എന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വന്നവര്‍ വേറെയും ഉണ്ടായിരുന്നു! അവരും പഴയ കഥ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, ശ്രിയ
റിലേഷന്‍ഷിപ്പില്‍ വളരെ മോശം അനുഭവം നേരിട്ടതിനെ പറ്റി നടിയും അവതാരകയുമായ ശ്രിയ അയ്യര്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഇന്ന് പ്രശസ്തനായ താരത്തിനെതിരെയായിരുന്നു ശ്രിയയുടെ തുറന്ന് പറച്ചില്‍. ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും ജീവിതം തിരികെ പിടിച്ച് ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് താരമിപ്പോള്‍.
വീണ്ടുമൊരു വിവാഹം കഴിച്ച് സന്തുഷ്ടയായി കഴിയുകയാണ് ശ്രിയ അയ്യര്‍. ഇതിനിടെ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ചും ഇതിന് മുന്‍പ് വന്ന കല്യാണാലോചനകളെ കുറിച്ചും നടി സംസാരിച്ചിരിക്കുകയാണ്.

ആദ്യത്തെ റിലേഷന്‍ഷിപ്പ് ബ്രേക്ക് ആയതിന് ശേഷം എന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വന്നവര്‍ വേറെയും ഉണ്ടായിരുന്നു. എന്നിരുന്നാലും അവരൊക്കെ പഴയ ബന്ധത്തെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാന്‍ തുടങ്ങി. ആലോചനയുമായി വീട്ടില്‍ വന്നതിന് ശേഷവും പഴയ കാര്യങ്ങള്‍ പറഞ്ഞതോടെ എനിക്ക് മാത്രമല്ല എന്റെ വീട്ടുകാരെയും അതൊക്കെ വേദനിപ്പിച്ചു. അങ്ങനെയായപ്പോഴാണ് വീണ്ടും കെട്ടണ്ട എന്ന് തീരുമാനിച്ചത്.
അതിന് ശേഷമാണ് ഇപ്പോഴത്തെ റിലേഷനിലേക്ക് ആയത്. കഴിഞ്ഞ് പോയ കാര്യത്തെ പറ്റി അധികം സംസാരിക്കണ്ട, ഈ നിമിഷം അങ്ങനെയങ്ങ് ജീവിച്ച് പോകാമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. എനിക്കും ഇപ്പോഴത്തെ ഭര്‍ത്താവായ ജെനുവിനും മുന്‍പ് വേറെ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. അതൊക്കെ അവസാനിച്ചു. ഇപ്പോള്‍ പുതിയ ജീവിതമാണെന്ന് മാത്രമേ ചിന്തിക്കുന്നുള്ളു.
നമ്മള്‍ വിവാഹം കഴിച്ചാലും ഇതുപോലെയുള്ള വിവാദങ്ങള്‍ ഉണ്ടാവും. പല ആളുകളും പഴയകഥയും കുത്തിപ്പൊക്കി കൊണ്ട് വന്നേക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. എന്റെ കല്യാണത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ചുള്ള പോസ്റ്റ് ഇട്ടതിന് ശേഷം മറ്റവന്‍ എവിടെ എന്നൊക്കെ ചോദിച്ച് ചിലര്‍ വന്നിരുന്നു.
ആ ബന്ധം അവസാനിപ്പിച്ച് ഏഴ് വര്‍ഷത്തോളമായി. അങ്ങനെ വലിയൊരു ബ്രേക്കിന് ശേഷമാണ് പുതിയൊരു റിലേഷന്‍ഷിപ്പിലേക്ക് ഞാന്‍ പോകുന്നത്. എന്നിട്ടും ഇത്തരം ചോദ്യങ്ങളാണ് വരുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയ എന്നെ വല്ലാതെ ടോര്‍ച്ചര്‍ ചെയ്തിട്ടുണ്ടെന്നാണ് നടി പറയുന്നത്.

അതേ സമയം ഭര്‍ത്താവ് ജെനുവിനെ സംബന്ധിച്ചിടത്തോളം ഇത്തരം കമന്റുകള്‍ നിസാരമാണ്. അതൊന്നും മൈന്‍ഡ് ചെയ്യണ്ട. നിനക്ക് അത് വേദനിപ്പിക്കുന്നുണ്ടെങ്കില്‍ ആ കമന്റ് അങ്ങ് ഡിലീറ്റ് ചെയ്‌തേക്ക് എന്നേ പുള്ളി പറയുകയുള്ളു. എന്നാല്‍ നല്ല കാര്യങ്ങളൊന്നും ആരും അറിയുകയോ അത് ആഘോഷിക്കപ്പെടുകയോ ചെയ്യാറില്ല. എന്റെ പേഴ്‌സണല്‍ ലൈഫിനെ കുറിച്ച് പിന്നീട് ഞാന്‍ തുറന്ന് പറഞ്ഞപ്പോഴാണ് അതിനിടയില്‍ വലിയ അച്ചീവ്‌മെന്‍സ് എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് എല്ലാവരും അറിയുന്നതെന്നും ശ്രിയ കൂട്ടിച്ചേര്‍ത്തു.
തന്നെ സ്‌കൂളില്‍ ചേര്‍ത്തത് നുണ പറഞ്ഞിട്ടാണെന്നുള്ള കഥ കൂടി ശ്രിയ വെളിപ്പെടുത്തി. അതൊരു കോണ്‍വെന്റ് സ്‌കൂളായിരുന്നു. അവിടെ പഠിക്കണമെങ്കില്‍ അത്യാവശ്യം മാന്യമായൊരു ജോലിയുള്ള മാതാപിതാക്കള്‍ വേണം. അവരുടെ വരുമാനം കൃത്യമായി കിട്ടുന്നതിന് വേണ്ടിയാണത്. അതുകൊണ്ട് കള്ളം പറയേണ്ടി വന്നു.
ശരിക്കും അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ച് എന്നെ കൊണ്ട് സ്‌കൂളില്‍ വന്നു. എന്നിട്ട് അച്ഛന്‍ എന്റെ ഡ്രൈവറാണെന്നാണ് സ്‌കൂളില്‍ പറഞ്ഞത്. അതൊന്നും ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് കോളേജിലേക്ക് എത്തിയപ്പോഴാണ് അവതാരകയായി താന്‍ പോവുന്നത്. ഷൂട്ടിന് പോകുമ്പോള്‍ ക്ലാസില്‍ അറ്റന്‍ഡന്‍സ് പ്രശ്‌നമായി തുടങ്ങി. അതോടെ ഡിഗ്രിയും കുഴപ്പത്തിലായെന്ന് നടി പറയുന്നു.


Click it and Unblock the Notifications











