അന്ന് ഒരുപാട് കരഞ്ഞു! സച്ചിന്‍റെ വാക്ക് കേട്ടതിനെക്കുറിച്ച് ശ്രീശാന്തിന്‍റെ വെളിപ്പെടുത്തല്‍! കാണൂ!
സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണ്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി മുന്നേറുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കളേഴ്‌സ് ചാനലിലാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുന്ന ശ്രീ ഇപ്പോള്‍ ബിഗ് ബോസിലെ മിന്നും താരങ്ങളിലൊരാളാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. തുടക്കത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇടയ്ക്ക് വെച്ച് പരിപാടി വിടുകയാണെന്ന് അറിയിച്ചിരുന്നു. രണ്ടാം ദിനത്തിലായിരുന്നു ഈ തുറന്നുപറച്ചില്‍. ടാസ്‌ക്കുകളുടെ നിലവാരവും മറ്റുള്ളവരുടെ പെരുമാറ്റവുമായിരുന്നു താരത്തെ പ്രകോപിപ്പിച്ചത്.
കളിക്കളത്തില്‍ മാത്രമല്ല ബിഗ് ഹൗസിലും ചൂടന്‍ സ്വഭാവമാണ് ശ്രീശാന്തിന്. ഏത് കാര്യത്തിലായാലും തന്റെ അഭിപ്രായം കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മറ്റുള്ളവരുമായി വിയോജിപ്പുകളും മത്സരത്തിലെ നിലനില്‍പ്പിനായി പയറ്റുന്ന തന്ത്രങ്ങളിലും താരം അസ്വസ്ഥനാണ്. മിഡ് വീക്ക് എവിക്ഷനെത്തുടര്‍ന്ന് കുറച്ച് ദിവസമായി താരം സീക്രട്ട് റൂമിലായിരുന്നു. അനൂപ് ജലോട്ടയക്കൊപ്പമായിരുന്നു താരം കഴിഞ്ഞത്. മത്സരത്തില്‍ നിന്നും ഇരുവരും പുറത്തേക്ക് പോയെന്നായിരുന്നു മറ്റുള്ളവരുടെ ധാരണ. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി ബിഗ് ബോസ് ഇവരെ അകത്തേക്ക് അയച്ചത്. ബിഗ് ബോസിലെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

സീക്രട്ട് റൂമില്‍ നിന്നും അകത്തേക്ക്
സീക്രട്ട് റൂമില്‍ നിന്നും താരങ്ങളെ അകത്തേക്ക് മാറ്റുമെന്നും ഇവര്‍ പുറത്തുപോയതല്ലെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. പ്രേക്ഷകര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയാമെങ്കിലും മത്സരാര്‍ത്ഥികള്‍ക്ക് ഇതേക്കുറിച്ച് അറിയില്ല. ബിഗ് ഹൗസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇവര്‍ കൃത്യമായി അറിയുന്നുണ്ട്. അവിടെ നടക്കുന്ന സംസാരവും ടാസ്‌ക്കുകളുമെല്ലാം ഇവരും കാണുന്നുണ്ട്. തന്നെ നോമിനേറ്റ് ചെയ്തതിനെക്കുറിച്ച് പറഞ്ഞ കാരണങ്ങളും പിന്നീട് അത് മാറ്റിപ്പറഞ്ഞതിനെക്കുറിച്ചുമൊക്കെ താരം അറിഞ്ഞിരുന്നു. മത്സരത്തിലെ നിലനില്‍പ്പിനായി എന്തും ചെയ്യാവുന്ന അവസ്ഥയിലാണ് പലരുമെന്നും താരം തുറന്നടിച്ചിരുന്നു.

സച്ചിനൊപ്പമുള്ള അനുഭവങ്ങള്‍
ക്രിക്കറ്റ് ദൈവമായ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം കളിക്കാനുള്ള ഭാഗ്യം ശ്രീശാന്തിന് ലഭിച്ചിരുന്നു. മലയാളികളുടെ അഭിമാനമായ താരത്തിന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പ്രവേശനം ലഭിച്ചപ്പോള്‍ തന്നെ കേരളം ഒന്നടങ്കം അതാഘോഷിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരെ വെറുപ്പിക്കുന്ന തരത്തിലുല്‌ള പെരുമാറ്റവുമായി താരമെത്തിയപ്പോള്‍ മലയാളികളും അസ്വസ്ഥരായിരുന്നു. ഐപിഎല്‍ വാതുവെപ്പിനെക്കുറിച്ച് കേട്ടപ്പോഴും അവര്‍ ഞെട്ടിയിരുന്നു. 2007 ലെ ഐസിസി ട്വന്റി ട്വന്റി ലോകകപ്പിലും 2011 ലെ ലോകകപ്പിലും ഇന്ത്യയ്‌ക്കൊപ്പം ശ്രീശാന്തുമുണ്ടായിരുന്നു. ഇരുമത്സരത്തിലും ഇന്ത്യയായിരുന്നു ജേതാക്കള്‍.

സച്ചിന്‍ പറഞ്ഞത്
ലോകകപ്പ് വിജയിച്ചതിന് ശേഷം താരങ്ങളുമായി മാധ്യമങ്ങള്‍ അഭിമുഖം നടത്തിയിരുന്നു. ടീമിലെ എല്ലാവരെക്കുറിച്ചും അന്ന് അഭിമുഖം നടത്തുന്നവര്‍ ചോദിച്ചിരുന്നു. ഓരോരുത്തരെയും സച്ചിന്‍ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചിരുന്നു. തന്റെ പേര് മാത്രം പറഞ്ഞില്ലെന്നും ശ്രീ ഓര്‍ക്കുന്നു. എന്നാല്‍ അഭിമുഖം അവസാനിക്കുന്നതിന് മുന്‍പായാണ് അദ്ദേഹം തന്റെ പേര് പറഞ്ഞതെന്നും സുപ്രധാനമായ പങ്കാണ് താന്‍ വഹിച്ചതെന്നുമായിരുന്നു താരം പറഞ്ഞത്. അത് കേട്ട് താന്‍ കരഞ്ഞുപോയെന്നും താരം പറയുന്നു. ബിഗ് ബോസില്‍ വെച്ചായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍
നേരത്തെ ഭുവനേശ്വരിയുമായുള്ള പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഏഴ് വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്നും ബിഗ് ഹൗസിലെത്തിയതിന് ശേഷം കുടുംബത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് ശ്രീയെത്തുമ്പോള്‍ ഒപ്പം ഭാര്യയുമുണ്ടായിരുന്നു. സല്‍മാന്‍ ഖാനെ നേരില്‍ കണ്ടപ്പോഴുള്ള സന്തോഷവും അവര്‍ പങ്കുവെച്ചിരുന്നു.

ജാതകത്തില്‍ രണ്ടുവിവാഹം
തന്റെ ജാതകത്തില്‍ രണ്ടുവിവാഹത്തിനുള്ള യോഗമുണ്ടെന്നും ആദ്യ വിവാഹം കഴിഞ്ഞുവെന്നും 75ാമത്തെ വയസ്സിലാണ് അടുത്ത വിവാഹമെന്നും ഭുവനേശ്വരി സമ്മതിച്ചാല്‍ അത് നടക്കുമെന്നും താരം പറഞ്ഞിരുന്നു. അടുത്ത വിവാഹത്തിലും വധു ഭുവനേശ്വരിയായിരിക്കുമെന്ന് താരം പറഞ്ഞിരുന്നു. ശ്രീയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അപ്രതീക്ഷിതമായി ഭാര്യയുടെ സന്ദേശമെത്തിയപ്പോള്‍ താരം വികാരധീനനായിരുന്നു.


Click it and Unblock the Notifications