കാണുന്നത് പോലെ തന്നെ! മുഖംമൂടിയില്ലാതെ, സത്യസന്ധമായി ഇടപെടും! ശ്വേത മേനോനെക്കുറിച്ച് ശ്രീ പറഞ്ഞത്
അഭിനയം മാത്രമല്ല ചാനല്‍ പരിപാടികളിലും സജീവമാണ് ശ്വേത മേനോന്‍. താരസംഘടനയായ അമ്മയുടെ പ്രസിഡന്റും കൂടിയാണ് അവര്‍. തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് മുന്നേറുന്നത്. സൂപ്പര്‍ അമ്മയും മകളും റിയാലിറ്റി ഷോയില്‍ പ്രധാന വിധികര്‍ത്താവും ശ്വേതയായിരുന്നു. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധവും, കലാപ്രകടനങ്ങളുമൊക്കെയായി ഗംഭീരമായിരുന്നു ഷോ. ശൈത്യയും അമ്മ ഷീന സന്തോഷും ഷോയില്‍ പങ്കെടുത്തിരുന്നു. ഫിനാലെയില്‍ ഇവര്‍ പുരസ്‌കാരം നിരസിച്ചത് വന്‍ചര്‍ച്ചയായിരുന്നു.
വിധിനിര്‍ണ്ണയത്തിലെ പിഴവ് ചൂണ്ടിക്കാണിച്ചായിരുന്നു ഇങ്ങനെയൊരു തീരുമാനം എന്ന് ഇരുവരും വിശദീകരിച്ചിരുന്നു. അവതാരകയായ സ്വാസികയും, മെന്റര്‍ കൂടിയായ ശ്വേതയുമെല്ലാം ഇവരെക്കുറിച്ച് സംസാരിച്ചതും ചര്‍ച്ചയായിരുന്നു. സൂപ്പര്‍ അമ്മയും മകളും വേദിയില്‍ അപ്രതീക്ഷിതമായി തനിക്ക് ലഭിച്ച സര്‍പ്രൈസില്‍ കണ്ണ് നിറഞ്ഞുള്ള ശ്വേത മേനോന്റെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ശ്വേതയുടെ പുതിയ ചുവടുവെപ്പിന് ആശംസയുമായി ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും, മകളായ സബൈനയും സംസാരിക്കുന്നതായിരുന്നു വീഡിയോയില്‍. മകളുടെ ശബ്ദമായിരുന്നു കേള്‍പ്പിച്ചത്. പ്രൈവസിക്ക് അങ്ങേയറ്റത്തെ പ്രാധാന്യം നല്‍കുന്നതിനാല്‍ മകളുടെ ചിത്രങ്ങളോ, വീഡിയോകളോ ഒന്നും പുറത്തുവിടാറില്ല ശ്വേത. അഭിനയിക്കുന്നതിനൊപ്പം കുടുംബത്തിനെ മിസ് ചെയ്യുമ്പോള്‍ എന്താണ് ചെയ്യുന്നതെന്നായിരുന്നു സ്വാസിക ചോദിച്ചത്. ഭര്‍ത്താവിനെയും മകളെയുമൊക്കെ മിസ് ചെയ്യാറില്ലേ എന്നായിരുന്നു സ്വാസികയുടെ ചോദ്യം. അങ്ങനെയില്ല. പൊതുവെ പ്രൊഫഷണല്‍ വര്‍ക്കിന് ഇറങ്ങുമ്പോള്‍ പേഴ്‌സണല്‍ ലൈഫ് കട്ടോഫ് ചെയ്യും. മിസിംഗ് വരാതെ നോക്കും. അത് പിന്നെ ബുദ്ധിമുട്ടാവും. അതിനിടയിലായിരുന്നു അമ്മയുടെയും മകളുടെയും വീഡിയോ കാണിച്ചത്.
സബൈനയുടെ ശബ്ദം കേട്ടപ്പോള്‍ ഞെട്ടലായിരുന്നു ശ്വേതയ്ക്ക്. അമ്മയും മകളും ഒന്നിച്ചുള്ളൊരു ഷോ അമ്മ ചെയ്യുന്നതായി ഞാന്‍ അറിഞ്ഞു. അമ്മയ്ക്ക് എല്ലാവിധ ആശംസകളും. എന്റെ അമ്മ എനിക്ക് ഏറ്റവും മികച്ചതാണ്. അമ്മയ്‌ക്കൊപ്പമുള്ള എന്റെ ബെസ്റ്റ് മെമ്മറി ഏതാണെന്ന് ചോദിച്ചാല്‍ അമ്മയുടെയും, അച്ഛന്റെയും, എന്റെയും ഒറിജിനല്‍ പേര് പറയാന്‍ പഠിപ്പിച്ചതാണ്. ആ സമയത്ത് ഞാന്‍ എന്നെ ബനാന എന്നായിരുന്നു വിളിച്ചിരുന്നത്. അമ്മയെ തേത്ത എന്നും, അച്ഛനെ തിക്കത് മേന്‍ എന്നുമായിരുന്നു പറഞ്ഞിരുന്നത് എന്നുമായിരുന്നു സബൈനയുടെ കമന്റ്.
ശ്വേതയെപ്പറ്റി ഒരു വാക്ക് പറയാന്‍ പറഞ്ഞാല്‍ ജീവിതത്തിലും പ്രൊഫഷണല്‍ ലൈഫിലും തികഞ്ഞ സത്യസന്ധത പുലര്‍ത്തുന്നൊരു വ്യക്തിയാണ്. ശ്വേത എന്താണോ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത് അതുപോലെ തന്നെയാണ്. ഒരു മുഖംമൂടിയില്ല. അതുകൊണ്ട് തന്നെ വരുന്ന ഓരോ വാക്കുകളും സത്യസന്ധതയുള്ളതാണ്. ഇമോഷന്‍സും അതുപോലെ തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ലൊരു മകളും, ഭാര്യയും, അമ്മയുമാണ് എന്നെ സംബന്ധിച്ചിടത്തോളം ശ്വേത. എല്ലാറ്റിനുമൊരു തികഞ്ഞ പര്യായമാണ്. ഈ ഷോ വലിയൊരു വിജയമാവട്ടെ എന്നായിരുന്നു ശ്രീവത്സന്‍ മേനോന്‍ പറഞ്ഞത്.
നൈസ്, ഹാപ്പി മകളുടെ ശബ്ദം ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. ശ്രീ ഇത്രയും സംസാരിച്ച് കാണുന്നത് ഇതാദ്യത്തെ സംഭവമാണ്. അങ്ങനെ സംസാരിക്കാത്ത ആളാണ്. നൈസ്, എനിക്കിഷ്ടമായി. എന്റെ ഹൃദയം നിറഞ്ഞു. മോളും കുറേ സംസാരിച്ചു. കേള്‍ക്കാന്‍ നല്ലതായിരുന്നു. ഇത് എനിക്ക് ശരിക്കും സര്‍പ്രൈസായിരുന്നു എന്നും ശ്വേത പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം ശ്രീയുടെ പിന്തുണയെക്കുറിച്ചും, മോളെക്കുറിച്ചും സംസാരിക്കാറുണ്ട് ശ്വേത. ഇതാദ്യമായിട്ടായിരുന്നു ശ്വേതയുടെ പരിപാടിയില്‍ ശ്രീയുടെ വീഡിയോ വരുന്നത്.


Click it and Unblock the Notifications











