'സേവ് ദി ഡേറ്റിന്റെ പ്രാക്കാണ് കല്യാണത്തിന് കിട്ടിയതെന്ന് മെസേജ്, 3000 ആളുകൾ എന്റെ ചാനൽ അൺസബ്സ്ക്രൈബ് ചെയ്തു'
ഒരാഴ്ച മുമ്പായിരുന്നു നടിയും സ്റ്റാർ മാജിക്ക് ഷോ താരവുമായ ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റേയും വിവാഹം. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷമായിരുന്നു വിവാഹം. ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയും രാഹുൽ തിരുവനന്തപുരം സ്വദേശിയുമാണ്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എത്തിപ്പെടാനുള്ള സൗകര്യത്തിനായി ചടങ്ങുകളെല്ലാം കൊച്ചിയിൽ വെച്ചാണ് നടത്തിയത്. സുരേഷ് ഗോപി അടക്കമുള്ള സിനിമാ-സീരിയൽ താരങ്ങൾ പങ്കെടുത്ത ഗംഭീര ചടങ്ങിന്റെ വീഡിയോകൾ വൈറലായിരുന്നു.
മാത്രമല്ല ശ്രീവിദ്യയുടെ വിവാഹം ചെറിയ രീതിയിൽ വിവാദമാവുകയും ചെയ്തിരുന്നു. താലികെട്ട് ചടങ്ങ് പകർത്താനെത്തിയ ഓൺലൈൻ മാധ്യമപ്രവർത്തകരിൽ ഒരാളെ ശ്രീവിദ്യയുടെയും രാഹുലിന്റെയും ഇവന്റ് മാനേജ്മെന്റ് ടീം ബൗൺസർ ഉപദ്രവിച്ചുവെന്നതും ഓൺലൈൻ മാധ്യമപ്രവർത്തക വിളിച്ച് വരുത്തി അപമാനിച്ചുവെന്നതുമായിരുന്നു വിവാദത്തിന് കാരണമായത്.

പിന്നീട് താരദമ്പതികൾ തന്നെ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തി വിഷയത്തിൽ വിശദീകരണം നൽകുകയും ചെയ്തിരുന്നു. ശ്രീവിദ്യയുടെ വിവാഹം പോലെ തന്നെ ചർച്ചയായ ഒന്നായിരുന്നു സേവ് ദി ഡേറ്റ് ചിത്രങ്ങളും. ഹോട്ട് ലുക്കിലാണ് നടി സേവ് ദി ഡേറ്റ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഒരു തടകാത്തില്‍ വെള്ളത്തിന് മുകളില്‍ വാട്ടര്‍ ബെഡ് ഒരുക്കിയാണ് ഇരുവരുടേയും സേവ് ദ ഡേറ്റ് ഷൂട്ട് നടന്നത്.
ശ്രീവിദ്യയുടേയും രാഹുലിന്റേയും പ്രണയാര്‍ദ്ര നിമിഷങ്ങള്‍ മഴയുടെ പശ്ചാത്തലത്തിലാണ് ഷൂട്ട് ചെയ്തിരുന്നത്. ശ്രീവിദ്യ ഗ്രേപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണും രാഹുല്‍ ഗ്രേപ്പ് നിറത്തിലുള്ള ഷര്‍ട്ടും വൈറ്റ് പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. ഏറെ കഷ്ടപ്പെട്ടാണ് ക്യാമറ ടീം വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഓ മൈ വെഡ് ക്യാപ്ച്ചര്‍ ക്രൂ ആണ് ഫോട്ടോഷൂട്ടിന് പിന്നില്‍.
എന്നാൽ സേവ് ദി ഡേറ്റിലെ ശ്രീവിദ്യയുടെ ഹോട്ട് ലുക്ക് ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് വലിയ രീതിയിലുള്ള വിമർശനം സേവ് ദി ഡേറ്റ് ചിത്രങ്ങൾക്ക് ലഭിച്ചു. സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്തുവിട്ട ശേഷം തന്റെ യുട്യൂബ് ചാനൽ മൂവായിരത്തോളം പേർ അൺസബ്സ്ക്രൈബ് ചെയ്ത് പോയിയെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ നടി. ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീവിദ്യയും ഭർത്താവ് രാഹുലും.
ഞങ്ങളുടെ കല്യാണ ദിവസം ഒരുപാട് പ്രശ്നങ്ങളുണ്ടായല്ലോ... അന്നൊരാൾ എനിക്ക് പേഴ്സണലായി മെസേജ് ചെയ്തത് ഇങ്ങനെയായിരുന്നു. സേവ് ദി ഡേറ്റിന്റെ പ്രാക്കാണ് കല്യാണത്തിന് കിട്ടിയതെന്നാണ് ശ്രീവിദ്യ പറഞ്ഞു. യഥാർത്ഥത്തിൽ ലിറ്ററലി പ്രാക്ക് തന്നെയായിരുന്നു... സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്തുവിട്ട ശേഷം ശ്രീവിദ്യയുടെ ചാനൽ മൂവായിരത്തോളം ആളുകൾ അൺസബ്സ്ക്രൈബ് ചെയ്തു.

അവളുടെ യുട്യൂബ് സ്റ്റുഡിയോയിലിരുന്ന് ഞാൻ നേരിട്ട് കണ്ട കാര്യമാണിത്. ആളുകളുടെ മൈന്റ് സെറ്റ് ഒന്ന് ആലോചിച്ച് നോക്കൂ... ശ്രീവിദ്യ അങ്ങനൊരു ഫോട്ടോയിട്ട് കണ്ടു അതുകൊണ്ട് ഇനി ഞാൻ ശ്രീവിദ്യയെ യുട്യൂബ് ഫോളോ ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് ആളുകൾ എത്തി എന്നാണ് രാഹുൽ പറഞ്ഞു. അൺസബ്സ്ക്രൈബ് ചെയ്ത് ആളുകൾ പോയതിൽ തനിക്ക് വിഷമമൊന്നും ഉണ്ടായില്ലെന്നും ശ്രീവിദ്യ പറഞ്ഞു. എനിക്ക് വിഷമമൊന്നും ഉണ്ടായില്ല.
കാരണം ആ ഒരു ബാരിയർ എന്നെങ്കിലും പൊട്ടിക്കേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. നാളെ എനിക്കൊരു സിനിമ ചെയ്യേണ്ടി വന്നാലും ഇതേ സാധനമാണ് ചെയ്യാൻ പോകുന്നത്. അതുപോലെ ഒരുപാട് ഇഷ്ടമുള്ള ആളുകൾ വന്ന് മോളെ അങ്ങനെ ചെയ്യരുതെന്ന് പറയുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്.
കാരണം അവർ സ്നേഹം കൊണ്ട് പറയുകയാണ് അല്ലാതെ അറ്റാക്ക് ചെയ്യുകയല്ല. എനിക്കൊരു സൈബർ അറ്റാക്ക് ആദ്യമായാണ് കിട്ടുന്നത്. അതും കല്യാണത്തിന്റെ തലേദിവസം.... ശ്രീവിദ്യ വിവാഹ ദിവസം അനുഭവിച്ച വിഷമം വെളിപ്പെടുത്തി പറഞ്ഞു.


Click it and Unblock the Notifications