'ഞങ്ങൾ പത്ത് വർഷം കഴിഞ്ഞ് വീണ്ടും കെട്ടും, സബ്യസാചി സ്റ്റൈലൊക്കെ പിടിച്ചപ്പോൾ ആളുകൾ അതിനെ കൊച്ചാക്കി'

സെലിബ്രിറ്റി വിവാഹങ്ങൾ ഇത്രത്തോളം അടുത്ത് കാണാനുള്ള അവസരങ്ങൾ പ്രേക്ഷകർക്ക് ലഭിച്ച് തുടങ്ങിയത് ഇവയെല്ലാം ഓൺലൈൻ മീഡിയക്കാർ കൂടുതലായും കവർ ചെയ്ത് തുടങ്ങിയതോടെയാണ്. മുമ്പൊക്കെ പത്രത്തിൽ വരുന്ന ചെറിയ കോളം വാർത്തയിലൂടെയാണ് താരങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന വിവരം ആരാധകർ അറിഞ്ഞിരുന്നത്. സോഷ്യൽമീഡിയ വളർന്നതോടെ സെലിബ്രിറ്റികളുടെ സ്വകാര്യ വിശേഷങ്ങളും ജനങ്ങളിലേക്ക് എത്തി തുടങ്ങി. പലപ്പോഴും ഇത് താരങ്ങളെ പ്രതികൂലമായും ബാധിക്കാറുണ്ട്.

അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സിനിമാ-ടെലിവിഷൻ താരം ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹം. എറണാകുളത്ത് നടന്ന ചടങ്ങുകൾ പകർത്താൻ എത്തിയ ഓൺലൈൻ മീഡിയക്കാരും ശ്രീവി​​ദ്യയുടെ ഇവന്റ് മാനേജ്മെന്റ് ടീമിലെ ബൗൺസേഴ്സും തമ്മിൽ നടന്ന കയ്യാങ്കളി വിവാദമായിരുന്നു. ഇതിൽ പിന്നീട് തന്റെ ഭാ​ഗം വിശദീകരിച്ച് നടി എത്തുകയും ചെയ്തിരുന്നു.

Sreevidya Mullachery

വിവാഹ ദിവസമുണ്ടായ കോലാഹലങ്ങളും വിവാദങ്ങളും മൂലം ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം വേദന നിറഞ്ഞതായി എന്നാണ് ശ്രീവിദ്യ പിന്നീട് പ്രതികരിച്ചപ്പോൾ പറഞ്ഞത്. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ശ്രീവിദ്യയും യുവ സംവിധായകൻ രാഹുൽ രാ​മചന്ദ്രനും വിവാ​ഹിതരായത്.

ശ്രീവിദ്യയുടെ കഴുത്തിൽ താലി ചാർത്തുന്നത് വരെ തനിക്കൊരു ടെൻഷനുണ്ടായിരുന്നുവെന്നും പൊതുവെ ദൈവം എല്ലാം കയ്യെത്തും ദൂരത്ത് വരെ എത്തിച്ചശേഷം എത്തിപിടിക്കാൻ കഴിയാത്ത അവസ്ഥയിൽ നിർത്താറാണ് ചെയ്യാറുള്ളതെന്നുമാണ് വിവാ​ഹശേഷം രാഹുൽ പറഞ്ഞത്.

അതുകൊണ്ട് തന്നെയാണ് താലി കെട്ടിയതിനുശേഷം ശ്രീവിദ്യയെ ചുംബിച്ചതെന്നും രാഹുൽ വെളിപ്പെടുത്തിയിരുന്നു. താലികെട്ടുന്ന ആ നിമിഷത്തിലേക്ക് വീണ്ടും ടൈം ട്രാവൽ ചെയ്ത് പോകാൻ കൊതിയുണ്ടെന്നും രാഹുൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ പത്ത് വർഷം കഴിഞ്ഞ് വീണ്ടും കെട്ടുമെന്ന് പറയുകയാണ് ഇരുവരും. ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. തങ്ങളുടെ വെഡ്ഡിങ് ഡെ ലുക്കിനെ പരിഹസിച്ചവർക്കുള്ള മറുപടിയും ഇരുവരും നൽകി. തങ്ങൾ സബ്യസാചി സ്റ്റൈലൊക്കെ പിടിച്ചപ്പോൾ ആളുകൾ അതിനെ കൊച്ചാക്കിയെന്നാണ് വെഡ്ഡിങ് ലുക്കിനെ വിമർശിച്ച് വന്ന കമന്റുകളോട് സരസമായി പ്രതികരിച്ച് ഇരുവരും പറഞ്ഞത്.

ഞങ്ങൾ പത്ത് വർഷം കഴിഞ്ഞ് വീണ്ടും കെട്ടും. വേറെ ആളെ കണ്ടെത്തി കെട്ടുമെന്നല്ല ഉദ്ദേശിച്ചത്. ഞങ്ങൾ തമ്മിൽ തന്നെ വീണ്ടും വിവാഹിതരാകുമെന്നാണ് ഉദ്ദേശിച്ചത്. ആലോചിച്ച് പറയണം ഇല്ലെങ്കിലും പെടും. നാളത്തെ ടൈറ്റിൽ തന്നെ ഇതാകും. പാർവതി ശ്രീവിദ്യയേയും രാ​ഹുലിനേയും കൊണ്ട് വേറെ കെട്ടിപ്പിച്ചുവെന്ന് പറയുമെന്നുമാണ് ആ​ഗ്രഹം വെളിപ്പെടുത്തി ഇരുവരും പറഞ്ഞത്.

Sreevidya Mullachery

ഇരുവരുടെയും സേവ് ദ ഡേറ്റ് ഷൂട്ടും ചർച്ചയായിരുന്നു. ​​ഗ്ലാമറസ് ലുക്കിൽ ശ്രീവിദ്യ സേവ് ദി ഡേറ്റിൽ പ്രത്യക്ഷപ്പെട്ടുവെന്നതായിരുന്നു ഫോട്ടോ വിവാദമാകാനുള്ള പ്രധാന കാരണം. സേവ് ദി ഡേറ്റ് മുതൽ തുടങ്ങിയ വിമർശനവും നെ​​ഗറ്റിവിറ്റിയും ചടങ്ങുകൾ എല്ലാം അവസാനിക്കുന്നത് വരെ നീണ്ടുനിന്നുവെന്നും അതിനാലാണ് കൂടുതൽ വിഷമം തോന്നിയതെന്നും ഇരുവരും പറഞ്ഞിരുന്നു.

വിവാഹശേഷം ശ്രീവിദ്യയുടെ ഫോണിൽ വരുന്ന കോളുകൾ അറ്റന്റ് ചെയ്ത് ശ്രീവിദ്യയുടെ ഭർത്താവാണ് താനെന്ന് പറയുന്ന രാഹുലിന്റെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 99 ശതമാനം കാമുകന്മാരും ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ ഒന്നാണ് ഇത് എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്... ഞാൻ എന്തായാലും ആ ആഗ്രഹം ദേ ഇന്നലെ സാധിച്ചു. നിങ്ങളുടേതും നടക്കും. പ്രണയിച്ച് നടക്കുന്ന എല്ലാ കാമുകന്മാര്‍ക്കും ഇത് സമര്‍പ്പിക്കുന്നു.

പിന്നെ ഇത് ക്ലിഷേ ആണെന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ... പ്രേമം എന്നും ക്ലിഷേ തന്നെയാണ് സുഹൃത്തെ എന്നാണ് രാഹുൽ രസകരമായ വീഡിയോ പങ്കിട്ട് കുറിച്ചത്. സുരേഷ്​​ ​ഗോപി ചിത്രമാണ് രാഹുൽ രാമചന്ദ്രൻ ഇനി സംവിധാനം ചെയ്യാൻ പോകുന്നത്.

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X