ശ്രീവിദ്യയും ഭര്‍ത്താവും പിരിഞ്ഞത് ആ സംഭവത്തോടെ! അടിച്ചപ്പോള്‍ വീടുവിട്ടിറങ്ങി! വീണ്ടും വൈറലാവുന്നു
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശ്രീവിദ്യ. നായികയായും അമ്മ കഥാപാത്രമായും നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാള്‍ കൂടിയായിരുന്നു താരം. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചായിരുന്നു താരം പോയത്. മലയാളത്തിന്റെ ദു:ഖപുത്രിയായാണ് പലപ്പോഴും ശ്രീവിദ്യയെ വിശേഷിപ്പിക്കാറുള്ളത്. കരിയറില്‍ നിരവധി നേട്ടങ്ങളുണ്ടായിരുന്നുവെങ്കിലും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല. പ്രണയവും പ്രണയത്തകര്‍ച്ചയുമൊക്കെയായി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് ശ്രീവിദ്യ.
13ാമത്തെ വയസ്സിലായിരുന്നു താരം സിനിമയിലെത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെയായി സജീവമായിരുന്നു താരം. ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുന്ന ശ്രീവിദ്യയുടെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. താരത്തിന്റെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അമ്മയുടെ സ്നേഹം
അഭിനയത്തില്‍ നിരവധി പുരസ്കാരങ്ങളും മികച്ച പിന്തുണയും ഏറെ പ്രശസ്തയുമൊക്കെയായിരുന്നുവെങ്കിലും അത്ര തന്നെ ദുരനുഭവങ്ങളും തനിക്കുണ്ടായിട്ടുണ്ടെന്ന് ശ്രീവിദ്യ പറയുന്നു. എസിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്. എനിക്ക് മാലയിട്ടുള്ള സ്വീകരണം ലഭിച്ചുണ്ട്, അമ്പുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അച്ഛൻ ശാസിച്ചാലും അമ്മയ്ക്ക് ഒരു സ്നേഹമുണ്ടല്ലോ, അങ്ങനെയാണ് ഞാനതിനെ കാണുന്നതെന്നായിരുന്നു താരം പറഞ്ഞത്.

സംവിധായകരില്‍ നിന്നും
മുന്‍പൊരിക്കല്‍ ഒരു സംവിധായകന്‍ തന്നെ പുറത്താക്കിയതിനെക്കുറിച്ചും ഡേറ്റിനായി ചോദിച്ച സമയത്തുണ്ടായ അനുഭവത്തെക്കുറിച്ചുമൊക്കെ ശ്രീവിദ്യ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. തന്നെ പുറത്താക്കിയ സംവിധായകന്‍ പിന്നീട് ക്ഷമാപണം ചോദിച്ചിരുന്നു. എന്നെ തഴഞ്ഞ, അവഗണിച്ച, പുറന്തള്ളിയ ഒരുപാട് പേരുടെ കൂടെ പിന്നീട് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.

ക്ഷമ ചോദിച്ചു
കെ എസ് ഗോപാലകൃഷ്ണൻ സാറും ഞാനും തമ്മിൽ വളരെ ഓപ്പണായി തന്നെ വഴക്കായിട്ടുണ്ട്. അങ്ങേരുടെ പടത്തിൽ ഞാൻ അഭിനയിക്കില്ലെന്ന് വരെ ഞാൻ പറഞ്ഞിരുന്നു. കുറേനാളുകൾ ഞങ്ങൾ കണ്ടാൽ സംസാരിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഷൂട്ടിംഗിന് പോവും, പക്ഷേ മിണ്ടില്ല. പിന്നീട് അദ്ദേഹം വളരെ കഷ്ടത്തിലായ സമയത്ത് (അന്ന് ഞാൻ നല്ല നിലയിലെത്തിയിരുന്നു. അന്നൊരിക്കല്‍ എന്‍റെ സെറ്റിലെത്തി അദ്ദേഹം എന്നോട് പരസ്യമായി ക്ഷമ ചോദിച്ചിരുന്നു.

നഷ്ടമായി
തമിഴിലെ മഹാനായ ഒരു സംവിധായകനാണ് അദ്ദേഹം, ഒരു ഇൻസ്റ്റിറ്റ്യൂഷൻ. ഒരുപടത്തിൽ നിന്ന് അദ്ദേഹമെന്നെ കട്ട് ചെയ്ത സംഭവമായിരുന്നു വഴക്കിനു കാരണം. വളരെ ക്രൂരമായിരുന്നു അത്. രണ്ടുദിവസം ഡാൻസ് സീനുകളൊക്കെ ചെയ്യിപ്പിച്ചിട്ട് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി. അദ്ദേഹത്തെ പോലെ ഒരു വലിയ സംവിധായകൻ സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ, എന്തോ ഉണ്ടായിട്ടാണെന്നു കരുതി ഒന്നു രണ്ടു സിനിമകൾ വേറെയും എനിക്ക് നഷ്ടപ്പെട്ടു.

കണ്ണുമാത്രമേയുള്ളൂ
ആ കുട്ടിക്ക് ഹെഡ് ലൈറ്റ് പോലുള്ള രണ്ടു കണ്ണുമാത്രമേയുള്ളൂ, വേറെ എന്തുണ്ട് എന്ന് പറഞ്ഞ് ജെമിനി ഗണേശൻ എന്നെ ഒരു സിനിമയിൽ നിന്നും മുൻപ് കട്ട് ചെയ്തതാണ്. അതേ ജെമിനി ഗണേശൻ സാർ അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിന്റെ നൂറാം ദിവസം എന്നോട് സംസാരിക്കാൻ വന്നു, ശ്രീവിദ്യയുടെ കണ്ണുകൾ എന്തു മനോഹരമാണ് എന്നു പറഞ്ഞു. പിന്നെ എന്താണ് അങ്കിൾ അന്ന് അങ്ങനെ പറഞ്ഞത് എന്ന് ഞാൻ ചോദിച്ചപ്പോൾ,അന്ന് അതങ്ങനെ സെറ്റായിട്ടില്ലായിരുന്നു. അതൊക്കെ വിടൂ, നന്നായി വരട്ടെയെന്ന് പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു അദ്ദേഹം.

വിവാഹ ജീവിതത്തില്‍ സംഭവിച്ചത്
പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ശ്രീവിദ്യ സംസാരിച്ചിരുന്നു. എനിക്ക് നല്ല സുഹൃത്തുക്കൾ ഇൻഡസ്ട്രിയിൽ കുറവാണ്. ഓരോ വർഷവും 15 പടമൊക്കെ ഞാൻ ചെയ്തിരുന്നു. ഒമ്പത് വർഷമൊക്കെ അങ്ങനെ കഷ്ടപ്പെട്ട് അഭിനയിച്ചു. വിവാഹജീവിതം അതിനിടയിൽ തകർന്നു. അതു നിയന്ത്രിക്കാൻ ഉള്ള ശക്തിയെനിക്കില്ലായിരുന്നു, ആരോടെങ്കിലും ഉപദേശം ചോദിക്കാനും തോന്നിയില്ല. ഒടുവിൽ ഒരു തീരുമാനം എടുത്തത് പെട്ടെന്നായിരുന്നു.

പിരിയാന്‍ കാരണം
നിര്‍മ്മാതാവായ ജോര്‍ജ് തോമസായിരുന്നു ശ്രീവിദ്യയെ വിവാഹം ചെയ്തത്. തുടക്കത്തില്‍ തന്നെ അസ്വാരസ്യങ്ങളായിരുന്നു ഇവരുടെ ജീവിതത്തില്‍. ഒരിക്കല്‍ അദ്ദേഹമെന്നെ അടിച്ചു, അതോടെ ഞാൻ വീട്ടിൽ നിന്നിറങ്ങി. അടുത്ത ദിവസം മുതൽ തന്നെ ജോലിയ്ക്ക് പോവുകയും ചെയ്തു. ചെറിയ കാര്യങ്ങളിൽ ഉലയുന്ന ആളാണ് ഞാൻ, പക്ഷേ ജീവിതത്തിൽ ഏറ്റവും വലിയ ഷോക്ക് വന്നപ്പോൾ ഞാൻ കല്ലുപോലെ ഉറച്ചു നിന്നു. എന്റെ ക്ഷമയും ദൈവത്തോടുള്ള അടുപ്പവുമാണ് എന്നെ നിലനിർത്തുന്നതെന്നുമായിരുന്നു അന്ന് ശ്രീവിദ്യ പറഞ്ഞത്.


Click it and Unblock the Notifications