twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പട്ടയിൽ സിബി ഐ ഓഫീസറായി ശ്രീശാന്ത്, കൂടെ സണ്ണി ലിയോണും, സിനിമയുടെ പുതിയ വിശേഷം

    |

    എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത (NIROUP GUPTA) നിർമ്മിച്ച് ആർ രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'പട്ട'. ബോളിവുഡ് ചിത്രത്തിൽ ശ്രീശാന്തും സണ്ണി ലിയോണും പ്രധാന വേഷത്തിൽ എത്തുന്നു. ഇൻവെസ്റ്റിഗേറ്റീവ് മൂഡിൽ സഞ്ചരിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. ചിത്രത്തിൽ ശ്രീശാന്ത് സിബിഐ ഓഫീസർ ആയിട്ടാണ് എത്തുന്നത്.

    Sreesanth-sunny Leone

    ചിത്രത്തിൽ ശ്രീശാന്ത് അവതരിപ്പിക്കുന്ന സിബിഐ ഓഫീസറുടെ അന്വേഷണം ചെന്നെത്തുന്നത് സ്ത്രീജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വിഷയത്തിലേക്കാണ്.
    അങ്ങനെയുള്ളൊരു വിഷയം ഒരു സ്ത്രീയിലൂടെ അറിയിച്ചാൽ എങ്ങനെയായിരിക്കുമെന്ന സംവിധായകന്റെ ചിന്തയാണ് ലോകപ്രശസ്ത മോഡലും നടിയുമായ സണ്ണി ലിയോണിലേക്കെത്തിച്ചത്. സണ്ണി ലിയോൺ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള വേഷങ്ങൾക്കെല്ലാം മുകളിൽ നില്ക്കുന്ന ഒന്നായിരിക്കും പട്ടായിലെ കഥാപാത്രം.

    വലിയ ചാക്ക് എടുത്ത് കൊണ്ട് നടന്നു പോവുന്ന സീനുണ്ട്, ആ രംഗം ചെയ്തതിനെ കുറിച്ച് ഇന്ദ്രൻസ്വലിയ ചാക്ക് എടുത്ത് കൊണ്ട് നടന്നു പോവുന്ന സീനുണ്ട്, ആ രംഗം ചെയ്തതിനെ കുറിച്ച് ഇന്ദ്രൻസ്

    ഒരു ഫീമെയിൽ ആർട്ടിസ്റ്റിന് അവതരിപ്പിക്കാൻ റിസ്ക്കുള്ള കഥാപാത്രമായതു കൊണ്ടു തന്നെ വളരെ സംശയത്തോടെയായിരുന്നു സംവിധായകൻ സണ്ണിയെ ചെന്ന് കണ്ടത്. പക്ഷേ കഥാപാത്രത്തെ കുറിച്ച് കേട്ടപാടെ വളരെ ത്രില്ലോടെയായിരുന്നു അതിനെ സ്വീകരിച്ചത്. കഥാപാത്രത്തിനു വേണ്ടുന്ന തയ്യാറെടുപ്പുകളിലേക്ക് ഇതിനോടകം സണ്ണി കടക്കുകയും ചെയ്തു കഴിഞ്ഞു.

    ചാക്ക് ചുമട് തോളിലേറ്റി അഞ്ജു, അവസാനം പണി പാളി,സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ്ചാക്ക് ചുമട് തോളിലേറ്റി അഞ്ജു, അവസാനം പണി പാളി,സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ്

    Recommended Video

    Exclusive interview with Malik fame Sanal Aman | A funny chat | Malayalam

    ശ്രീശാന്തിനും സണ്ണി ലിയോണിനും പുറമെ ഗുജറാത്തി ഭാഷാ ചലച്ചിത്രങ്ങളിലെ പ്രശസ്തതാരം ബിമൽ ത്രിവേദിയും പട്ടായിൽ അഭിനയിക്കുന്നുണ്ട്. ബാനർ - എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ ആർ രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. , നിർമ്മാണം - നിരുപ് ഗുപ്ത, ഛായാഗ്രഹണം - പ്രകാശ്കുട്ടി, എഡിറ്റിംഗ് - സുരേഷ് യു ആർ എസ് , സംഗീതം - സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ , കോറിയോഗ്രാഫി - ശ്രീധർ , കല-സജയ് മാധവൻ, ഡിസൈൻസ് - ഷബീർ, പി ആർ ഓ -അജയ് തുണ്ടത്തിൽ

    Read more about: sreesanth sunny leone
    English summary
    Sreesanth new Movie Patta With Sunny Leone , He play CBI officer in the film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X