'താലിമാല ഇടുമ്പോൾ മെഡലൊക്കെ കിട്ടിയ സന്തോഷമാണ്... നന്ദുവിന് ഇപ്പോൾ എവിടെ പോയാലും എന്നെ കൊണ്ടുപോകണം'
അടുത്തിടെ നടന്ന താര വിവാഹങ്ങളിൽ ഏറ്റവും വൈറലായതും ചർച്ചയായതുമായ ഒരു കല്യാണമായിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടേത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയായതിനാൽ എൻഗേജ്മെന്റ് കാസർഗോഡ് വെച്ചായിരുന്നു. വിവാഹം എല്ലാവർക്കും എത്തിച്ചേരാനുള്ള സൗകര്യത്തിനായി എറണാകുളത്താണ് നടത്തിയത്. കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാതെ ജോലി തിരക്കിനിടയിൽ ശ്രീവിദ്യയും രാഹുലും ചേർന്നാണ് ഹൽദി, സംഗീത്, വിവാഹം, റിസപ്ഷൻ അടക്കമുള്ളവയ്ക്കുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത്.
ഒരാഴ്ച നീണ്ടുനിന്ന ഉത്സവം എന്നാണ് ഇരുവരും തങ്ങളുടെ വിവാഹത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ അതിനിടയിൽ ഓൺലൈൻ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും സോഷ്യൽമീഡിയയിൽ നിന്നും പ്രതികൂല കാലാവസ്ഥ കാരണവും ഇരുവർക്കും നിരവധി ദുരനുഭവങ്ങളുമുണ്ടായി.

ആശിച്ച് മോഹിച്ച് നടത്തിയ വിവാഹം പലരും ചേർന്ന് നശിപ്പിച്ചുവെന്നാണ് ശ്രീവിദ്യയും രാഹുലും സൈബർ അറ്റാക്കിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. വിവാഹ ദിവസത്തെ ശ്രീവിദ്യയുടെ സാരിയ്ക്കും മേക്കപ്പിനുമെല്ലാം വലിയ വിമർശനം നേരിട്ടിരുന്നു. എന്നാൽ തന്റെ ഭാര്യ തന്റെ കണ്ണിൽ ഏറ്റവും സുന്ദരിയായിരുന്നത് സോഷ്യൽമീഡിയ പറഞ്ഞ ഇതേ ബോർ മേക്കപ്പിലും സാരിയിലും തന്നെയായിരുന്നുവെന്നാണ് രാഹുൽ പറയുന്നത്.
ഇനി ഒരിക്കൽ കൂടി ആ വിവാഹ ദിവസത്തിലേക്ക് മടങ്ങി പോകാൻ ദൈവം അവസരം തന്നാലും താൻ അതേ സാരിയും മേക്കപ്പും ലിപ്സ്റ്റിക്കും എല്ലാം തന്നെയാകും അണിയുകയെന്നും വിവാഹ ദിവസത്തെ ലുക്കിൽ താൻ സാറ്റിസ്ഫൈഡായിരുന്നുവെന്നും ശ്രീവിദ്യയും പറഞ്ഞു. ഇപ്പോഴിതാ താലിമാല കഴുത്തിൽ കയറിയ ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് ശ്രീവിദ്യ ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. താലിമാല ഇടുമ്പോൾ മെഡലൊക്കെ കിട്ടിയ സന്തോഷമാണ് തോന്നുന്നതെന്നും ശ്രീവിദ്യ പറയുന്നു.
നന്ദുവിന് ഇപ്പോൾ എവിടെ പോയാലും തന്നെ കൂടി കൊണ്ടുപോകണമെന്ന അവസ്ഥയാണെന്നും ശ്രീവിദ്യ പറയുന്നു. നന്ദുവിന് ഇപ്പോൾ എവിടെ പോയാലും തന്നെ കൂടി കൊണ്ടുപോകണം. ബൈ വൺ ഗെറ്റ് വൺ ഫ്രീ പോലെയാണ്. തിരുവനന്തപുരത്തായതുകൊണ്ട് സ്ഥലം പരിചയമില്ലല്ലോ. അതുകൊണ്ട് ബ്യൂട്ടി പാർലറിൽ പോയാലും എന്നെ അവിടെയാക്കി പോകാൻ നന്ദുവിന് കഴിയില്ല. അവിടെ കാത്ത് നിൽക്കും. പിന്നെ താലിമാല ഷൂട്ടിന് വേണ്ടി മുമ്പ് ധരിച്ചിട്ടുണ്ട്.
അല്ലാതെ ഇപ്പോൾ ഇടുമ്പോൾ എന്തോ അച്ചീവ് ചെയ്തുവെന്ന പ്രതീതിയുണ്ട്. മെഡലൊക്കെ കിട്ടിയ സന്തോഷമാണ്. അതുപോലെ എത്തിനിക്ക് വെയറൊക്കെയിട്ട് സിന്ദൂരം തൊടുമ്പോളും ഫീലുണ്ട്. ഫസ്റ്റ്നൈറ്റൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് മണി വരെ ഫ്രണ്ട്സ് ഒപ്പമുണ്ടായിരുന്നു. ഞങ്ങൾ തന്നെ പിടിച്ച് ഇരുത്തിയതാണ്.

പിന്നെ രണ്ടുപേരും പോയി കിടന്ന് ഉറങ്ങി. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ കരയില്ലെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എനിക്ക് വീട്ടുകാരെ ഭയങ്കര അറ്റാച്ച്മെന്റാണ്. പക്ഷെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ ഭയങ്കര കരച്ചിലായിരുന്നു. നന്ദു തന്നെ നോക്കി നിന്നു. അച്ഛനും ഭയങ്കരമായി കരഞ്ഞു. അച്ഛൻ കരയുന്നത് വേറൊരു ഫീലാണ്.
അച്ഛൻ കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ പോകാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ലെന്ന് ശ്രീവിദ്യ പറഞ്ഞു. പിന്നീട് രാഹുലാണ് സംസാരിച്ചത്. ശ്രീവിദ്യയുടെ അച്ഛൻ കരഞ്ഞപ്പോൾ ഞാനാണ് ആശ്വസിപ്പിച്ചത്. ഞാൻ നോക്കിക്കോളം എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചപ്പോൾ അച്ഛൻ ഓക്കെയായി എന്നാണ് രാഹുൽ പറഞ്ഞത്. ഒരിക്കൽ കൂടി താലികെട്ടിയ മൊമന്റിലേക്ക് തിരികെ പോകാൻ താൻ ആഗ്രഹിക്കുന്നതായും രാഹുൽ കൂട്ടിച്ചേർത്തു.
ശ്രീവിദ്യ അടുത്ത് വന്ന് ഇരുന്ന് താലികെട്ടിയ ശേഷമാണ് എനിക്ക് സമാധാനമായത്. അതുകൊണ്ട് കൂടിയാണ് താലികെട്ടിനുശേഷം അവൾക്ക് ഞാൻ ഉമ്മ കൊടുത്തതെന്നും രാഹുൽ പറഞ്ഞു.


Click it and Unblock the Notifications