twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിഗരറ്റ് വലിക്കും, ക്യൂ നിന്ന് മദ്യം വാങ്ങും... കുടിക്കും, അമ്മിണി അയ്യപ്പനായതിനെ കുറിച്ച് ശ്രീവിദ്യ

    |

    മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാന ചെയ്ത ചിത്രമാണ് നൈറ്റ് ഡ്രൈവ്. മാര്‍ച്ച് 11 ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മാസ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖിന്റെ ത്രില്ലര്‍ ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യൂ, സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

    എന്നോട് ഇത്രയും ഭക്തി ഭാര്യയ്ക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല, മൃദുലയെ ട്രോളി യുവ, നടിയുടെ മറുപടി...എന്നോട് ഇത്രയും ഭക്തി ഭാര്യയ്ക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല, മൃദുലയെ ട്രോളി യുവ, നടിയുടെ മറുപടി...

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ശ്രീവിദ്യ മല്ലച്ചേരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റോഷന്‍ മാത്യൂസിന്റെ കഥാപാത്രമായ ജോര്‍ജിന്റെ സുഹൃത്ത് അമ്മിണി അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. ഇതുവരെ കണ്ട ശ്രീവിദ്യയെ ആയിരുന്നില്ല ചിത്രത്തില്‍ കണ്ടത്. മുടി മുറിച്ച് ടോം ബോയി ഗെറ്റപ്പിലായിരുന്നു താരം എത്തിയത്. ഇപ്പോഴി ശ്രീവിദ്യയില്‍ നിന്ന് അമ്മിണിപ്പിള്ളയായതിനെ കുറിച്ച് പറയുകയാണ് നടി. മുടി മുറിച്ചപ്പോള്‍ തന്നെ പകുതി ഗേളിഷ് ലുക്ക് മാറി എന്നാണ് ശ്രീവിദ്യ പറയുന്നത്. ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

    സീരിയല്‍ നിര്‍ത്തി പോകാമെന്ന് വിചാരിച്ചിട്ടുണ്ടെന്ന് നിതിന്‍; തനിക്കും തോന്നിയിട്ടുണ്ടെന്ന് റെബേക്കസീരിയല്‍ നിര്‍ത്തി പോകാമെന്ന് വിചാരിച്ചിട്ടുണ്ടെന്ന് നിതിന്‍; തനിക്കും തോന്നിയിട്ടുണ്ടെന്ന് റെബേക്ക

    ശ്രീവിദ്യയുടെ വാക്കുകള്‍ ഇങ്ങനെ

    ശ്രീവിദ്യയുടെ വാക്കുകള്‍ ഇങ്ങനെ... ''തിരക്കഥാകൃത്ത് അഭിലാഷേട്ടന്‍ മുഖേനെയാണ് ഞാന്‍ 'നൈറ്റ് ഡ്രൈവി'ല്‍ എത്തുന്നത്. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അഭിയേട്ടന്‍. നേരിട്ട് കണ്ട് പരിചയമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ 'പത്താം വളവ്' എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ കുറിച്ച് എന്നോട് മുമ്പ് സംസാരിച്ചിരുന്നു. ആ ഒരു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരിക്കല്‍ ചേട്ടന്‍ വിളിച്ച് വൈശാഖ് സാറിന്റെ ഫിലിമില്‍ ഇങ്ങനെയൊരു ക്യാരക്ടര്‍ ഉണ്ട് ചെയ്യാമോന്ന് ചോദിച്ചു. കേട്ടപ്പോള്‍ തന്നെ ഞാന്‍ ത്രില്ലിലായി. പിന്നാലെ കഥയും ക്യാരക്ടറും പറഞ്ഞ ശേഷം മുടിവെട്ടാന്‍ പറ്റുമോന്ന് ചോദിച്ചു. മുടിവെട്ടാമെന്ന് സമ്മതിച്ചെങ്കിലും ബോബ് ചെയ്യാനായിരുന്നു എന്ന് ചിന്തിച്ചില്ല. മുടി വെട്ടിക്കഴിഞ്ഞാല്‍ എങ്ങനെയാകും എല്ലാവരുടെയും റിയാക്ഷന്‍ എന്ന് ഒന്ന് ആലോചിച്ച ശേഷം സമ്മതം അറിയിക്കുക ആയിരുന്നു.

    ഒരു ടോം ബോയ്  കഥാപാത്രം

    അമ്മിണി അയ്യപ്പന്‍ ആയതിനെ കുറിച്ചും ശ്രീവീദ്യ പറയുന്നുണ്ട്. ശ്രീവീദ്യയുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രമാണ് അമ്മിണി അയ്യപ്പന്‍.
    ഒരു ടോം ബോയ് ക്യാരക്ടറാണ്. സിഗരറ്റ് വലിക്കുന്ന, മദ്യപിക്കുന്ന, ബിവറേജില്‍ ക്യൂ നിന്ന് മദ്യം വാങ്ങിക്കുന്നൊരു ക്യാരക്ടറാണ്. 'അമ്മിണി അയ്യപ്പന്' വേണ്ടി വൈശാഖേട്ടന്‍ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. നില്‍ക്കുമ്പോഴും നടക്കുമ്പോഴും എങ്ങനെ ആയിരിക്കണം എന്നൊക്കെ. ഗേളിഷ് ലുക്കൊരിക്കലും വരരുതെന്ന നിര്‍ബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുടിവെട്ടിയപ്പോള്‍ തന്നെ പകുതിയും ഞാന്‍ മാറിയിരുന്നു. മുണ്ടൊക്കെ ഉടുത്ത് കുറേ റിഹേഴ്‌സലുകള്‍ ചെയ്തു. 'അമ്മിണി അയ്യപ്പനെ' പോലെ ഞാനും വളരെ കെയര്‍ലസ് ആയിട്ടുള്ള ആളാണ്. ഒരു വിഷയവും എന്നെ ബാധിക്കാറില്ല. ആ ഒരു സാമ്യം ഞാനും ആ ക്യാരക്ടറും തമ്മിലുണ്ട്.

    സിനിമയ്ക്കായുള്ള തയ്യാറെടുപ്പ്

    സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനെ കുറിച്ചും ശ്രീവിദ്യ പറയുന്നുണ്ട്. സാധാരണ ബോബ് ചെയ്യുമ്പോള്‍ മുടിക്കൊരു അച്ചടക്കമുണ്ടാകുമല്ലോ. അതില്ലായിരുന്നു. മുടി ചുരുളനാക്കിയാണ് ഇട്ടത്. മൂക്ക് കുത്തി, കണ്ണട വച്ച് കെയര്‍ലസ് ആയി ഷര്‍ട്ടൊക്കെ ഇടുന്ന ഒരാളായിരുന്നു. മൂക്ക് കുത്തിയതിന്റെ പെയിനും കാര്യങ്ങളുമൊക്കെ ആദ്യം ഉണ്ടായി. സിഗരറ്റിന്റെ സ്‌മെല്‍ എനിക്ക് അലര്‍ജി ഉണ്ടാക്കുന്നതായിരുന്നു. അതൊക്കെ വലിയൊരു ടാസ്‌ക്ക് ആയിരുന്നു എന്ന്് ശ്രീവീദ്യ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

    റോഷനുമായുളള സൌഹൃദം

    റോഷന്റെ കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ശ്രീവിദ്യ എത്തിയത്. മികച്ച പിന്തുണയായിരുന്നു നല്‍കിയതെന്നാണ് ശ്രീവിദ്യ പറയുന്നത്. സിനിമയില്‍ 'അമ്മിണി അയ്യപ്പ'നെ 'ജോര്‍ജ്' ട്രീറ്റ് ചെയ്യുന്നത് എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു സെറ്റിലെല്ലാം തന്നോട് പെരുമാറിയത്.സെറ്റില്‍ വച്ചാണ് ഞാന്‍ ആദ്യമായി റോഷന്‍ ചേട്ടനെ കാണുന്നത്. എന്റെ കഥാപാത്രത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. കുറേ നാളുകള്‍ക്ക് ശേഷം സിനിമ ചെയ്തപ്പോഴുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു എനിക്ക്. റോഷന്‍ ചേട്ടനോടാണ് അതെല്ലാം ഞാന്‍ പറഞ്ഞത്. വളരെ റിയലിസ്റ്റിക് ആയിട്ട് അഭിനയിക്കുന്നൊരു നടനാണ് അദ്ദേഹം. നമ്മളൊക്കെ ഒരുപാട് കണ്ടുപഠിക്കേണ്ട ആളാണ്. ഒപ്പം നില്‍ക്കുന്ന ആര്‍ട്ടിസ്റ്റിന് അഭിനയിക്കാന്‍ വേണ്ടി, ഒരു സുഹൃത്തെന്ന പോലെ കാര്യങ്ങളൊക്കെ പറഞ്ഞുതരും. മികച്ച അഭിപ്രായമാണ് അമ്മിണി അയ്യപ്പന് ലഭിക്കുന്നത്.

    Read more about: sreevidya
    English summary
    Sreevidya Mullachery Opens Up About Her Look And Experience In Night Drive Movie, viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X