താരപിതാവിന്റെ സ്‌നേഹമിതാണ്.. മകള്‍ക്കൊപ്പം കിടിലന്‍ ഡാന്‍സുമായി ശ്രീശാന്ത്! വീഡിയോ വൈറല്‍, കാണൂ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത് ഹിന്ദി ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായിരുന്നു. ഗ്രാന്‍ഡ് ഫിനാലെയില്‍ ശ്രീശാന്ത് വിജയിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു വിന്നറായത്. ബിഗ് ബോസിലേക്ക് ശ്രീശാന്ത് പോയതിന് ശേഷം ഏറ്റവുമധികം സങ്കടം തോന്നിയത് ശ്രീയുടെ മകള്‍ക്കായിരുന്നു.

അക്കാര്യം ശ്രീയുടെ ഭാര്യ ഭുവനേശ്വര്യ വ്യക്തമാക്കിയിരുന്നു. മത്സരാര്‍ത്ഥികളുടെ കുടുംബത്തെ ഒരു ദിവസം ബിഗ് ബോസിലേക്ക് വരാന്‍ അനുവദിച്ചിരുന്നു. അവിടെ നിന്നും തിരിച്ച് വന്നതിന് ശേഷം ശ്രീശാന്തിന് ലഭിച്ച മെഡല്‍ മകള്‍ക്ക് കൊടുത്തിരുന്നു. ആ മെഡല്‍ കഴുത്തിലണിഞ്ഞായിരുന്നു താരപുത്രി ഉറങ്ങിയിരുന്നത്. ശ്രീശാന്തിനെ മകള്‍ അത്രയധികം മിസ് ചെയ്യുന്നുണ്ട്. മകള്‍ അവളുടെ കഴുത്തില്‍ നിന്നും ആ മെഡല്‍ ഊരി മാറ്റാന്‍ സമ്മതിക്കുന്നില്ലെന്നും ഭുവനേശ്വരി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസിന്റെ തിരക്കുകളെല്ലാം കഴിഞ്ഞപ്പോള്‍ മകള്‍ക്കൊപ്പമാണ് ശ്രീശാന്ത്. മകളുടെ കൂടെ ഡാന്‍സ് കളിക്കുന്ന വീഡിയോ ശ്രീശാന്ത് തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. എന്റെ സ്‌നേഹം എന്റെ ലോകം എന്നാണ് വീഡിയോയ്ക്ക് ശ്രീ ക്യാപ്ഷ്ന്‍ കൊടുത്തിരുന്നത്. തിരക്കുകള്‍ക്കിടയിലും മകള്‍ക്കൊപ്പം സമയം കണ്ടെത്തുന്ന ശ്രീശാന്തിനെ ആരാധകര്‍ പ്രശംസിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











