ഞാനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ല, ഹണിമൂണ്‍ പിരീഡിൽ ഒരുമിച്ചില്ലാത്തതില്‍ വിഷമമുണ്ട്; ശ്രീവിദ്യ

By Desk

സിനിമാ-സീരിയൽ താരം മാത്രമല്ല യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും കൂടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. കാസർ​ഗോഡിന്റെ മണ്ണിൽ നിന്നും അഭിനയത്തോടുള്ള അതിയായ സ്നേഹം കൊണ്ട് സിനിമയിൽ എത്തിയ ശ്രീവിദ്യ ഇതിനോടകം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. തുടക്കം സിനിമയിൽ നിന്നും ആയിരുന്നുവെങ്കിലും മിനിസ്ക്രീൻ ഷോകളാണ് ശ്രീവിദ്യയെ പോപ്പുലറാക്കിയത്. അതിൽ പ്രധാന പങ്ക് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് എന്ന പ്രോ​​ഗ്രാമിനായിരുന്നു.

അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്. ഹല്‍ദി, സംഗീത്, വിവാഹം, റിസപ്ഷൻ തുടങ്ങി എല്ലാം കൊണ്ടും ഒരാഴ്ചയോളം നീണ്ടുനിന്ന ആ​ഘോഷ വിവാഹമായിരുന്നു ഇരുവരുടേതും. മാത്രമല്ല ചില വിവാദങ്ങളും ഇരുവരുടെ വിവാഹത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.

Sreevidya Mullachery Rahul

വിവാഹിതയായശേഷം ശ്രീവിദ്യയുടെ വ്ലോ​ഗുകളിൽ നിരന്തരം രാ​ഹുലിന്റെ സാന്നിധ്യമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചുള്ള വീഡിയോകളൊന്നും എവിടെയും വരുന്നില്ല. അതുകൊണ്ട് തന്നെ രാഹുലിനെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾ നിരവധി നിരന്തരം ശ്രീവിദ്യയ്ക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ എല്ലാത്തിനുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീവിദ്യ. ഞാനും നന്ദുവും ഇപ്പോൾ ഒരുമിച്ച് അല്ല.

കാരണം ഇതാണ്... എന്ന തലക്കെട്ടോടെയാണ് വിശദീകരണ വീഡിയോ ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്. സാഡ് ബിജിഎമ്മും ദു:ഖിച്ചിരിക്കുന്ന മുഖവുമായാണ് ശ്രീവിദ്യ തംപ്നെയിലിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തംപ്നെയിൽ കണ്ടാൽ ഇരുവരുടെയും കുടുംബജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചുവോയെന്ന് സംശയം ആളുകൾക്ക് തോന്നിയേക്കും.

താനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ലെന്നത് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നും വീഡിയോയിൽ ശ്രീവിദ്യ പറയുന്നുണ്ട്. രാഹുലുമായി വേർപിരിഞ്ഞ് നിൽക്കാനുള്ള കാരണമായി ശ്രീവിദ്യ പറഞ്ഞത് ഇങ്ങനെയാണ്... നിങ്ങള്‍ തംപ്‌നെയിലില്‍ കണ്ടത് ശരിയാണ്... നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഞാനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ല. ഞങ്ങളുടെ ഹണിമൂണ്‍ പിരീഡാണിത്. ആ സമയത്ത് ഒരുമിച്ചില്ലാത്തതില്‍ നല്ല വിഷമമുണ്ട്.

എന്താണ് ഒരുമിച്ച് വീഡിയോ ഇടാത്തത് എന്നൊക്കെ നിങ്ങള്‍ ചോദിക്കുമ്പോള്‍ അതിന്റെ കാരണം വന്ന് പറയാന്‍ വേണ്ടിയാണ് ഈ വീഡിയോ. ഇത് 2025 ജനുവരിയിലെ എന്റെ ആദ്യത്തെ വീഡിയോയാണ്. ഇങ്ങനെയായിരുന്നില്ല വീഡിയോ ഇട്ട് തുടങ്ങാന്‍ ഞാന്‍ കരുതിയിരുന്നത്. ഒരുപാട് നാളുകളായി ഞങ്ങള്‍ ഒരുമിച്ച് നിന്നിട്ട്.

Sreevidya Mullachery Rahul

അതുകൊണ്ടാണ് ഒരുമിച്ചുള്ള വീഡിയോ ഇടാത്തതെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവിദ്യ സംസാരിച്ച് തുടങ്ങിയത്. എന്തുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വേര്‍പിരിഞ്ഞ് നില്‍ക്കുന്നതെന്ന് ചോദിച്ചാല്‍ മനപൂര്‍വ്വമല്ല. ഞങ്ങള്‍ പോലും ചിന്തിക്കാത്ത കാര്യമാണ്. ഞങ്ങളുടെ രണ്ട് പേരുടെയും ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ഈ വേര്‍പിരിയല്‍ അത്യാവശ്യമായി വന്നു. ഇതിനിടയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ട്.

എന്റെ സോഷ്യൽമീഡിയ ഫോളോ ചെയ്യുന്നവർക്ക് അത് അറിയാം. ഒരുപാട് നാളായി ഞങ്ങൾ ഒരുമിച്ച് നിന്നിട്ട്. പിന്നെ നിങ്ങളില്‍ പലരും അറിഞ്ഞിട്ടുണ്ടാവും ഞങ്ങളൊരു ക്ലോത്തിങ് ബ്രാന്റ് തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യ ഫിസിക്കൽ സ്റ്റോർ തുടങ്ങിയിരിക്കുന്നത് കാസർ​ഗോഡാണ്. കറ്റെയ്ർ എന്നാണ് പേര്. ഞങ്ങളുടെ കൂടെ ഒരു ടീം തന്നെയുണ്ട്.

സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്റ് എന്റെ വലിയ ആ​ഗ്രഹമായിരുന്നു. അതിനൊപ്പം നന്ദുവിന്റെ ആഗ്രഹപ്രകാരം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു റെസ്റ്റോറന്റും ഈ ജനുവരിയില്‍ ആരംഭിച്ചു. ഈ തിരക്കുകള്‍ കാരണമാണ് ഒരുമിച്ചല്ലാത്തതെന്നും ശ്രീവിദ്യ പറഞ്ഞു. ക്യാംപസ് ഡയറി എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ അഭിനയിച്ച് തുടങ്ങിയത്. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമെ ബോധിപ്പിക്കാവൂ എന്നിവയാണ് നടി അഭിനയിച്ച മറ്റ് സിനിമകൾ.

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X