാറുമുണ്ട്. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഇരുവരും എത്രയോ മുന്നേ തെളിയിച്ചതുമാണ്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇവരെ ഒന്നിപ്പിക്കാനായാണ് സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം കാത്തിരിക്കാറുള്ളത്.

മോഹന്‍ലാല്‍ നായകനായെത്തുമ്പോള്‍ വില്ലത്തരവും ഉടായിപ്പുകളുമായാണ് ശ്രീനിവാസന്‍ എത്താറുള്ളത്. അത്തരത്തിലുള്ള വരവുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഉദയനാണ് താരം തുടങ്ങിയ സിനിമകളിലെ കാര്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടിപി ബാലഗോപാലന്‍ എംഎ, തേന്മാവിന്‍ കൊമ്പത്ത്, ചിത്രം, കിളിച്ചുണ്ടന്‍ മാമ്പഴം, തുടങ്ങിയ സിനിമകളിലും മോഹന്‍ലാലിനൊപ്പം ശ്രീനിവാസന്‍ അഭിനയിച്ചത് ഇത്തരത്തിലുള്ള കഥാപാത്രമായിരുന്നു.

പ്രിയന്‍ സംവിധാനം ചെയ്ത മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയില്‍ ഞാനായിരുന്നു നായകനായി അഭിനയിക്കേണ്ടിയിരുന്നത്. മോഹന്‍ലാല്‍ ആയിരുന്നു ഞാന്‍ ചെയ്ത റോളില്‍. പക്ഷേ ചിത്രീകരണത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്‍റെ മനസ്സ് മാറി. ചിത്രത്തിലെ നെഗറ്റീവ് വേഷം ചെയ്യാന്‍ മോഹന്‍ലാലിന് ഒരു മടി. അപ്പോഴായിരുന്നു ശ്രീനിവാസനിലേക്ക് ആ കഥാപാത്രം എത്തിയത്.

Sreenivasan

പിന്നീട് ഞാന്‍ തന്നെ ആ കഥാപാത്രം ഏറ്റെടുത്തിട്ട് ഞാന്‍ ചെയ്യാനിരുന്ന വേഷം മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിച്ചു. അത് പോലെ ഉദയനാണ് താരത്തിലെ സരോജ് കുമാര്‍ എന്ന വേഷം അല്‍പ്പം കുഴപ്പം പിടിച്ചതാണ്. അത് മോഹന്‍ലാല്‍ ഒരിക്കലും ചെയ്യുന്ന പ്രശ്നമില്ല. അത് കൊണ്ട് ആ റോളും ഞാന്‍ തന്നെ ഏറ്റെടുത്തുവെന്നും അദ്ദേഹം പറയുന്നു. അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് ശ്രീനിവാസന്‍.

മോഹന്‍ലാലും ശ്രീനിവാസനും സ്വരച്ചേര്‍ച്ചയിലല്ലെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. പത്മശ്രീ സരോജ്കുമാർ എന്ന ചിത്രത്തിലെ പരാമര്‍ശമായിരുന്നു മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചത്. ശ്രീനിവാസൻ തന്നെ നേരിൽ കാണുമ്പോൾ ഇതിലും കൂടുതൽ പരിഹസിക്കാറുണ്ടെന്നായിരുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X