ആ സംഭവത്തിനുശേഷം ഞാനാണ് അവന്റെ ഭാ​ഗ്യം എന്നാണ് അവന്റെ വിശ്വാസം, പിന്നീട് പരീക്ഷണത്തിന് പോയിട്ടില്ല; ശ്രീവിദ്യ

ലോട്ടറിയിൽ ഭാ​ഗ്യ പരീക്ഷണം നടത്തുന്നവർ ഒരുപാട് പേരുണ്ട്. ചെറുതും വലുതുമായ സമ്മാനങ്ങൾ ഭാ​ഗ്യകുറിയിൽ നിന്ന് ലഭിച്ചവരുണ്ടാകും. സ്വപ്നം കൊണ്ട് തുലാഭാരം തൂക്കുന്ന മലയാളിയുടെ മനസിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു പദ്ധതിയുണ്ടോയെന്നത് സംശയമാണ്. ലോട്ടറി മാത്രമല്ല ​ഗ്ലാംബ്ലിങ്ങിൽ അടക്കം ഭാ​ഗ്യം പരീക്ഷിക്കുന്നവരുമുണ്ട്. വിദേശത്ത് പോയാൽ കാസിനോകൾ സന്ദർശിക്കാൻ അവസരം കിട്ടിയാൽ അവിടെയും ഭാ​ഗ്യം പരീക്ഷിക്കാൻ മലയാളികൾ ശ്രമിക്കാറുണ്ട്.

സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികളിൽ പലരും ലോട്ടറി എടുക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മിനിസ്ക്രീൻ താരങ്ങളായ നോബി മാർക്കോസ്, കുട്ടി അഖിൽ, ശ്രീവിദ്യ മുല്ലച്ചേരി, നടി ശ്വേത മേനോൻ എന്നിവരും ലോട്ടറിയിലും കാസിനോയിലും ഭാ​ഗ്യം പരീക്ഷിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ ഇത്തരം ഭാ​ഗ്യ പരീക്ഷണവുമായി ബന്ധപ്പെട്ട ചില കഥകളും താരങ്ങൾക്ക് പറയാനുണ്ട്.

Sreevidya Mullachery rahul

അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാഴ്സ് ഷോയിൽ വെച്ച് ജീവിതത്തിൽ ലോട്ടറിയിൽ ഭാ​ഗ്യം പരീക്ഷിച്ചപ്പോഴുള്ള അനുഭവം താരങ്ങൾ പങ്കുവെച്ചു. ദിവസവും നിരവധി ലോട്ടറി എടുക്കുന്ന കൂട്ടത്തിലാണ് താനെന്ന് നോബി പറയുന്നു. ദിവസവും പത്ത് ലോട്ടറി വെച്ച് ഞാൻ എടുക്കാറുണ്ട്. മൂന്ന് ദിവസം മുമ്പ് എനിക്ക് അയ്യായിരം രൂപയടിച്ചു.

കഴിഞ്ഞ ദിവസം അഞ്ഞൂറ് രൂപ അടിച്ചു. മാസങ്ങൾക്ക് മുമ്പ് അയ്യായിരം വെച്ച് പതിനയ്യായിരം രൂപ അടിച്ചു. ആ കിട്ടിയ പൈസയ്ക്കെല്ലാം ഞാൻ ലോട്ടറി എടുക്കുകയാണ് ചെയ്യാറുള്ളതും നോബി പറഞ്ഞു. ഞാൻ ലോട്ടറി എടുക്കാറില്ല. കാരണം ഞാൻ എടുത്താൻ എനിക്ക് അടിക്കാറില്ല. പക്ഷെ ആരുടെ എങ്കിലും ഒപ്പം പോയി അവർക്ക് വേണ്ടി ടിക്കറ്റ് സെലക്ട് ചെയ്ത് കൊടുത്താൽ അത് അടിക്കാറുണ്ടെന്നാണ് കുട്ടി അഖിൽ‌ പറഞ്ഞത്.

ശേഷം ശ്രീവിദ്യയാണ് അനുഭവം പങ്കുവെച്ചത്. തന്റെ കൈ കൊണ്ട് ലോട്ടറി എടുത്താൽ അടിക്കുമെന്ന വിശ്വാസം അച്ഛനുണ്ടെന്ന് ശ്രീവിദ്യ പറയുന്നു. എന്റെ വീട്ടിൽ എന്തെങ്കിലും നല്ല കാര്യം ചെയ്യുകയാണെങ്കിലോ ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കുകയാണെങ്കിലോ അത് എന്റെ കൈ കൊണ്ടാണ് ചെയ്യിപ്പിക്കാറ്. ലോട്ടറി എന്റെ കൈ കൊണ്ട് എടുത്ത് കഴിഞ്ഞാൽ അത് അടിക്കുമെന്നാണ് അച്ഛന്റെ വിശ്വാസം.

ചിലപ്പോൾ അഞ്ഞൂറ് രൂപയൊക്കെ പോലെ ചെറിയ തുകയാകും അടിക്കുക. എപ്പോഴും ലോട്ടറി അടിക്കാറുണ്ട്. ഓണം ബംബറൊക്കെ എന്നെ കൊണ്ടാണ് എടുപ്പിക്കാറുള്ളത്. ചെറിയ തുകയെങ്കിലും അടിക്കും. ലോട്ടറി എടുത്ത പൈസ എങ്കിലും മുതലാകും. കല്യാണം കഴിക്കുന്ന സമയത്ത് ഇങ്ങനൊരു വിശ്വാസം എന്റെ വീട്ടിൽ എല്ലാവർക്കും ഉണ്ടെന്ന് ഞാൻ നന്ദുവിനോട് പറഞ്ഞു.

Sreevidya Mullachery

അങ്ങനെ ഹണിമൂണിനായി മലേഷ്യയിൽ പോയപ്പോൾ ഞങ്ങൾ കസിനോയിൽ കയറി. ഞങ്ങൾ ആദ്യമായാണ് കസിനോയിൽ പോകുന്നത്. അവിടെ ചെന്നിട്ട് ഞങ്ങൾക്കൊന്നും മനസിലായില്ല. മനസിലായ ഒരേയൊരു കാര്യം കറക്കി കുത്തുന്നത് മാത്രമായിരുന്നു. അത് ഞങ്ങൾ ചെയ്ത് നോക്കി. 2000 രൂപയ്ക്ക് കളിച്ചെങ്കിലും ഒന്നും അടിച്ചില്ല. അവസാനം മടുത്ത ഞാൻ ദേഷ്യം വന്ന് അവശേഷിച്ച ഒരു കോയിൻ അവിടെ കണ്ട പട്ടിയുടെ ചിഹ്നത്തിന് മുകളിൽ വെച്ചു.

അത് മൂന്നിരട്ടി തിരിച്ച് കിട്ടി. അവിടെ കൂടി നിന്ന എല്ലാവരും വന്ന് ക്ലാപ്പ് ചെയ്തു. ഇതാണ് നിങ്ങളുടെ ലക്കി ചാം എന്നൊക്കെ നന്ദുവിനോടും എല്ലാവരും എന്നെ കുറിച്ച് വന്ന് പറഞ്ഞു. ഞാനും അത്ഭുതപ്പെട്ടുപോയി. ആ സംഭവത്തിനുശേഷം നന്ദു വിശ്വസിക്കുന്നത് അവന്റെ ഭാ​ഗ്യം ഞാനാണെന്നാണ്. പിന്നെ ഞാൻ അങ്ങനൊരു ഭാ​ഗ്യ പരീക്ഷണത്തിന് പോയിട്ടില്ല.

ലോട്ടറിയും എടുത്തിട്ടില്ലെന്നും ശ്രീവിദ്യ പറഞ്ഞു. നടി ശ്വേത മേനോനും കുട്ടി അഖിലിന്റേതിന് സമാനമായ അനുഭവമാണ് പറയാനുള്ളത്. എന്റെ സ്വന്തം കാശ് വെച്ച് കാസിനോയിൽ കളിച്ചിട്ട് എനിക്കും കാശ് നഷ്ടപ്പെട്ടതല്ലാതെ കിട്ടിയിട്ടില്ല. എനിക്കൊപ്പം ഉണ്ടായിരുന്നവരെ ഞാൻ സഹായിച്ചപ്പോൾ അവർക്ക് കാശ് കിട്ടി എന്നും ശ്വേത പറയുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X