അന്ന് കേറി കിടക്കാൻ സ്ഥലമുണ്ടായിരുന്നില്ല, മുപ്പത്തൊന്നിൽ നേടിയെടുത്തു; ഫ്ലാറ്റ് വാങ്ങി ശ്രീവിദ്യയും രാഹുലും!

ഒന്നുമില്ലായ്മയിൽ നിന്നും സ്വപ്രയത്നത്തിലൂടെ കയറി വന്ന് കരിയറും ജീവിതവും പടുത്തുയർത്തിയ താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. 2024ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. സിനിമാ സംവിധായകനായ രാ​ഹുൽ തിരുവനന്തപുരം സ്വദേശിയാണ്. ശ്രീവിദ്യ കാസർ​ഗോഡ് സ്വദേശിനിയും. എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

വീട്ടിലെത്തിയത് ഇന്നലെ, ചലനമറ്റ നിലയില്‍ മുറിയില്‍; ഇങ്ങനെ ചെയ്യരുതായിരുന്നു...; വിങ്ങിപ്പൊട്ടി സീമയും!
വീട്ടിലെത്തിയത് ഇന്നലെ, ചലനമറ്റ നിലയില്‍ മുറിയില്‍; ഇങ്ങനെ ചെയ്യരുതായിരുന്നു...; വിങ്ങിപ്പൊട്ടി സീമയും!

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക്ക് ഷോയുടെ ഭാ​ഗമായശേഷമാണ് ശ്രീവിദ്യ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ഇരുവരും. താരദമ്പതികൾ സ്വന്തം അധ്വാനത്തിലൂടെ കൊച്ചിയുടെ ഹൃദയ ഭാ​ഗത്ത് ഒരു ഫ്ലാറ്റ് വാങ്ങിയിരിക്കുന്നു.

Sreevidya Mullachery

കഴിഞ്ഞ ദിവസമായിരുന്നു പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചൽ ചടങ്ങ്. കാസർ​ഗോഡ് നിന്ന് ശ്രീവിദ്യയുടെ ബന്ധുക്കളും തിരുവനന്തപുരത്ത് നിന്ന് രാഹുലിന്റെ ബന്ധുക്കളും ഇരുവരുടേയും സുഹൃത്തുക്കളും എല്ലാം എത്തിയിരുന്നു. ഞങ്ങൾ പ്രതീക്ഷിക്കാത്ത അച്ചീവ്മെന്റാണ് ശ്രീവിദ്യ ഇപ്പോൾ നേടി എടുത്തിരിക്കുന്നത് അതിൽ അതിയായ സന്തോഷമുണ്ടെന്നാണ് ബന്ധുക്കൾ പറഞ്ഞത്. കഥ എന്നാണ് ഫ്ലാറ്റിന് നൽകിയിരിക്കുന്ന പേര്.

അതിന് പിന്നിലും ഒരു കഥയുണ്ട്. ജന്മനാട്ടിൽ ഫ്ലാറ്റ് വാങ്ങാതെ കൊച്ചിയിൽ വീട് വാങ്ങിയതിന് പിന്നിലെ കഥയും ഇരുവരും പങ്കുവെച്ചു. 2018ൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വരുമ്പോൾ എനിക്ക് ഇവിടെ കേറി കിടക്കാൻ ഒരു സ്ഥലമുണ്ടായിരുന്നില്ല. സുഹ‍ൃത്തുക്കൾക്കൊപ്പം നിന്നാണ് ആദ്യത്തെ സിനിമയായ ജീംബൂബ ഞാൻ ചെയ്തത്.

ഗണപതിയുടെ കസിൻ, ബന്ധുക്കൾ പ്രമുഖർ; കുട്ടിക്കാലത്തെ ഒറ്റപ്പെടൽ കാരണം മാറിനിന്നു; വിങ്ങലായി ഹരിമുരളി
ഗണപതിയുടെ കസിൻ, ബന്ധുക്കൾ പ്രമുഖർ; കുട്ടിക്കാലത്തെ ഒറ്റപ്പെടൽ കാരണം മാറിനിന്നു; വിങ്ങലായി ഹരിമുരളി

അത് കഴിഞ്ഞ് 2019ൽ കൂട്ടിന് ഒരു പെണ്ണില്ലല്ലോയെന്ന് ആലോചിച്ച് ഇരിക്കുമ്പോൾ കൊച്ചി തന്നെയാണ് എനിക്ക് ശ്രീവിദ്യ മുല്ലശ്ശേരിയെ തന്നത്. അതും വളരെ യാദൃശ്ചികമായിരുന്നു. 2019ൽ തുടങ്ങിയ ഞങ്ങളുടെ റിലേഷൻഷിപ്പ് ഏകദേശം എട്ട് വർഷം കഴിഞ്ഞപ്പോൾ കല്യാണത്തിലേക്ക് എത്തി. കല്യണശേഷം ആദ്യം ഞങ്ങൾ‌ താമസിക്കുന്ന ഫ്ലാറ്റിൽ‌ വന്നപ്പോൾ‌ ചോദിച്ചത് ഒരു വീട് നമ്മൾ ഉണ്ടാക്കുമായിരിക്കുമോ എന്നാണ്.

അന്ന് ഞാൻ ശ്രീവിദ്യയോട് പറഞ്ഞു... എടാ നിനക്ക് കാസർ​ഗോഡ് വീടുണ്ട്. എനിക്ക് തിരുവനന്തപുരത്ത് വീടുണ്ട്. നമുക്ക് വീട് ആയല്ലോ പിന്നെ എന്തിനാണ് വീണ്ടും ഒരു വീടെന്ന്. അപ്പോൾ ചിന്നു എന്നോട് ചോദിച്ചു... നമ്മൾ രണ്ടുപേരെയും ഒരുമിപ്പിച്ചത് കൊച്ചിയാണ്. കൊച്ചിയിൽ നമുക്കൊരു വീട് വേണ്ടേയെന്ന്. സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല ഇതൊന്നും.

Sreevidya Mullachery

എന്റെ മുപ്പത്തിയൊന്നാമത്തെ വയസിൽ ഞാൻ സ്വന്തമായി ഒരു വീട് പണിയുമെന്ന കാര്യം. ഇന്ന് ഞങ്ങൾ നിൽക്കുന്നത് ഞങ്ങളുടെ സ്വന്തം വീടായ കഥയിലാണ്. കഥകൾ പറഞ്ഞ് ഞങ്ങൾ‌ ചേർന്ന് ഉണ്ടാക്കിയ വീടായതുകൊണ്ടാണ് വീടിനും കഥ എന്ന് പേരിട്ടത് എന്നാണ് രാഹുൽ പറഞ്ഞത്. കഥയെക്കാൾ ഉചിതമായ മറ്റൊരു പേര് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ശ്രീവിദ്യയും പറഞ്ഞു.

പുതിയ സിനിമയുടെ പണിപ്പുരയിലാണ് രാഹുൽ. അതിനിടയിലും ചെറിയ കഥകൾ പറഞ്ഞ് പങ്കുവവെക്കുന്ന രാഹുലിന്റെ റീലിന് ആരാധകർ ഏറെയാണ്. യുട്യൂബ് ചാനലുമായും ഇരുവരും സജീവമാണ്. ഇരുവരുടേയും സുഹൃത്തുക്കളും ആരാധകരുമെല്ലാം പുതിയ നേ‌ട്ടത്തിൽ‌ ആശംസകൾ അറിയിച്ച് എത്തി. ഒരുപാട് സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

മഷൂറയ്ക്ക് ആഢംബര കാർ; സുഹാനയും സമ്മാനങ്ങൾ‌‍ അർഹിക്കുന്നെന്ന് കമന്റ്; കഠിനാധ്വാനത്തിന്റെ ഫലമെന്ന് മറുപടി!
മഷൂറയ്ക്ക് ആഢംബര കാർ; സുഹാനയും സമ്മാനങ്ങൾ‌‍ അർഹിക്കുന്നെന്ന് കമന്റ്; കഠിനാധ്വാനത്തിന്റെ ഫലമെന്ന് മറുപടി!

ആഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കട്ടെ. എപ്പോഴും പ്രാർത്ഥനയിൽ കൂടെ ഉണ്ടാകും എന്നിങ്ങനെയെല്ലാം ആരാധകർ കുറിച്ചിട്ടുണ്ട്. ക്യാംപസ് ഡയറി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീവിദ്യ പിന്നീട് മമ്മൂട്ടി, അനു സിത്താര എന്നിവർക്കൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ്, ബിബിൻ ജോർജ്, പ്രയാഗ എന്നിവരോടൊപ്പം ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമെ ബോധിപ്പിക്കാവൂ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: young actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X