ശ്രീവിദ്യയെ ഇഷ്ടമാണെന്ന് കമല്‍ ഹാസന്‍ ചേട്ടനോട് പറഞ്ഞിരുന്നു! അമ്മയുടെ എതിര്‍പ്പിനെ പറ്റി നടിയുടെ നാത്തൂന്‍

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി ശ്രീവിദ്യയെ പറ്റി പറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ഒരായിരം നാവാണ്. അത്രത്തോളം സൗമ്യഹൃദയത്തിന് ഉടമയായിരുന്നു നടി. ശ്രീവിദ്യയുടെ വേര്‍പാടുണ്ടായിട്ട് ഒന്നര പതിറ്റാണ്ടോളമായിട്ടും ഇപ്പോഴും നടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

അതിലേറ്റവും ശ്രദ്ധേയം നടന്‍ കമല്‍ ഹാസനുമായി ശ്രീവിദ്യയ്ക്ക് ഉണ്ടായിരുന്ന പ്രണയകഥയാണ്. സിനിമയിലെ തുടക്കകാലത്ത് ഇരുവരും ഒരുമിച്ചഭിനയിച്ചപ്പോള്‍ തുടങ്ങിയ ഇഷ്ടമായിരുന്നെങ്കിലും ശ്രീവിദ്യയുടെ അമ്മയുടെ എതിര്‍പ്പാണ് ആ ബന്ധം തകരാന്‍ കാരണം. എന്നാല്‍ അന്ന് ശരിക്കും സംഭവിച്ചതെന്താണെന്ന് ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ പറയുന്ന വീഡിയോയാണ് വൈറലാവുന്നത്.

kamal-sreevidhya

ശ്രീവിദ്യയുടെ ചേട്ടന്‍ ശങ്കര്‍ പറഞ്ഞ അറിവിലുള്ള കാര്യങ്ങളായിരുന്നു നടിയുടെ നാത്തൂനായ വിജയലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. അവള്‍ വികടന്‍ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ശ്രീവിദ്യയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ പറ്റി നാത്തൂന്‍ സംസാരിച്ചിരിക്കുന്നത്.

'സൗന്ദര്യത്തിന്റെ പൂര്‍ണ രൂപമായിരുന്നു ശ്രീവിദ്യ. എന്റെ നാത്തൂന്‍ ആയതുകൊണ്ട് പറയുന്നതല്ല, അടുത്തിരുന്ന് ആ സൗന്ദര്യം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ അത്രയും ക്ലോസ് ആയിരുന്നു. ശ്രീവിദ്യയും കമലുമായുള്ള ബന്ധത്തെ കുറിച്ച് ഭര്‍ത്താവ് ശങ്കര്‍ പറഞ്ഞ അറിവാണ് തനിക്കുള്ളത്. ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് കമലിനും ശ്രീവിദ്യയ്ക്കും ഇടയില്‍ ആ ഇഷ്ടം വന്നത്.

അങ്ങനൊരു ഇഷ്ടം ശ്രീവിദ്യയോട് തോന്നിയപ്പോള്‍ തന്നെ കമല്‍ അത് ശങ്കറിനോട് വന്ന് പറഞ്ഞിരുന്നു. ശങ്കറും കമലും അത്രയും അടുത്ത സുഹൃത്തുക്കളാണ്. പെങ്ങളെ ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞപ്പോള്‍, അമ്മയോടും അച്ഛനോടും സംസാരിച്ച് മാത്രമേ തീരുമാനിക്കാന്‍ കഴിയൂ എന്ന് ശങ്കര്‍ പറഞ്ഞു. അതിന് ശേഷമാണ് അമ്മയോട് സംസാരിക്കുന്നത്.

പക്ഷെ അമ്മയ്ക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. രണ്ട് പേരും ഒരേ ഇന്‍ഡസ്ട്രിയില്‍ ഉള്ളവരാണ്. അതുകൊണ്ട് നടക്കില്ലെന്നാണ് അമ്മ പറഞ്ഞത്. മാത്രമല്ല അന്ന് ശ്രീവിദ്യ അഭിനയത്തില്‍ തുടക്കം കുറിച്ചിട്ടേയുള്ളൂ. നായിക റോളുകള്‍ എല്ലാം വന്നു തുടങ്ങുന്നു. ഇപ്പോള്‍ കല്യാണക്കാര്യം എടുത്തിടാന്‍ പറ്റില്ലെന്നും പറഞ്ഞു. അതിനേക്കാളും ഏറ്റവും വലിയ പ്രശ്നം, കമലിന് ശ്രീവിദ്യയെക്കാള്‍ പ്രായം കുറവാണെന്നുള്ളതായിരുന്നു.

sreevidhya

എന്നാല്‍ ശ്രീവിദ്യയ്ക്ക് കമലിനെ ഒരുപാട് ഇഷ്ടമായിരുന്നു. അമ്മയോട് സംസാരിച്ച് എങ്ങനെയെങ്കിലും ഇതിന് സമ്മതിപ്പിക്കണമെന്ന് ശ്രീവിദ്യ ചേട്ടനോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. കമലും ശ്രീവിദ്യയും ഒന്നിക്കുന്നതില്‍ സഹോദരന്‍ ശങ്കറിന് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും വിജയലക്ഷ്മി പറയുന്നു.

ശ്രീവിദ്യയുടെ അമ്മയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. മാത്മല്ല ആ സമയത്ത് കുടുംബത്തിലേക്കുള്ള ഏക വരുമാനം ശ്രീവിദ്യയുടേതായിരുന്നു. കമലുമായുള്ള വിവാഹം എതിര്‍ക്കാന്‍ അതും ഒരു കാരണമായെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അമ്മയും അച്ഛനും ശ്രീവിദ്യയും ശങ്കറും ഇന്ന് ജീവിച്ചിരിപ്പില്ല. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. അന്ന് ഭര്‍ത്താവ് പറഞ്ഞുകേട്ട അറിവുകള്‍ മാത്രമേ തനിക്കുള്ളുവെന്ന്ും വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

കമല്‍ ഹാസനെ എങ്ങനെയെങ്കിലും വിവാഹം കഴിച്ച് കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു ശ്രീവിദ്യയുടെ ആഗ്രഹം. അമ്മ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ കമല്‍ ഹാസന്‍ വേറെ വിവാഹിതനായി. ഇത് ശ്രീവിദ്യയെ വല്ലാതെ തകര്‍ത്ത് കളയുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X