ദിനേശന്റെ രോഗം മാറ്റിയത് രചയിതാവ് ശ്രീനിവാസൻ അല്ല, തിയേറ്റർ കാണാത്ത രംഗത്തെ കുറിച്ച് താരം

തളതത്തിൽ ദിനേശനേയും ശോഭയേയും അത്രവേഗം പ്രേക്ഷകർക്ക് മറക്കാനാകില്ല.1989 ൽ നടൻ ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത ചിത്രം ഇന്നും സോഷ്യൽ മീഡിയയിലും സിനിമ പേജുകളിലും ചർച്ച വിഷയമാണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും തളത്തിൽ ദിനേശനും ശോഭയും തലകുളം സാറു മറ്റുള്ളവരും പ്രേക്ഷകരുടെ മനസ്സുകളിൽ ജീവിക്കുന്നുണ്ട്. ചിരിപ്പിക്കുകയും അതിലുപരി ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമായിരുന്നു ഇത്.

ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോൾ ചില വെട്ടിമാറ്റലുകളെ കുറിച്ച് ശ്രീനിവാസൻ. മാത്യഭൂമി ഡോട്കോമിലൂടെയാണ് ചിത്രത്തിലെ വെട്ടിമാറ്റലിനെ കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രത്തിലെ ക്ലൈമാക്സിലെ പല രംഗങ്ങളും വെട്ടി മാറ്റുകയായിരുന്നത്രേ. തളത്തിൽ ദിനേശൻരെ രോഗം മാറിയതിനു പിന്നിൽ ശ്രീനിവാസനായിരുന്നില്ല...

തിയേറ്ററുകളിലെ  ക്ലൈമാക്സ്

രോഗം ഭേദമായി ആശുപത്രി വിട്ട് ഇറങ്ങുന്ന നായകൻ തെറ്റിപ്പിരിഞ്ഞു പോയ ഭാര്യയെ തിരിച്ചുവിളിച്ചു തന്നോട് ചേർത്തുനിർത്തി പുതിയൊരു ജീവിതം ആരംഭിക്കുന്നിടത്താണ് തിയേറ്ററുകളിൽ ചിത്രം അവസാനിക്കുന്നത്. എന്നാൽ ഇതല്ലായിരുന്നു ചിത്രത്തിന്റെ യഥാർഥ ക്ലൈമാസ്. ആശുപത്രി വിട്ട് ഇറങ്ങുന്ന നായകനിൽ നിന്ന് രോഗം പൂർണ്ണമായി പോയിട്ടില്ലെന്നുളള സൂചന നൽകുന്നതാണ് ചിത്രത്തിന്റെ യഥാർഥ ക്ലൈമാക്സ്. എന്നാൽ ചികിത്സയിലൂടെ രോഗമുക്തി നേടിയ നായകൻ വീണ്ടും അസ്വസ്ഥത നിറഞ്ഞ മനസ്സുമായി രാത്രി കട്ടിലിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് ടോർച്ച് അടിക്കുന്ന രംഗത്തോടെയാണ് സംവിധായകൻ സിനിമ അവസാനിപ്പിക്കുന്നത്.ഓൺലൈനിലും ഇന്ന് ലഭ്യമാകുന്ന വടക്കുനോക്കിയന്ത്രത്തിന്റെ സിഡികളിലുമെല്ലാം വെട്ടിമാറ്റിയ അവസാന സീനുകൾ കാണാം.

സീൻ ഒഴിവാക്കി

എന്നാൽ വടക്ക് നോക്കി യന്ത്രം അന്ന് കണ്ട സംവിധായക സുഹൃത്തുക്കളും ചില അഭ്യുദയകാംക്ഷികളുമെല്ലാം സിനിമയ്ക്ക് അത്തരത്തിലൊരു അവസാന രംഗം ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ സിനിമ പ്രദർശനത്തിന് എത്തിയപ്പോൾ ചിത്രത്തിലെ ടെയിലെന്റ് സീൻ ഒഴിവാക്കിയില്ലെന്നും ചിലയിടങ്ങളിൽ മാത്രമാണ് ടോർച്ചടിച്ച് പുറത്തേക്കു നോക്കുന്ന ഭാഗം വെട്ടി മാറ്റിയതെന്നും ശ്രീനിവാസൻ പറയുന്നു.ശുഭപര്യവസായിയാ ചിത്രങ്ങൾ അവസാനിക്കുന്നത് കാണാനാണ് അന്നത്തെ പ്രേക്ഷകർ ആഗ്രഹിക്കുന്നത് എന്ന ന്യായികരണമാണ് തിയേറ്ററുകാർ പറഞ്ഞത്

 മുൻ രചനകളിൽ നിന്ന്  വ്യത്യസ്തം

ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഇത്. താരത്തിന്റെ മുൻ രചനകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഈ ചിത്രത്തിന് വേണ്ടി കഥ രചിച്ചത്.ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും, സന്മനസ്സുള്ളവർക്ക് സമാധാനവും, വെള്ളാനകളുടെ നാടുമെല്ലാം അന്നത്തെ സാമൂഹികാവസ്ഥയുടെ നേർ പകർപ്പുകൾ ആയിരുന്നെങ്കിൽ വടക്കുനോക്കിയന്ത്രത്തിലൂടെ ക്യാമറ തിരിച്ചത് ഒരു വ്യക്തിയുടെ മാനസിക പ്രശ്നങ്ങളിലേക്കായിരുന്നു.

 50 ഗ്രാം  സ്നോയും  ടാൽക്കം  പൗഡറും

നിറം കുറവിന്റേയും പൊക്കം കുറവിന്റേയും പേരിൽ മനാസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരു യുവാവ് സുന്ദരിയായ പെൺകുട്ടിയെ കല്യാണം കഴിക്കുകയും.., പിന്നീടങ്ങോട്ട് അയാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ.500 ഗ്രാം സ്നോ യും ഒരുകിലോ ടാൽക്കം പൗഡർ ഒരുമാസം ഉപയോഗിക്കുന്നവർക്ക് ഒരു ഗുണപാഠം'-എന്ന വാചകം ചേർത്തുവച്ചാണ് അന്ന് വടക്കുനോക്കി യന്ത്രത്തിന്റെ പോസ്റ്ററുകൾ പുറത്തിറങ്ങിയത്. എല്ലാത്തരം ആളുകൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലായിരുന്നു ചിത്രം പുറത്തിറക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X