'ഫോണിൽ ഹബ്ബിയെന്ന് സേവ് ചെയ്യും, ചിന്നു അമ്മയെ വിളിക്കുമ്പോൾ ഉച്ചത്തിൽ സംസാരിക്കണം, രണ്ട് മക്കളെങ്കിലും വേണം'

ബി​ഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും ആരാധകരുടെ മനം കവർന്ന യുവനടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. സിനിമകളിൽ സഹനടിയായി അരങ്ങേറിയ ശ്രീവിദ്യയ്ക്ക് സ്റ്റാർ മാജിക്കിന്റെ ഭാ​ഗമായശേഷമാണ് ആരാധകർ വർധിച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്ന സന്തോഷത്തിലാണ് ശ്രീവിദ്യ ഇപ്പോൾ. താരം ഈ വരുന്ന സെപ്റ്റംബറിൽ വിവാഹിതയാകും. സംവിധായകൻ രാ​ഹുൽ രാമചന്ദ്രനാണ് വരൻ. ഏഴ് വ​ർഷത്തെ പ്രണയസാഫല്യമാണ് സെപ്റ്റംബറിൽ നടക്കുക.‍

ഇരുവരും അതിഥികളെ ക്ഷണിക്കുന്നതിന്റെയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഭം​ഗിയായി ചെയ്യുന്നതിന്റെയും തിരക്കിലാണ്. നടൻ സുരേഷ് ​ഗോപിക്കായിരുന്നു ശ്രീവിദ്യയുടെയും രാ​ഹുലിന്റെയും ആദ്യ ക്ഷണം. ഇപ്പോഴിതാ ശ്രീവിദ്യ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്. വിവാഹജീവിതവുമായി ബന്ധപ്പെട്ട പത്തോളം ചോദ്യങ്ങൾ തയ്യാറാക്കി ഇരുവരും മറുപടി പറയുകയാണ് പുതിയ വീഡിയോയിലൂടെ ചെയ്തത്.

Sreevidya Mullachery

ആദ്യമായി രാഹുലിനെ കണ്ടപ്പോൾ ധരിച്ചിരുന്ന അതേ ചുരിദാർ ധരിച്ചാണ് പുതിയ വീഡിയോയിൽ ശ്രീവിദ്യ പ്രത്യക്ഷപ്പെട്ടത്. രാഹുൽ അത് അതിവേ​ഗത്തിൽ കണ്ടുപിടിക്കുകയും ചെയ്തു. ഒരിക്കലും ആ ചുരിദാർ മറക്കിലെന്നാണ് രാഹുൽ പറഞ്ഞത്. വിവാഹം അടുത്തപ്പോൾ ഏറ്റവും കൂടുതൽ ലഭിച്ച ഒരു ഉപദേശം... പ്രേമിച്ച് നടക്കുന്നത് പോലെയല്ല വിവാഹജീവിതം എന്നാണെന്നും ബാക്കി കല്യാണം കഴിഞ്ഞ് കാണാമെന്ന രീതിയിലാണ് താൻ മുന്നോട്ട് പോകുന്നതെന്നും പറഞ്ഞാണ് ശ്രീവിദ്യ വീഡിയോ ആരംഭിച്ചത്.

ഭർത്താവ് എന്ന രീതിയിൽ ​രാഹുലിൽ നിന്നും താൻ പ്രതീക്ഷിക്കുന്നത് സുഖം, സന്തോഷം, സമാധാനം എന്നിവയാണെന്നും എങ്കിൽ മാത്രമെ ജോലിക്കിടയിൽ പ്രഷറില്ലാതെ പോകാൻ പറ്റൂവെന്നും പറഞ്ഞപ്പോൾ സമാധാനവും നല്ലൊരു സുഹൃത്തിനെയുമാണ് താൻ ശ്രീവിദ്യയിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ മറുപടി.

എത്ര കുഞ്ഞുങ്ങൾ വേണമെന്നതിനോട് ദൈവം തരുന്നതിനെ സ്വീകരിക്കുമെന്നും രണ്ട് മക്കളെങ്കിലും വേണമെന്ന് ആ​ഗ്രഹമുണ്ടെന്നുമായിരുന്നു രാ​ഹുലിന്റെ മറുപടി. സഹോദരങ്ങൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചിട്ടുള്ളയാളാണ് താനെന്നും രാഹുൽ പറഞ്ഞു. ആൺകുഞ്ഞാണെങ്കിൽ അന്തരീഷ്, പെൺകുഞ്ഞാണെങ്കിൽ ലവ് എന്ന് വിളിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ദൈവം തരുന്നതിനെ സ്വീകരിക്കും എന്ന നിലപാട് തന്നെയാണ് ശ്രീവിദ്യയ്ക്കും. പക്ഷെ ഒരു കുട്ടിയാകുമ്പോൾ തന്നെ നമുക്ക് മതിയാകുമെന്നാണ് കൂട്ടുകാർ പറഞ്ഞതെന്നും ശ്രീവിദ്യ പറയുന്നു. അകലെ ഒരു താരകം, മായാമഞ്ചലിൽ, നീ കാറ്റ് നാൻ മരം എന്നീ പാട്ടുകളാണ് രാഹുലിന്റെ പേര് കേൾക്കുമ്പോൾ ഓർമ വരികയെന്ന് ശ്രീവിദ്യ പറഞ്ഞപ്പോൾ ആരാധികെയെന്ന പാട്ടാണ് ശ്രീവിദ്യയെ ഓർക്കുമ്പോൾ മനസിൽ തോന്നുക എന്നായിരുന്നു രാഹുലിന്റെ മറുപടി.

കാരണം ഇരുവരും ആദ്യമായി ഒരുമിച്ച് പോയി കണ്ട സിനിമയാണ് അമ്പിളി. കാസർ​ഗോഡാണോ തിരുവനന്തപുരത്താണോ സെറ്റിലാകാൻ ആ​ഗ്രഹമെന്ന ചോദ്യത്തോട് രണ്ട് പേർക്കും ഒറ്റ ഉത്തരമായിരുന്നു.

Sreevidya Mullachery

അത് കൊച്ചി എന്നതാണ്. കൃത്യമായ കാരണവും ഇരുവർക്കുമുണ്ട്. എറണാകുളത്ത് സെറ്റിലാകാനാണ് ആ​ഗ്രഹം. കൊച്ചി ഭയങ്കര ഹോപ്പാണ് തരുന്നത്. അതുകൊണ്ടാണ് വിവാഹം എറണാകുളത്ത് വെച്ചതെന്നും ഇരുവരും പറഞ്ഞു. പിന്നീട് ഹണിമൂൺ പ്ലാനുകളെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. അതിനെ കുറിച്ച് കൃത്യമായി പ്ലാനിങ്ങില്ലെന്നും മിക്കവാറും യുക്കെയായിരിക്കുമെന്നും ഇരുവരും പറയുന്നു.

വിവാഹശേഷം വഴക്കുണ്ടാകാനുള്ള പ്രധാന കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ രാഹുലിന്റെ അമിതമായ വൃത്തി എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി. രാഹുലിന് !ഒസിഡിയുണ്ടെന്നും അത്ര അടക്കും ചിട്ടയും തനിക്കില്ലെന്നും അതിന്റെ പേരിൽ വഴക്കുണ്ടായേക്കുമെന്നും ശ്രീവിദ്യ പറയുന്നു.

ശ്രീവിദ്യയുടെ വാശി കാരണം പലപ്പോഴും വഴക്കുകൾ ഉണ്ടായേക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി. വിവാഹം കഴിഞ്ഞയുടൻ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഫോണിൽ രാഹുലിന്റെ പേര് ഹബ്ബിയെന്ന് സേവ് ചെയ്യുമെന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി.

ഹബ്ബി, ഓൻ, ഹസ്ബെന്റ് എന്നതിൽ ഏതെങ്കിലുമൊക്കെയായി രാഹുലിന്റെ പേര് മാറ്റും. വർഷങ്ങളായുള്ള ആ​ഗ്രഹമാണെന്ന് ശ്രീവിദ്യ പറഞ്ഞു. എന്നാൽ രാഹുലിന്റെ മറുപടി വളരെ രസകരമായിരുന്നു. ചിന്നു (ശ്രീവിദ്യ) അമ്മയെ വിളിക്കുമ്പോൾ അരികിൽ ഇരുന്ന് ഉച്ചത്തിൽ സംസാരിക്കണം. കാരണം ഇതുവരെ അമ്മ വിളിക്കുമ്പോൾ ഞാൻ മിണ്ടാതിരിക്കണം അല്ലെങ്കിൽ ഒളിച്ചിരിക്കണം. ഒരുമിച്ചുണ്ടെന്ന് അമ്മ അറിയരുതെന്ന നിർബന്ധം ശ്രീവിദ്യയ്ക്കുണ്ട്.

വിവാഹം നിശ്ചയിച്ചശേഷം ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട് അത്രമാത്രം. പിന്നെ ഞങ്ങളുടെ ജീവിതം വിവാഹത്തിനുശേഷം കലി സിനിമ പോലെയാകാൻ നല്ല സാധ്യതയുണ്ടെന്നുമായിരുന്നു രാഹുലിന്റെ മറുപടി. വിവാഹത്തിന്റെ ഓരോ മൊമന്റിലൂടെയും കടന്ന് പോയി ലൈവായി എഞ്ചോയ് ചെയ്യണമെന്നുള്ള ആ​ഗ്രഹ‌വും ഇരുവരും പങ്കിട്ടു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X