ഉച്ചത്തിൽ പറഞ്ഞാൽ അത് ലൗ ജിഹാദായിരുന്നു, അയാളുടെ പിന്നീടുള്ള ജീവിതം, രക്ഷപ്പെട്ടതിങ്ങനെ; ശ്രേയ പറഞ്ഞത്

ആങ്കറായി ജനശ്ര​ദ്ധ നേടിയ ശ്രേയ അയ്യരെ പ്രേക്ഷകർ മറന്നിട്ടില്ല. ഇന്ന് ഫിറ്റ്നെസ് ട്രെയിനറാണ് ശ്രേയ അയ്യർ. വർഷങ്ങൾക്ക് മുമ്പ് ശ്രേയയുടെ ജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിച്ച ഒരു അനുഭവമുണ്ടായിട്ടുണ്ട്. ഒരു പ്രണയ ബന്ധത്തിലായ ശ്രേയ കടുത്ത പീഡനങ്ങൾ അനുഭവിച്ചു. കാമുകൻ മറ്റൊരു മതത്തിലുള്ളയാളായതിനാൽ വീട്ടുകാരും കയ്യൊഴിഞ്ഞ സാഹചര്യമായിരുന്നു ശ്രേയക്ക്. ഇതേക്കുറിച്ച് ഒരിക്കൽ ശ്രേയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

21 വയസിൽ എനിക്ക് പ്രേമമുണ്ടായി. ആദ്യമേ നാട്ടിലും വീട്ടിലുമൊക്കെ അറിഞ്ഞു. എന്റെ സോഷ്യൽമീഡിയയിൽ പറയേണ്ടി വന്നു. പറയാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ്. ഞാൻ ഹിന്ദു അയ്യർ കുടുംബത്തിൽ നിന്നാണ്. പ്രണയിച്ചയാൾ മറ്റൊരു മതത്തിൽ നിന്നും. ഞാൻ തിരിച്ച് വരണമെന്ന് പറഞ്ഞാൽ പോലും എന്റെ വീട്ടിൽ ആക്സപറ്റ് ചെയ്യാത്ത സാഹചര്യമായിരുന്നു. രണ്ടും കൽപ്പിച്ച് ഞാൻ ഇറങ്ങി, ശ്രേയ പറഞ്ഞതിങ്ങനെ.

Sreeya Iyer

ആ പ്രണയ ബന്ധത്തിൽ താൻ ഏറെ ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും ശ്രേയ അന്ന് പറഞ്ഞു. അടിയും തൊഴിയുമായിരുന്നു. എന്റെ കാലൊക്കെ ഒടിഞ്ഞിട്ടുണ്ട്. മരിക്കാൻ നോക്കി. വേറെ വഴിയില്ലായിരുന്നു. ഫ്രണ്ട്സിനോട് ഈ റിലേഷൻഷിപ്പിനെക്കുറിച്ച് സംസാരിക്കാൻ പാടില്ല എന്നൊക്കെയായിരുന്നു. ഞാൻ ഒറ്റപ്പെട്ടു. സുഹൃത്ത് ഇടപെട്ട് എന്നെ ഒരു സമാജത്തിലേക്ക് മാറ്റുകയായിരുന്നെന്നും അന്ന് ശ്രേയ അയ്യർ ജോഷ് ടോക്ലിൽ പറഞ്ഞു.

ആ റിലേഷൻഷിപ്പിൽ മതം മാറ്റാൻ ശ്രമിച്ചതിനെക്കുറിച്ചും ശ്രേയ സംസാരിച്ചിട്ടുണ്ട്. ഹിന്ദുയിസത്തിൽ നമുക്ക് കൺവേർഷൻ എന്നൊന്നില്ല. റിലേഷൻഷിപ്പിലാകുമ്പോൾ നമ്മൾ അന്ധമായി ഒരാളെ വിശ്വസിക്കും. കല്യാണം വരുമ്പോൾ മുസ്ലിം ആയ എനിക്ക് മറ്റൊരു മതത്തിലെ ആളെ വിവാഹം ചെയ്യാൻ പറ്റില്ലെന്ന് പറയും. എന്നാൽ ഹിന്ദുയിസത്തിൽ അങ്ങനെയില്ല. നമ്മൾ ആരെയും ഹിന്ദുവാകാൻ നിർബന്ധിക്കില്ല. ഞാൻ ഫേസ് ചെയ്തത് കൊണ്ട് പറയുകയാണ്.

Sreeya Iyer

അവിടെ ആദ്യം വരുന്നത് മതത്തിനെക്കുറിച്ച് പഠിക്കലാണ്. നിങ്ങളുടെ മതത്തിൽ ഇത്രയും ദെെവങ്ങളില്ലേ, അതിലെവിടെയാണ് എന്ന് പറഞ്ഞ് പതുക്കെ ചിന്തിപ്പിക്കും. അവസാനം മതം മാറ്റി നിക്കാ​ഹ് ചെയ്യണം എന്നാക്കും. പിന്നീട് അവർ വേറൊരു റിലേഷൻഷിപ്പിലാകും. നമ്മളെ കയ്യൊഴിയും. ഉച്ചത്തിൽ പറഞ്ഞാൽ അത് ജിഹാദാണ്. പക്ഷെ ഞാനത് വിവാദബന്ധമാക്കേണ്ടെന്ന് പറഞ്ഞ് പിൻമാറിയതാണ്.

ഫിസിക്കൽ ഉപദ്രവങ്ങൾ ഉൾപ്പെടെയുള്ള മോശം അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ബെൽറ്റ് കൊണ്ട് അടിച്ചു. എന്റെ കാൽ ഒടിച്ചു. ഹിന്ദു ഐക്യ വേദി കൊച്ചിയാണ് തട്ടമിട്ട് നടന്ന എന്നെ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ അവിടെ നിന്ന് പൊക്കിയെടുത്ത് ഒരു മാസം എനിക്ക് ഫുൾ സെക്യൂരിറ്റി തന്നു എന്നും ശ്രേയ അയ്യർ പറഞ്ഞു. ‌

വിവാഹങ്ങളുടെ മറവിൽ ഇത് പോലെ പല കൺവേർഷനും നടക്കാറുണ്ട്. അവർക്ക് ഇതിലൂടെ ഒരുപാട് പണവും പ്രശസ്തിയും ലഭിക്കുന്നു. എന്റെ ലെെഫിൽ ഞാനിത് കണ്ട് കൊണ്ടിരിക്കുകയാണ്. വിവാ​ദമുണ്ടാക്കാൻ പറയുകയല്ല. ഞാൻ റിലേഷൻഷിപ്പിലായിരുന്ന വ്യക്തി ബി​ഗ് സീറോയായിരുന്നു. എന്നാൽ പിന്നീ‌ട് അയാൾ പ്രശസ്തി വഴി മീഡിയയിലേക്കെത്തി. യൂട്യൂബറായി. ഹെെക്ലാസ് കാറുമെല്ലാമായാണ് ഇപ്പോൾ ജീവിച്ച് കൊണ്ടിരിക്കുന്നത്. അവർ വളരട്ടെ. ഞാനും മുന്നേറുകയാണ് എന്നും ശ്രേയ അയ്യർ പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X