ആ സിനിമയിലെ നെഗറ്റീവ് വേഷം മോഹന്‍ലാല്‍ വേണ്ടെന്നുവെച്ചത്! തുറന്നു പറഞ്ഞ് ശ്രീനിവാസന്‍
മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങിനിന്ന കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീം. നാടോടിക്കാറ്റ് മുതലുളള ഇവരുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയിരുന്നത്. നാടോടിക്കാറ്റിനു ശേഷമിറങ്ങിയ ചിത്രങ്ങളും ഇവരുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ 1988ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രം. പ്രിയദര്‍ശനായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കിയിരുന്നു. അഭിനയത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥയെഴുതിയതും ശ്രീനിവാസന്‍ തന്നെയായിരുന്നു. രഞ്ജിനിയായിരുന്നു ചിത്രത്തില്‍ ലാലേട്ടന്റെ നായികയായി എത്തിയിരുന്നത്.

അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു നായകനായ ശേഷം മോഹന്‍ലാല്‍ നെഗറ്റീവ് വേഷം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞത്. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം മോഹന്‍ലാലിനു വേണ്ടിയാണ് എഴുതിയതെന്നും എന്നാല്‍ അദ്ദേഹം ആ വേഷം ചെയ്യാന്‍ തയ്യാറായില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായപ്പോള്‍ പ്രതിനായക വേഷത്തിലായിരുന്നു ശ്രീനിവാസന്‍ എത്തിയിരുന്നത്.


Click it and Unblock the Notifications