twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലുമായി പിണക്കത്തിലാണോ? ഒടുവിൽ സത്യൻ അന്തിക്കാടിന്റെ മുന്നിൽ മനസ്സ് തുറന്ന് ശ്രീനിവാസൻ

    |

    മലയാളികളുടെ പ്രിയതാരജോഡികളാണ് മോഹൻലാലും ശ്രീനിവാസനും. ഈ കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തന്നെ എവർഗ്രീൻ സൂപ്പർ ഹിറ്റുകളാണ്. നടോടിക്കാറ്റ്, അക്കരെ അക്കരെ, പട്ടണത്തിൽ പ്രവേശം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. എന്നാൽ 90 കളിൽ തിളങ്ങി നിന്നിരുന്ന ലാൽ-ശ്രീനി കൂട്ട്ക്കെട്ട് പിന്നീട് കാണാൻ കഴിഞ്ഞിരുന്നില്ല. താരങ്ങൾ തമ്മിൽ പിണക്കമാണന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    srinivasan

     ആദ്യം അച്ഛനോടൊപ്പം ഒരു കൈ ! മകളുടെ കരാട്ടെ ചിത്രം പങ്കുവെച്ച് താരപത്നി ആദ്യം അച്ഛനോടൊപ്പം ഒരു കൈ ! മകളുടെ കരാട്ടെ ചിത്രം പങ്കുവെച്ച് താരപത്നി

    സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ മറുപടി. പലരും തന്നോട് ചോദിച്ചിരുന്നു ലാലും ശ്രീനിയും തമ്മിൽ സ്വര ചേർച്ചയുണ്ടോ എന്ന്. അങ്ങിനെ ഉണ്ടെങ്കിൽ പ്രശ്നം മുൻകൈ എടുത്ത് പരിഹരിച്ചൂടെ എന്നും സുഹൃത്തുക്കൾ സംസാരിക്കാറുണ്ടായിരുന്നു. താൻ ഇതിനെ കുറിച്ച് ലാലിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. എനിയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീനി. എന്റെ അടുത്ത സുഹൃത്തുമാണ്. അദ്ദേഹത്തിനോട് തനിയ്ക്ക് യാതൊരു പിണക്കവുമില്ലെന്നായിരുന്നു ലാൽ പറഞ്ഞത്. ലാൽ തന്റെ ഭാഗം വ്യക്തമാക്കി എങ്കിലും, ശ്രീനി ഒന്നുംതന്നെ ഇതേക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നില്ല - എന്താണതിന് കാരണം എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ ചോദ്യം.

    ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ഹനീഫിക്ക ലിവര്‍ സിറോസിസ് ബാധിതനായിദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ഹനീഫിക്ക ലിവര്‍ സിറോസിസ് ബാധിതനായി

    ചോദ്യത്തിന് ചിരിച്ചു കൊണ്ടായിരുന്നു ശ്രീനിവാസൻ ഉത്തരം നൽകിയത്. ഈ വിഷയത്തിൽ താൻ പ്രതികരിക്കേണ്ട ആവശ്യമില്ലല്ലോ? അങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിൽ അല്ലേ പ്രതികരിക്കേണ്ട കാര്യമുളളൂ എന്ന തരത്തിലായിരുന്നു താരത്തിന്റ മറുപടി. തുടർന്ന് സത്യൻ അന്തിക്കാട് ശ്രീനിവാസനോട് ചോദിച്ചത് നമുക്ക് മൂന്നുപേർക്കും കൂടെ ഒരുമിച്ചു ഒരു പടം ചെയ്യേണ്ടേ എന്നായിരുന്നു. സ്വതസിദ്ധമായ ചിരിയിൽ അദ്ദേഹം പറഞ്ഞ മറുപടി തീർച്ചയായും അങ്ങനെ ഒരു ചിത്രമുണ്ടാകും എന്നാണ്.

    English summary
    sreenivasan says about mohanlal fight
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X