»   » അവന് അതിനുള്ള കഴിവുണ്ട്.. നായകനായി ഉയര്‍ന്നു വരും.. മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത്!

അവന് അതിനുള്ള കഴിവുണ്ട്.. നായകനായി ഉയര്‍ന്നു വരും.. മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത്!

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. കാലങ്ങളായി ഇവരെ ചുറ്റിപ്പറ്റിയാണ് മലയാള സിനിമ സഞ്ചരിക്കുന്നത്. ഏകദേശം ഒരേ കാലയളവില്‍ സിനിമയിലെത്തിയവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലന്‍ വേഷത്തില്‍ നിന്നും നായകനിലേക്കുയര്‍ന്ന ഇരുവരും സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറുമായി മാറി.

ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയ ഇവര്‍ വളര പെട്ടെന്നാണ് നായകനിരയിലേക്ക് ഉയര്‍ന്നുവന്നത്. പിന്നീട് സിനിമയില്‍ തന്റേതായ ഇടവും ഇവര്‍ കണ്ടെത്തി. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളായി ഇവര്‍ മാറുകയും ചെയ്തു.

മോഹന്‍ലാലിന്റെ കഴിവുകളെക്കുറിച്ച് മമ്മൂട്ടിക്ക് അറിയാമായിരുന്നു

തന്നോടൊപ്പം തുടക്കം കുറിച്ച മോഹന്‍ാലിന്റെ കഴിവുകളെക്കുറിച്ച് മമ്മൂട്ടിക്ക് തുടക്കത്തിലേ തന്നെ അറിയുമായിരുന്നു. ആദ്യ കാലത്ത് തന്നെ താരം ഇത് തിരിച്ചറിഞ്ഞിരുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു.

പ്രതിയോഗിയാവുമെന്ന് മനസ്സിലാക്കിയിരുന്നു

മുന്‍പോട്ടുള്ള സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തെക്കുറിച്ചും മമ്മൂട്ടി മനസ്സിലാക്കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം തന്നോട് സംസാരിച്ചിരുന്നുവെന്നും ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നു.

കരിയറിന്റെ തുടക്കകാലത്ത്

കരിയറിന്റെ തുടക്ക കാലത്ത് ചെന്നൈയില്‍ വെച്ചാണ് മമ്മൂട്ടി ഇക്കാര്യം പങ്കുവെച്ചത്. മമ്മൂട്ടിയും മോഹന്‍ലാലുമായി മികച്ച സൗഹൃദമുള്ള താരം കൂടിയാണ് ശ്രീനിവാസന്‍.

ഇരുവര്‍ക്കൊപ്പവും അഭിനയിച്ചു

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ശ്രീനിവാസനും ലഭിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ ഉടലെടുത്തിട്ടുണ്ട്.

മമ്മൂട്ടിയുമായുള്ള സൗഹൃദം

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, മേള തുടങ്ങി മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളുടെ സമയത്ത് തന്നെ അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നു. ചെന്നൈയിലെത്തിയാല്‍ അദ്ദേഹത്തോടൊപ്പം താനും ഉണ്ടാകാറുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.

വെല്ലുവിളി ഉയര്‍ത്തുന്നത്

കരിയറിന്റെ തുടക്ക കാലത്ത് തന്നെ തനിക്ക് വെല്ലുവിളി ഉയര്‍ത്തി മോഹന്‍ലാല്‍ വളര്‍ന്നു വരുമെന്ന് മമ്മൂട്ടി പ്രവചിച്ചിരുന്നു. ഇനിയൊരു വെല്ലുവിളിയുമായി നായകനായി ഒരാള്‍ വരുന്നുണ്ടെന്ന് മനസ്സു പറയുന്നുവെന്നായിരുന്നു അദ്ദേഹം ശ്രീനിവാസനോട് പറഞ്ഞത്.

Mammooty Separated Script Writers - Filmibeat Malayalam

അവനതിനുള്ള കഴിവുണ്ട്

വില്ലനായാണ് സിനിമയില്‍ അരങ്ങേറിയതെങ്കിലും മുന്‍നിര നായകനായി ഉയര്‍ന്നുവരാനുള്ള കഴിവ് മോഹന്‍ലാലിനുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. അന്ന് മമ്മൂട്ടി പറഞ്ഞ കാര്യം പിന്നീട് സംഭവിച്ച കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്.

English summary
Sreenivasan talks about Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam