twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടായാല്‍ അത് തുറന്ന് പറയും! വിമര്‍ശനങ്ങളില്‍ മറുപടിയുമായി ശ്രീനിവാസന്‍

    |

    നടന്‍, തിരക്കഥകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ ശ്രീനിവാസന് വിശേഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും വിമര്‍ശനങ്ങള്‍ എന്നും ശ്രീനിവാസനമൊപ്പമുണ്ട്. ആലോപതി ചികിത്സാ രീതിയെ കുറിച്ച് സംസാരിച്ച് പലപ്പോഴും ശ്രീനിവാസന്‍ വിവാദങ്ങൡ കുടുങ്ങിയിരുന്നു.

    ഇപ്പോഴിതാ വീണ്ടും ഇതേ പ്രസ്താവനയുമായി താരം വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. വൈറ്റമിന്‍ സി കൊവിഡിനെ പ്രതിരോധിക്കുമെന്ന ശ്രീനിവാസന്റെ പരാമര്‍ശമാണ് വിവാദമായത്. ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു താരം ഇങ്ങനെ പറഞ്ഞത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

    sreenivasan

    താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് ആലോപതിയെന്നും താരം വീണ്ടും പറഞ്ഞിരുന്നു. എന്നാല്‍ മരുന്നുകള്‍ വലിച്ചെറിയണമെന്ന് പറയുന്ന താരം അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ പോയി കിടക്കുന്നത് ചൂണ്ടി കാട്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശ്രീനിവാസന്‍.

    മോഹന്‍ലാലിന്റെ കട്ട ഫാന്‍ ആണെന്ന് പലരും വെളിപ്പെടുത്തി! മനോഹര നിമിഷം പങ്കുവെച്ച് ശൈലജ ടീച്ചര്‍ മോഹന്‍ലാലിന്റെ കട്ട ഫാന്‍ ആണെന്ന് പലരും വെളിപ്പെടുത്തി! മനോഹര നിമിഷം പങ്കുവെച്ച് ശൈലജ ടീച്ചര്‍

    'ഈ രംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളു അറിവുകളുമാണ് ഞാന്‍ പങ്കുവെച്ചത്. അവരില്‍ ചിലരെ എനിക്ക് നേരിട്ടറിയാം. മറ്റ് ചിലരെ വായനയിലൂടെയും. അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ ആരോഗ്യ രംഗത്ത് ഗവേഷണം നടത്തിയ ആളല്ല. ഇത് കേരളത്തിലെ ചികിത്സാ രീതിയെ കുറിച്ചോ ഇപ്പോള്‍ നടപ്പാക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ഉള്ള വിമര്‍ശനമല്ല.

    sreenivasan

    ഇപ്പോഴത്തെ നടത്തിപ്പില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെന്ന് തോന്നിയാല്‍ അക്കാര്യം പറയാന്‍ മടിയുമില്ല. ഇതുവരെ എനിക്കങ്ങനെ തോന്നിയുട്ടുമില്ല. ആരോഗ്യ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ മാത്രമാണ് ഞാനെന്നും ശബ്ദമുയര്‍ത്തിയിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും സഹായം തോടുന്ന സാധാരണ മനുഷ്യനാണ് ഞാന്‍.

    മകള്‍ക്ക് ജാഡയാണല്ലേ! അഹങ്കാരം കുത്തി വെച്ചത് മാതാപിതാക്കളാണ്, പഴി കേള്‍ക്കുന്നതിനെ കുറിച്ച് അനശ്വര മകള്‍ക്ക് ജാഡയാണല്ലേ! അഹങ്കാരം കുത്തി വെച്ചത് മാതാപിതാക്കളാണ്, പഴി കേള്‍ക്കുന്നതിനെ കുറിച്ച് അനശ്വര

    ചില പുതിയ ചിന്തകള്‍ ഉണ്ടാകുന്നത് നല്ലതാണെന്ന് തോന്നിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ലേഖനമായി വന്നത്. അത് ഉടന്‍ നടപ്പാക്കേണ്ട കാര്യങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. രോഗങ്ങള്‍ക്ക് ചികിത്സ നിശ്ചയിക്കേണ്ടത് ആ രംഗത്തുള്ളവര്‍ തന്നെയാണ്. വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടായാല്‍ അത് തുറന്ന് പറയുമെന്നും ശ്രീനിവാസന്‍ പറയുന്നു.'

    English summary
    Sreenivasan Talks About Medical Treatment
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X